മൊബൈല്‍ ഇന്റര്‍നെറ്റ്‌ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ വരുന്നു…

0
285

the-mobile-internet-explosion-in-india1

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരാളും ഇപ്പോഴും പരിതപിക്കുന്ന ഒരു കാര്യമുണ്ട്.. എന്താണെന്നല്ലേ..? നെറ്റിന് സ്പീഡ് പോരാ എന്ന്. സോഷ്യല്‍ മീഡിയ സൈറ്റുകളും, മെസേജിംഗ് ആപ്ലിക്കേഷനുകളും അരങ്ങുവാഴുന്ന ഈ കാലത്ത് മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാന്‍ പോലും ഇന്ന് പുതുതലമുറക്ക് കഴിയില്ല. അവരുടെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും, മൊബൈല്‍ ഇന്റര്‍നെറ്റ്‌ വഴിയുള്ള ചാറ്റുകളിലും, സ്റ്റാറ്റസ് ഇടലിലുമാണ്.

ഡാറ്റ ട്രാന്‍സ്മിഷന്‍ രംഗത്ത് പുതിയ വഴിത്തിരിവിന് തുടക്കം കുറിക്കുന്ന കണ്ടെത്തലുമായി ദക്ഷിണ കൊറിയന്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ എല്‍ജി യൂപ്ലസ് (LG Uplus) രംഗത്തെത്തിയിരിക്കുന്നു. നിലവിലെ ഡാറ്റ സ്പീഡ് അഞ്ചു മടങ്ങു വരെ ഉയര്‍ത്തുവാന്‍ ഈ പുതിയ സാങ്കേതിക വിദ്യക്കാവുമെന്നാണ് ഇവരുടെ അവകാശവാദം.

എല്‍ടിഇയു സങ്കേതികവിദ്യ നിലവിലെ ഡാറ്റ സ്പീഡ് അഞ്ചു മടങ്ങു വരെ ഉയര്‍ത്തുന്നതിനാല്‍ 5ജി സ്പീഡാകും നല്‍കുകയെന്ന നിരീക്ഷണവുമുണ്ട്. അതേസമയം മറ്റൊരു ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്‌ട്രോണിക്സും തങ്ങളും ഇതിനകം തന്നെ 5ജി സാങ്കേതിക വിദ്യ കണ്ടെത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും താമസിയാതെ തന്നെ നമ്മുടെ യുവതലമുറയുടെ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സ്പീഡിന്റെ പരാതി തീരുമെന്ന് പ്രതീക്ഷിക്കാം..