മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

0
363

Untitled-1

അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വ്വേ കാണിക്കുന്നത് ലോകത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 70% പേരും ‘മോശം സിഗ്‌നല്‍’ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നതാണ്. കാലങ്ങളായി സേവന ദാതാക്കള്‍ ഇത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രധാനമായും രണ്ടു കാരണങ്ങളാണ് സിഗ്‌നല്‍ പ്രോബ്ലം ഉണ്ടാക്കുന്നത്. റേഞ്ച് കുറയുന്ന അവസരങ്ങളില്‍ വളരെ ലളിതമായി ആര്‍ക്കും ചെയ്യാവുന്ന ചില വഴികളിലൂടെ ഒരു പരിധി വരെ നമുക്ക് റേഞ്ച് പ്രോബ്ലം പരിഹരിക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.

1. ഫോണ്‍ ശരിയായ ദിശയില്‍ പിടിക്കുക

സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ എപ്പോഴും ലംബദിശയില്‍ പിടിക്കാന്‍ ശ്രദ്ധിക്കുക. മറ്റു വിചിത്രങ്ങളായ രീതികളില്‍ മൊബൈല്‍ ഫോണ്‍ പിടിക്കുന്നത് ഒഴിവാക്കുക (നിങ്ങള്‍ കിടക്കയില്‍ കിടന്നു കൊണ്ട് സംസാരിക്കുന്ന രീതിയോന്നോര്‍ക്കുക! ) .മൊബൈല്‍ ഫോണിനകത്തെ ആന്റിനകള്‍ ഡോണറ്റ് ആകൃതിയില്‍ സിഗ്‌നല്‍ സ്വീകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ ചെരിച്ചു പിടിക്കുമ്പോള്‍ സിഗ്‌നല്‍ സ്‌ട്രെങ്ങ്ത്ത് കുറയാന്‍ സാധ്യത ഉണ്ട്. ആധുനിക ഫോണുകളില്‍ ആന്റിന ഫോണിന്റെ താഴെയാണ് ഘടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് നിങ്ങള്‍ക്ക് തീരെ റേഞ്ച് കിട്ടാത്ത അവസരങ്ങളില്‍ ഫോണ്‍ തല കുത്തനെ പിടിച്ചാല്‍ കുറച്ചൊക്കെ റേഞ്ച് കിട്ടും തീര്‍ച്ച!!!

2. ഫോണില്‍ എപ്പോഴും ഒരു 20% ചാര്‍ജ് നിലനിര്‍ത്തുക.

ഓര്‍ക്കുക നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ‘standby’ മോഡില്‍ ഇരിക്കാന്‍ വേണ്ട ചര്‍ജിനേക്കാള്‍ എത്രയോ ഇരട്ടി ചാര്‍ജ് ഒരു കാള്‍ അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി വരും. മാത്രവുമല്ല റേഞ്ച് കുറയുന്ന അവസരങ്ങളില്‍ സിഗ്‌നല്‍ ലഭിക്കാന്‍ വേണ്ടി ഫോണ്‍ തന്നെ ഓട്ടോമാറ്റിക്കായി എപ്പോഴും ശ്രമം നടത്തുന്നത് കൊണ്ട് മാക്‌സിമം ബാറ്ററി പവര്‍ പ്രയോജനപ്പെടുത്തും. അതിനാല്‍ റേഞ്ച് കുറഞ്ഞ സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററി ലൈഫ് വളരെ കുറച്ചു മാത്രമേ കാണൂ. അതിനു ഹാന്‍ഡ്‌സെറ്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാത്രവുമല്ല റേഞ്ച് കുറഞ്ഞ സമയങ്ങളില്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്റെ അളവ് വളരെ കൂടും എന്ന സത്യം കൂടി മനസിലാക്കുക.

3. സംസാരിക്കുമ്പോള്‍ ജനാലക്കരികിലേക്കോ, പുറത്തേക്കോ മാറി നില്‍ക്കുക.

