Featured
മൊബൈലില്‍ നിന്നും എങ്ങിനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാം ?
നമ്മളില്‍ പലരും ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കാള്‍ ചെയ്യാന്‍ ബാലന്‍സ് ഇല്ലാതെ കഷ്ട്ടപ്പെടാറുണ്ട്. പല മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികളും ക്രെഡിറ്റ് സംവിധാനം മുഖേന 10 രൂപ വരെ നമുക്ക് നല്‍കുമെങ്കിലും അന്തര്‍ദേശീയ കാളുകള്‍ ആണെങ്കില്‍ അത് മതിയാവാതെ വരും. അത്തരം സമയങ്ങളില്‍ നമ്മളെ സഹായിക്കുന്ന ഒന്നാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്ന സംവിധാനം.
ഒരേ നെറ്റ് വര്‍ക്കില്‍ പെടുന്ന രണ്ടു ഫോണുകള്‍ തമ്മില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നതാണ് ഇതിന്റെ ഗുണം. ഓരോ കമ്പനികളും വ്യത്യസ്ത മാര്‍ഗങ്ങള്‍ ആണ് ഇതിനു അവലംബമാക്കുന്നത്. ഓരോ കമ്പനികളുടെ പേരുകള്‍ സഹിതം ഇതെങ്ങിനെ എന്ന് നമുക്ക് നോക്കാം.
118 total views, 1 views today

എയര്‍ടെല്‍
ആദ്യമായി ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനിയായ എയര്‍ടെലില്‍ ഇതെങ്ങിനെ നടത്താം എന്ന് നോക്കാം. മുകളില്‍ പറഞ്ഞ പോലെ രണ്ടു ഫോണുകളും എയര്‍ടെല്‍ കണക്ഷന് ആയിരിക്കണം ഉപയോഗിച്ചിരിക്കേണ്ടത്. ഏതില്‍ നിന്നാണോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അതില്‍ നിന്നും *141# ഡയല് ചെയ്ത ശേഷം അതില്‍ പറയുന്ന പോലെ ചെയ്താല്‍ മതിയാകും.
വോഡഫോണ്‍
*131*amount*mobilenumber# എന്നതാണ് വോഡഫോണ്‍ മൊബൈലില്‍ നിന്നും മറ്റൊരു വോഡഫോണ്‍ മൊബൈലിലേക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഫോര്‍മാറ്റ്. ഇതില്‍ amount ന്റെ സ്ഥാനത്ത് എത്രയാണോ കാഷ് അതെഴുതുക. മൊബൈല്‍ നമ്പറിന്റെ സ്ഥാനത്ത് ഏതിലേക്കണോ ട്രാന്‍സ്ഫര്‍ ചെയ്യണ്ടത്, ആ നമ്പരും.
ബി.എസ്.എന്‍.എല്‍
പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലും ഈ സൗകര്യം അതിന്റെ കസ്റ്റമേര്‍സിനു നല്‍കുന്നുണ്ട്. ട്രാന്‍സ്ഫര്‍ ചെയ്യുന്ന മൊബൈലില്‍ നിന്നും GIFT mobilenumber amount എന്ന് ടൈപ്പ് ചെയ്ത ശേഷം 53733 ലേക്ക് എസ് എം എസ് ചെയ്യുകയാണ് വേണ്ടത്. അതില്‍ mobile number എന്നുള്ളിടത്ത് ടൈപ്പ് ചെയ്യേണ്ടത് ബാലന്‍സ് കിട്ടേണ്ട ആളുടെ മൊബൈല്‍ നമ്പര്‍ ആണ്. amount ന്റെ സ്ഥാനത്ത് എത്രയാണോ ബാലന്‍സ് വേണ്ടത് ആ തുകയും.
ഐഡിയ
ഐഡിയയില്‍ ഐഡിയയിലേക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട മാര്‍ഗം ഇതാണ്. GIVE mobilenumber amount എന്ന് ടൈപ്പ് ചെയ്ത് 55567 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കുക. അതില്‍ mobile number എന്നുള്ളിടത്ത് ടൈപ്പ് ചെയ്യേണ്ടത് ബാലന്‍സ് കിട്ടേണ്ട ആളുടെ മൊബൈല്‍ നമ്പര്‍ ആണ്. amount ന്റെ സ്ഥാനത്ത് എത്രയാണോ ബാലന്‍സ് വേണ്ടത് ആ തുകയും.
റിലയന്‍സ്
*367*3# എന്ന് ഡയല് ചെയ്യുക. പിന്നീട് *312*3# എന്ന് എന്റര്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. എത്ര തുകയാോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അത് ചേര്‍ക്കുക. പിന് നമ്പര്‍ ചേര്‍ക്കുക. 1 ആണ് ഡീഫോള്‍ട്ട് പിന്
എയര്‍സെല്‍
*122*666# എന്നാണ് ട്രാന്‍സ്ഫറിംഗിന് എയര്‍സെല്ലില്‍ ഡയല് ചെയ്യേണ്ടത്. 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെയുള്ള റീചാര്‍ജ്ജുകള്‍ ഇങ്ങനെ നടത്താനാകും.
ഇങ്ങനെയൊക്കെയാണ് പ്രധാന മൊബൈല്‍ കമ്പനികള്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നമുക്ക് തരുന്ന മാര്‍ഗങ്ങള്‍. ഈ ലേഖനം ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്തോളൂ.
119 total views, 2 views today