സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗംആള്ക്കാരും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആണ്. അത് കൊണ്ട് ഞാന്‍ ഈ റൂട്ടിംഗ് എന്ന സബ്ജക്റ്റ് ആന്‍ഡ്രോയിഡ് ഓ.എസുമായി ബന്ധപ്പെടുത്തി പറയാം. ആന്‍ഡ്രോയിഡ് ഫോണില്‍ നാം അറിയാതെ തന്നെ ധാരാളം ഫീച്ചറുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. നമ്മളുടെ ഫോണിന്റെ നിര്‍മാതാക്കള്‍ നമുക്ക് അനുവദിച്ചിട്ടുള്ള ഫീച്ചറുകള്‍ മാത്രമാണ് നമ്മള് ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സോണി എക്സ്പീരിയ സീരീസില്‍ നമ്മള് കാണുന്ന യൂസര്‍ ഇണ്റ്റര്ഫേസ് നമുക്ക് സാംസങ്ങ് അനുവദിക്കുന്നില്ല. അവര്‍ അവരുടേതായ UI മാത്രനേ അനുവദിക്കുന്നുള്ളൂ. അത് പോലെ തന്നെ മൊബൈല്‍ ഫോണിണ്റ്റെ imei നംബര് മാറ്റണമെന്നിരിക്കട്ടെ, അതും ഒരു നിര്‍മാതാവും അനുവദിക്കുന്നില്ല, നമുക്ക് നിര്‍മാതാവ് gingerbread ഇല് നിന്നും jellyblast ലേക്ക് അപ്ഗ്രേഡ് അനുവദിക്കുന്നില്ല. ഇങ്ങനെ ധരാളം ഫീച്ചറുകള്‍ പല കമ്പനികളും അനുവദിച്ചു തരുന്നില്ല. മൊബൈല്‍ നിര്‍മാതാക്കള്‍ നമുക്ക് അനുവദിച്ചിട്ടുള്ള ഇത്തരം പരിധികളെ വെട്ടി മാറ്റുന്നതിനോ അല്ലെങ്കില്‍ മൊബൈലിന്റെ സിസ്റ്റം ഫൈലുകളില്‍ യൂസര്‍ക്ക് തന്നെ ചെയ്ഞ്ച് വരുത്തുവാനോ സാധ്യമാക്കുക എന്നതാണ് റൂട്ടിംഗ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
റൂട്ടിങ്ങ്- ഗുണങ്ങള്‍
1)പുതിയ ഓ.എസ് അപ്ഗ്രേഡുകള്‍– ഞാന്‍ നെരത്തെ സൂചിപ്പിച്ചത് പോലെ, നമുക്ക് മൊബൈല്‍ നിര്‍മാതാക്കള്‍ ഓ.എസ് അപ്ഗ്രേഡ് അനുവദിക്കുന്നില്ല എന്നിരിക്കട്ടെ. ആന്‍ഡ്രോയിഡ് ദവല്ലപ്പര് മാരുടെ കുട്ടായ്മയായ xda developers നെ പ്പോലെ ഉള്ളവര്‍ ഇതിന് ഒരുപായം കണ്ടെത്തിയിരുന്നു. ആന്‍ഡ്രോയിഡ് open sourece ആയതിനാല്‍ അതില്‍ ധാരളം മാറ്റം വരുത്തി വേറൊന്ന് ഇറക്കുവാന്‍ അനുമതി ഉണ്ട്. ആയതിനാല്‍ മൊബൈല്‍ നിര്‍മാതാക്കള്‍ അപ്ഗ്രേഡ് അനുവദിക്കാത ഫോണുകളില്‍ അവര്‍ തന്നെ അപ്ഗ്രേഡ് ചെയ്ത്ത ഓ.എസ് ഇറക്കുന്നു. ഒരു മൊബൈലിനു തന്നെ ധാരളാം ഓ.എസ് അവര്‍ ഇറക്കുന്നുണ്ട്. ഇങ്ങനെ ഉള്ള ഈ ഓശ് ഉകള്‍ നമ്മളുടെ ഫോണീല്‍ ഉപയോഗിക്കണം എന്ന് ഉണ്ടെങ്കില്‍, റൂട്ടിംഗ് അത്യന്താപേക്ഷിതമാണ്.
2)മൊബൈലിണ്റ്റെ സ്കിന്‍ മാറ്റാം– നിങ്ങള്‍ ഒരു സാംസങ്ങ് എസ് സീരിസ് മൊബൈല്‍ ആണ് ഉപയോഗിക്കുന്നത് എന്നിരിക്കട്ടെ. അതിണ്റ്റെ ഹാര്ദ്വയര് തലത്തിലുള്ള എല്ലാ ഫീച്ചറുകളും നിങ്ങള്ക്കിഷ്റ്റ്മായി എന്ന് കരുതുക. പക്ഷെ ആ ഫോണ്‍ തരുന്ന യൂസര്‍ ഇന്റര്ഫേസിനേക്കാളും നോട്ടിഫിക്കേഷന്‍ ബാറിനേക്കാളും നിങ്ങള്‍ക്ക് പിടിച്ചത് സോണി എക്സ്പീരിയയുടെ UI ആണെങ്കില്‍?? തീര്‍ച്ചയായും നിങ്ങള്‍ റൂട്ട് ചെയ്യുകയാണ് എങ്കില്‍ ഇത്തരത്തില്‍ ധാരാളം കസ്റ്റമൈസേഷന് നിങ്ങല്‍ക്ക് വരുത്തുവാന്‍ സാധിക്കും.
