മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കാത്തത് കൊണ്ട് മാത്രം തകര്‍ന്നു പോയൊരു പ്രണയം !

  165

  അന്ന് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിരുന്നുവെങ്കില്‍ അവര്‍ ഒന്നിക്കുമായിരുന്നു…അവരുടെ പ്രണയം പൂവണിയുമായിരുന്നു…അവര്‍ പരസ്പരം കണ്ടുമുട്ടുമായിരുന്നു…ഒരുമിച്ചു ജീവിക്കുമായിരുന്നു….

  ആരുടെ കാര്യമാണ് ഈ പറയുന്നത് എന്ന് മനസിലായില്ല അല്ലെ? മോഹന്‍ ലാല്‍ നായകനായി എത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനം എന്നാ ചിത്രം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? മുകേഷ്, ജഗദീഷ്, നെടുമുടി വേണു, ഗണേഷ് തുടങ്ങിവര്‍ തകര്‍ത്ത് അഭിനയിച്ചു മികച്ച അഭിപ്രായം നേടിയ വന്ദനം ഇന്നാണ് റിലീസ് ചെയ്യുന്നത് എങ്കില്‍ അതിന്റെ ക്ലൈമാക്സ് ആകെ മൊത്തം മാറിയേനെ…കാരണം, അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല, ഇന്ന് അത് ഉണ്ട്..നായകനും നായികയും ഒന്നവാതെ പോയാതിന്റെ ഒരേയൊരു കാരണം മൊബൈല്‍ ഫോണിന്റെ കുറവ് മാത്രമാണ്..!

  പോലീസ് കാണാതെ ഒളിഞ്ഞു നിന്ന് ഫോണ്‍ വിളിക്കുന്ന നായിക. ആ ഫോണിനായി ഒരുപാട് നേരം കാത്തിരുന്നു ഒടുവില്‍ വീട് പൂട്ടി താക്കോല്‍ ദൂരേക്ക് വലിച്ചെറിഞ്ഞു നടന്നു അകലാന്‍ തുടങ്ങുന്ന നായകന്‍…

  പെട്ടന്ന് ലാന്‍ഡ്‌ ഫോണ്‍ റിംഗ് ചെയ്യുന്നു. പുറത്ത് നിന്ന് റിംഗ് കേട്ട് താക്കോല്‍ തപ്പുന്ന നായകന്‍. ഒടുവില്‍ വീടിന്റെ ടെറസിലേക്ക്ഓടി കയറി എങ്ങനെയോക്കെയോ അകത്ത് എത്തുമ്പോള്‍ റിംഗ് നിലയ്ക്കുന്നു…

  അവസാനം പരസ്പരം കാണാതെ ട്രാഫിക് സിഗ്നല്‍ ക്രോസ് ചെയ്തു അവര്‍ രണ്ടു ദിശകളിലേക്ക് യാത്ര തുടങ്ങുന്ന സ്ഥലത്ത് ചിത്രം അവസാനിക്കുന്നു…

  പക്ഷെ ഇന്നായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത് എങ്കില്‍ മൊബൈലില്‍ വിളിക്കാം, വാട്സ് ആപ്പില്‍ ഒരു മെസ്സേജ് ഇടാം അല്ലെങ്കില്‍ മിസ്‌ കോള്‍ കണ്ടു തിരിച്ചു വിളിക്കാം..!

  അന്ന് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കതത് കൊണ്ട് അങ്ങനെ ഒരു സീന്‍ വച്ച് പ്രീയദര്‍ശന്‍ മലയാളി പ്രക്ഷകരുടെ സെന്റിമെന്റ്സ് വര്‍ക്ക്‌ ഔട്ട്‌ ചെയ്യിപ്പിച്ചു.