Gadgets
മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്…
139 total views

മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ദിവസം കുറഞ്ഞത് അഞ്ചു കോളുകള്‍ എങ്കിലും നമ്മളില്‍ ഓരോരുത്തരും മൊബൈല്‍ ഫോണ്‍ വഴി വിളിക്കുന്നുമുണ്ടാകും. പക്ഷെ ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്…
1. സെല്‍ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ ‘എസ്എആര്‍’ അഥവാ ‘സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ് ഉളള സെറ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ് എന്നു പറഞ്ഞാല്‍ റേഡിയോതരംഗങ്ങള്‍ ശരീരത്തിലെ കോശങ്ങള്‍ ആഗിരണം ചെയ്യുന്ന നിരക്കാണ്. കുറഞ്ഞ ‘എസ്എആര്‍’ നിരക്ക് താഴ്ന്ന റേഡിയേഷന് ആഗിരണത്തെ കാണിക്കുന്നു
2. വയറുകള്‍ ഘടിപ്പിച്ച ഹെഡ്സെറ്റുകള്‍ ഉപയോഗിച്ചാല്‍ അത് ആന്റിന ആയി പ്രവര്‍ത്തിക്കുകയും കൂടുതല്‍ റേഡിയോതരംഗങ്ങള്‍ ചെവിക്കുളളിലേക്ക് എത്തിച്ചേരുവാന്‍ കാരണമാവുകയും ചെയ്യുന്നു
3. ഒരാളെ വിളിക്കുമ്പോള്‍ കണക്ട് ചെയ്യുന്നതിനുമുമ്പ്് ഫോണ്‍ ചെവിയില്‍ വെയ്ക്കരുത്. കണക്ട് ചെയ്യുന്ന സമയം കൂടുതല്‍ റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ സെല്‍ഫോണിലേക്ക് എത്തും.
4. ബെല്‍റ്റിലും പോക്കറ്റിലും സെല്‍ഫോണ്‍ സൂക്ഷിക്കാന്‍ പാടില്ല
5. രാത്രിയില്‍ കിടക്കുമ്പോള്‍ തലയിണയുടെ അടിയിലോ കിടക്കുന്ന കട്ടിലിന്റെ അടുത്തോ സൂക്ഷിക്കുവാനും പാടില്ല.
6. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിംഗ്പോയിന്റുകളില്‍ നമ്മുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ സ്പര്‍ശിക്കരുത്.
7. വെളളത്തില്‍ വീണ മൊബൈല്‍ ഫോണുകള്‍ എടുത്ത് ഉടന്‍ ചാര്‍ജ് ചെയ്യുവാനും ശ്രമിക്കരുത്.
8. മൊബൈല്‍ഫോണ്‍ കൂടുതല്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് നഷ്ടപ്പെടുന്നതിന് കാരണമാകും
140 total views, 1 views today