3)ഓ.എസ് ണ്റ്റെ തന്നെ കോപ്പി എടുക്കാം– നിങ്ങള്‍ നിങ്ങളുടേ ഫോണിന്റെ പാറ്റേണ്‍ ലോക് മറന്നു ഇനി അത് റിക്കവര്‍ ചെയ്യാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന് കരുതൂ, നിങ്ങള്‍ എന്ത് ചെയ്യും, ഒന്നുകില്‍ പൈസ മുടക്കി സോഫ്റ്റ്വയര് മാറ്റും അല്ലെങ്കില്‍ ഫാക്റ്ററി റീസെറ്റ് ചെയ്യും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് എല്ല ആവശ്യമായ കോണ്ടാക്റ്റുകളും മെസ്സേജുകളും ആപ്പുകളൂം നഷ്ടമാകും. എന്നാല്‍ ആദ്യമേ തന്നെ ആ ഫോണിണ്റ്റെ ബാകപ് എടുത്തു വെക്കുകയാണ് എങ്കില്‍ നിങ്ങല്‍ ഭയക്കുകയേ വേണ്ടാ. സോഫ്റ്റ്വയര് തലത്തില്‍ എന്ത് പ്രശ്നം സംഭവിച്ചാലും, ബാക്കപ്പ് ഫയലുപയോഗിച്ച് നിങ്ങള്‍ക്ക് പഴയ ഡാറ്റകള്‍ എല്ലാം തന്നെ കിട്ടുന്നു. clockwork mode പോലെ യുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ആക്കുകയാണ് എങ്കില്‍ ഇത് സാധ്യമാണ്, പക്ഷേ അതിനു റൂട്ടിംഗ് ആവശ്യമാണ്.
4)ആനാവശ്യ സിസ്റ്റം ആപ്പുകള്‍ നീക്കാം അല്ലെങ്കില്‍ ഫ്രീസ് ചെയ്യാം: നമുക്ക് അറിയാവുന്നതാണ് ഫേസ്ബുക്ക് ആപിനെയും ഗൂഗിള്‍ അപ്പിനേയും പോലെ കുറച് ആപ്പുകള്‍ ഇട്ടാല്‍ തനെയും അവ എല്ലാം തന്നെ ഒരുമിച്ച് പ്രവര്‍ത്തിച്ച് ഫോണ്‍ വല്ലാണ്ട് ലാഗ് ആകുന്നു, ഇതിനു കാരണം മൊബൈലില്‍ ധാരാളം background apps റണ്‍ ചെയ്യുന്നത് കൊണ്ടാണ്. നമുക്ക് അനാവശ്യമായിട്ടുള്ള എന്നാല്‍ റിമൂവ് ചെയ്യാന്‍ പറ്റാത അപ്പുകാള് ആയിരിക്കും അവയില്‍ പലതും, ഇങ്ങനെ അനാവശ്യമായ സിസ്റ്റം ആപ്പുകളെ നീക്കാന്‍ സാധ്യമല്ല, എന്നാല്‍ റൂട്ടിംങ്ങ് ചെയ്യുകയാണെങ്കില്‍ ഇതും ചെയ്യാവുന്നതാണ്. മാത്രമല്ല നമ്മള്‍ക്ക് ആവശ്യാനുസരണം താല്കാലികമായ് ആവശ്യമില്ലാത്ത ആപ്പുകളെ ഫ്രീസ് ചെയ്ത് പ്രവര്ത്തിപ്പികാതെ റാം ഫ്രീ ആക്കി വെക്കുവാനും സാധിക്കും.
5)റാമും ഇന്റെണല്‍ മെമ്മറിയും വര്‍ധിപ്പിക്കാം: ഇടത്തരം ആന്‍ഡ്രോയിഡ് ഫോണുകലുടെ ഏറ്റവും വലിയ പോരായ്മയാണ് മെമ്മറിയുടെ ലഭ്യത കുറവ്. നമുക്ക് കുറേ ആപ്പ്ളിക്കേഷനുകള്‍ ഒരുമിച്ച് റണ്‍ ചെയ്യുവാനോ ധാരാളം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ആകുവാനോ മെമ്മറിയുടെ കുരവ് അനുവദിക്ക്ന്നില്ല. പക്ഷേ ഫോണ്‍ റൂട് ചെയ്യുകയാണ് എങ്കില്‍ link2sd എന്ന സോഫ്റ്റ്വയര് ഉപയോഗിച്ച് ഇന്റെണല്‍ മെമ്മറിയുടെ പ്രശ്നം ഒരു പരിധി വരെ മാറ്റാം. sweeper ഉപയോഗിക്കുകയാണ് എങ്കില്‍ നിങ്ങള്‍ക്ക് സ്വാപ്പ് ഏരിയ ഉണ്ടാക്കി റാം വര്ദ്ധിപ്പികാം.
