മൊബൈല്‍ ഇന്റര്‍നെറ്റ് ബില്‍ കുറയ്ക്കാന്‍ 5 കിടിലന്‍ മാര്‍ഗങ്ങള്‍

316

1-lifiprotocol

ഒരോ മാസം കൂടും തോറും ഇപ്പോള്‍ നെറ്റ് ചാര്‍ജ് ചെയ്യുന്ന തുക കൂടി വരികയാണ്. എന്നാല്‍ ഉപയോഗിക്കുന്ന സമയം കൂടിയിട്ടുമില്ല. സ്മാര്‍ട്ട്‌ഫോണ്‍ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ ചെറുപ്പുക്കാരുടെ സ്ഥിരം പരാതിയാണ് മുകളില്‍ കേട്ടത്. അടിക്കടി കമ്പനികള്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതും, ചില ആഡ് ഓണ്‍ പാക്കുകളിലൂടെ നിര്‍ബന്ധിത ഉപയോഗം സൃഷിടിക്കുന്നതുമാണ് നെറ്റ് ചാര്‍ജിംഗ് ബജ്റ്റ് കയ്യിലൊതുങ്ങാന്‍ അനുവദിക്കാത്തത്.

അനാവശ്യ ഇന്റര്‍നെറ്റ് ഉപഭോഗം ഒഴിവാക്കാനും, അതുവഴി നെറ്റ് ബില്‍ കുറയ്ക്കാനും സഹായിക്കുന്ന ചില ടിപ്‌സുകളാണ് ചുവടെ

1, ട്രാക്കിംഗ് ഡേറ്റ

ഉപഭോഗം ന്നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗിക്കുന്ന ഡേറ്റ എത്രയാണെന്ന് അറിയുക എന്നുള്ളതാണ്. അതറിഞ്ഞാല്‍ അനാവശ്യമായി കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളേ സേവങ്ങളാ ഒഴിവാക്കാനാകും.. ഡേറ്റ ലിമിറ്റ് സെറ്റ് ചെയ്യുന്നതും ബില്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

2, ഡേറ്റ മോണിറ്ററിംഗ്

നിലവില്‍ ഒരുമാതിരിപ്പെട്ട എല്ലാ സ്മാര്‍ട്ട്‌ഫോണുകളും ഡേറ്റ മോണിറ്ററിംഗ് ബില്റ്റ്-ഇന്‍ ആയി തന്നെ നല്കുന്നുണ്ട്. അതുവഴിയും നിങ്ങള്‍ക്ക് ഡേറ്റ ട്രാക്ക് ചെയ്യാനാകും.

3, ഒനാവോ കൗണ്ട്

ഒനാവോ കൗണ്ട് എന്ന ആപ്ലിക്കേഷന്‍ നിങ്ങളുടെ നിലവിലെ ഡേറ്റ ഉപയോഗത്തിനെ അളവും വിലയും നല്കും. ഓരോ ആപ്ലിക്കേഷനും ഉപയോഗിച്ച ഡേറ്റ കണക്കാക്കി റിപ്പോര്‍ട്ട് നല്കാനും ഇതിന് കഴിയും.

ഒനാവോ കൗണ്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4, ഡേറ്റ ഹോഗിംഗ് സര്‍വീസുകള്‍ക്ക് വൈഫൈ ഉപയോഗിക്കാം

വലിയ അളവില്‍ ഡേറ്റ ആവശ്യമായ പ്രവര്‍ത്തങ്ങള്‍ക്ക് വൈഫൈ ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന് വീഡിയോ കോളിംഗ്, ആപ്ലിക്കേഷന്‍ അപ്‌ഡേഷന്‍ തുടങ്ങിയവ മൊബൈല്‍ ഡേറ്റ കണജ്ക്ഷനില്‍ ഒഴിവാക്കുക

5, ബാക്ക്ഗ്രൗണ്ട് ഡേറ്റ

പല അനാവശ്യ ആപ്ലിക്കേഷനുകളും ബാക്ക്ഗ്രൗണ്ട് ഡേറ്റ നന്നായി ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറുമില്ല. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലെ അത്യാവശ ആപ്ലിക്കേഷനുകളുടേത് ഒഴികെ ബാക്കി എല്ലാ സര്‍വീസുകള്ക്കും ബാക്ക്ഗ്രൗണ്ട് ഡേറ്റ ഓഫാക്കാം