മൊബൈലും ലാപ്ടോപും ഫോര്‍മാറ്റ് ചെയ്യാന്‍ ചില ലളിത മാര്‍ഗങ്ങള്‍
എന്താ നിങ്ങളുടെ മൊബൈലിന്റെ സ്പീഡ് കുറയുന്നുണ്ടോ, അതോ വൈറസിന്റെ ആക്രമണം നിങ്ങള്‍ നേരിടുന്നുണ്ടോ
68 total views

എന്താ നിങ്ങളുടെ മൊബൈലിന്റെ സ്പീഡ് കുറയുന്നുണ്ടോ, അതോ വൈറസിന്റെ ആക്രമണം നിങ്ങള്‍ നേരിടുന്നുണ്ടോ? ഈ സാഹചര്യത്തില്‍ മൊബെല്‍ ഫോര്‍മാറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
മൊബൈലും ലാപടോപും ഫോര്‍മാറ്റ് ചെയ്യാനുളള ലളിതമായ മാര്‍ഗങ്ങളാണ് ചുവടെ പറയുന്നത്.
ആന്‍ഡ്രോയിഡ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നതിന്
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ മോഷണം പോയാല്‍ www.androidlost.com ല്‍ പോയി നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ ഡാറ്റയും ഡിലിറ്റ് ചെയ്യാന്‍ സാധിക്കും. ഇതുകൊണ്ട് ഫോണ്‍ മോഷ്ടിച്ച ആള്‍ക്ക് നിങ്ങളുടെ വിലപ്പെട്ട ഡാറ്റാ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിനായി നിങ്ങള്‍ മൊബൈലില്‍ ഇതിന്റെ ആപ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ ലാപ്ടോപ് അകലെയിരുന്ന് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനെ
http://preyproject.com/download സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നിങ്ങളുടെ ലാപ്ടോപില്‍ സേവ് ചെയ്ത ഡാറ്റാ നിങ്ങള്‍ക്ക് അകലെയിരുന്നും ഡിലിറ്റ് ചെയ്യാന്‍ സാധിക്കും. ഇത് ഒരു ഓപണ്‍ സോഫ്റ്റ്വെയര് ആയതിനാല്‍ നിങ്ങള്‍ക്ക് ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഡിലിറ്റ് ബ്രൗസിംഗ് ഡാറ്റാ
സെബര്‍ കഫെയില്‍ പോയി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോഴോ, മറ്റൊരാളുടെ നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോഴോ ബ്രൗസറില്‍ പോയി നിങ്ങള്‍ക്ക് പ്രൈവറ്റ് ബ്രൗസിംഗ് തിരഞ്ഞെടുക്കാവുന്നതാണ്. ഇതുകൊണ്ട് ബ്രൗസറില്‍ നിങ്ങള്‍ നടത്തിയ തിരയലുകള്‍ മറ്റൊരാള്‍ക്ക് പരിശോധിക്കാന്‍ സാധിക്കില്ല.
റിക്കവറി സേവനം ഓണ്‍ ആക്കി വെയ്ക്കുക
നിങ്ങള്‍ സ്മാര്‍ട്ട്ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ റിക്കവറി സേവനം ഓണ്‍ ആക്കി വെയ്ക്കുക. റിക്കവറി സേവനം ഓണ്‍ ആക്കി വെയ്ക്കുന്നതുകൊണ്ട്, നിങ്ങളുടെ ഫോണ്‍ എവിടെയെങ്കിലും നഷ്ടപ്പെട്ടുപോയാല്‍ അതിലെ ഡാറ്റകള്‍ നിങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ സാധിക്കും.
69 total views, 1 views today