6)ബാറ്ററി ബാക്കപ് വര്ദ്ധിപികാം: ബാറ്ററി ഒപ്റ്റിമൈസ് ചെയൂവാന്‍ വേണ്ടി പ്ളേസ്റ്റോറില്‍ ധാരാളം ആപ്ളിക്കേഷനുകള്‍ ലഭ്യമാണ്, പക്ഷേ അതിനോക്കെയും റൂട്ടിംഗ് അത്യാവശ്യമാണ്. മൊബൈല്‍ ഫോണിലെ ബാറ്റെരി ലെവലിണ്റ്റെ അടിസ്ഥാനത്തില്‍ അവ റണ്‍ ചെയ്യുന്ന ആപ്പ്ളിക്കേഷനെയും പ്രൊസസുകളെയും നിയന്ത്രിച്ച് ബാറ്ററി ബാക്കാപ് പരമാവധി ലഭ്യമാക്കി തരുന്നു.
7)ഓരോ ആപ്പ്ളിക്കേഷണ്റ്റെയും ബാക്കപ്– ടൈറ്റാനിയം ബാക്കപ് സോഫ്റ്റ്വയര് പോലുള്ളവ ഓരോ ആപ്പ്ളിക്കേഷണ്റ്റെയും ബാക്കപ്പ് എടുത്ത് വെക്കുവാനും ആവശ്യാനുസരണം ബാകപ് ചെയ്ത ആ ആപ്പ് അതിണ്റ്റെ ഡാറ്റയും apk ഫയലുകളും അത് പോലെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ സഹായിക്കുന്നു.
8)ഗ്രാഫിക്സ് മെമ്മറി വര്‍ധിപ്പിക്കാം: ചിലഫോണുകളില്‍ ടെമ്പിള്‍ റണ്‍ പോലെയും subway surf പോലെ ആപ്പ്ളിക്കേഷനെയും ഇന്സ്റ്റാല് ചെയ്യുവാന്‍ അനുവദിക്കുന്നില്ല, അതിഞ്ഞു കാരണം റമിണ്റ്റെയും ഗ്രാഫിക്സ് മെമ്മറിയുടെയും കുറവുകള്‍ ആണ് എന്നാല്‍ chain fire 3d യും busiboks ആപ്പും ഉപയോഗിക്കുകയാണ് എങ്കില്‍ ഈ ഗ്രാഫൊക്സ് പ്രശ്നം നമുക്ക് മറികടക്കാം.
ഇങ്ങനെ ഇങ്ങനെ ധാരാളം ഗുണങ്ങള്‍ നമുക്ക് ഫോണ്‍ റൂട്ട് ചെയ്യ്താല്‍ ലഭിക്കുന്നു. ഫോണ്ട് മാറ്റാം, ഇന്റേണല്‍ മെമ്മറി ഫയലുകള്‍ ആക്സസ് ചെയ്യാം, ധാരാളം സവിശേഷ്റ്റകള് ഉള്ള എന്നാല്‍ റൂട് ചെയ്യാതവയില് പറ്റാത്തവ ഉപയോഗിക്കാം, മെമ്മറികാര്‍ഡ് പാര്ടീഷന് ചെയ്ത് വിവിധ ആവശ്യങ്ങല്‍ക്ക് ഉപയോഗിക്കാം അങ്ങനെ അങ്ങനെ ധാരാളം ഗുണങ്ങള്‍ റൂട്ട് ചെയ്താല്‍ ലഭിക്കുന്നു. എനാല്‍ റൂട്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ വാറണ്ടി നഷ്ടമായേക്കാം, ശരിയായ രീതിയില്‍ റൂറ്റ് ചെയ്തില്ലാ എങ്കില്‍ ഫോണ്‍ പെര്‍മനന്റ് ആയി ഉപയോഗരഹിതമായേക്കാം.
-> ശ്രദ്ധിക്കുക ഫോണ്‍ റൂട്ട് ചെയ്യുക എന്നത് നിയവിരുദ്ധമൊന്നുമല്ല, നിര്‍മാതാവ് അനുവദിക്ക്കുന്നില്ല എങ്കില്‍ കൂടി നിങ്ങള്‍ക്ക് നിങ്ങളുടെ താല്പര്യാനുസരണം റൂട്ട് ചെയ്യാം. പക്ഷേ ഓരോ ഫോണും റൂട്ട് ചെയ്യുന്നതിനു പലവഴിയാണ്, ശരിയായ രീതിയില്‍ റൂട്ട് ചെയ്തില്ല എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നഷ്ടമായെക്കാം