മൊബൈലില്‍ സ്വന്തം വീഡിയോ പകര്‍ത്തിയ 12 മാസം പ്രായമുള്ള കുഞ്ഞ് താരമായി

0
283

01

ഈ 12 മാസം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ഒന്ന് വലുതാകുമ്പോള്‍ എന്തായിരിക്കും അവസ്ഥ ? ആളൊരു പുലിയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയ്ക്ക് വ്യക്തതയോടെയാണ് ഫോണ്‍ ഉപയോഗിച്ച് ഇവള്‍ സ്വയം വീഡിയോ പകര്‍ത്തിയത്. കുഞ്ഞിന്റെ അമ്മ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് 12 മാസം പ്രായമുള്ള കുഞ്ഞ് പകര്‍ത്തിയ വീഡിയോ അമ്മയുടെ ശ്രദ്ധയില്‍പെട്ടത്.

സ്വന്തം മുഖം വീഡിയോയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്ന മകളുടെ കഴിവില്‍ അത്യന്തം ആഹ്ലാദിക്കുകയാണ് ഈ അമ്മ. അടിപൊളി സെല്‍ഫി വീഡിയോ പകര്‍ത്തിയ ഈ കുഞ്ഞ് ഇന്ന് യൂട്യൂബില്‍ തരംഗമാവുകയാണ്. യൂട്യൂബില്‍ വൈറലാകുന്ന വീഡിയോ കാണുക. കുഞ്ഞിന്റെ അമ്മ തന്നെയാണ് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത്.