റേഞ്ച് കുറഞ്ഞ അവസരങ്ങളില്‍ നിങ്ങള്‍ ബില്‍ഡിങ്ങിനകത്താണെങ്കില്‍ സിഗ്‌നല്‍ മെച്ചപ്പെടുത്താന്‍ ദയവായി ജനാലക്കരികിലെക്കോ, പുറത്തേക്കോ മാറി നിന്ന് സംസാരിക്കുക. ഒരു റൂമില്‍ സിഗ്‌നല്‍ കിട്ടുന്നില്ലെങ്കില്‍ വേറൊരു റൂം പരീക്ഷിക്കാം. ചില റൂമുകളുടെ ചുമരുകള്‍ കനം കുറഞ്ഞതായിരിക്കും.നിങ്ങള്‍ നില്‍ക്കുന്നത് ഒരു തിരക്കുള്ള സിറ്റിയിലാണെങ്കില്‍ അവിടത്തെ ജങ്ങ്ഷനില്‍(റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലം) ആയിരിക്കും ഏറ്റവും കൂടുതല്‍ റേഞ്ച് കിട്ടുക. അതുപോലെ തന്നെ ഭൂമിക്കടിയിലുള്ള പല സ്റ്റേഷനുകളിലും റേഞ്ച് കുറയുന്നത് സ്വാഭാവികമാണ്.

4. ഫോണ്‍ ഓഫ് ചെയ്തു വീണ്ടും ഓണ്‍ ആക്കുക.

ചിലപ്പോള്‍ നമ്മുടെ ഫോണിന്റെ സാങ്കേതിക തകരാര്‍ മൂലമോ, സോഫ്റ്റ്‌വെയര്‍ തകരാറു മൂലമോ സിഗ്‌നല്‍ ലഭിക്കാതിരിക്കാം. ഇത് പരിഹരിക്കാന്‍ ഫോണ്‍ ഒന്നു സ്വിച്ച് ഓഫ് ചെയ്തു ഓണ്‍ ആക്കുക.. ചിലപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കാം.

5. ‘Network Signal Speed Booster’ എന്ന അപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

നിങ്ങള്‍ ഒരു ‘Android’ യൂസര്‍ ആണെങ്കില്‍ ദയവു ചെയ്തു ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക. ഇന്ന് Android പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്ന നമ്പര്‍ 1 നെറ്റ്‌വര്‍ക്ക് സിഗ്‌നല്‍ ബൂസ്റ്റര്‍ അപ്ലിക്കേഷന്‍ ആണിത്.ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണിനെ എപ്പൊഴും തൊട്ടടുത്ത ഏറ്റവും ശക്തിയേറിയ സിഗ്‌നല്‍ നല്‍കുന്ന ടവറിലേക്ക് റികണക്റ്റ് ചെയ്യുന്നു. അതിനാല്‍ നല്ല ഒരു നെറ്റ്‌വര്‍ക്ക് എക്‌സ്പീരിയന്‍സിനായി ഈ ഫ്രീ അപ്ലിക്കേഷന്‍ ഫോണില്‍ ഉപയോഗിക്കുക.

6. ഒരു സെല്ലുലാര്‍ റിപ്പീറ്റര്‍ ഉപയോഗിക്കുക.

മേല്‍പ്പറഞ്ഞ പരിഹാര മാര്‍ഗങ്ങളില്‍ ഒന്നും ഒരു തരത്തിലുള്ള ഗുണവും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു സംവിധാനമാണിത്. പക്ഷെ ഇതിനു ഇമ്മിണി കാശു ചിലവാകും, ഒരു പതിനായിരമോ, അതിനു മുകളിലേക്കോ നോക്കിയാല്‍ മതി . പോക്കറ്റ് കീറുമെങ്കിലും ഈ ഉപകരണം 100% വും ഗുണം ചെയ്യും. വീടുകളിലും, ഓഫീസുകളിലും ഇത് സ്ഥാപിക്കാം. ശക്തി കുറഞ്ഞ സെല്‍ഫോണ്‍ സിഗ്‌നലുകളെ ഈ ഉപകരണം പിടിച്ചെടുത്തു ആംപ്ലിഫൈ ചെയ്തു ശക്തി കൂട്ടി വലിയൊരു ഏരിയയിലേക്ക് അയക്കുന്നു. പക്ഷെ ഫോണില്‍ ഒരു രണ്ടു സിഗ്‌നല്‍ ബാര്‍ എങ്കിലും ഉണ്ടെങ്കിലെ ഇത് ഇന്‍സ്റ്റോള്‍ ചെയ്തിട്ടു കാര്യമുള്ളൂ.