Narmam
മൊബൈല്‍ ഫോണ്‍ ഹിഡന്‍ ടോക്ക് !
കാലത്ത് എണീറ്റപ്പോഴാ ഒരു കാര്യം ഓര്‍മ്മവന്നത്, അവളെ വിളിച്ചിട്ട് മൂന്നു ദിവസമായി. എന്താ ചെയ്യുക? ഒരൊഴിവ് കിട്ടണ്ടേ.. രാവിലെ ഓഫീസില്‍ പോവണം. ബോസ്സ് കാണാതെ കഷ്ട്ടപെട്ടു ബ്ലോഗ് വായിക്കണം, ഫേസ് ബുക്കില്‍ ലൈക്കണം ഒളിഞ്ഞും മറിഞ്ഞും നില്ക്കുന്ന കൂട്ടുകാരോടോക്കെ ചാറ്റണം. അത് കഴിഞ്ഞു രാത്രി വന്നാല്‍ വായിച്ചു തീര്‍ത്ത ബ്ലോഗിന് കമന്റണം. കുറെ ക്കാലമായി ഇപ്പോള്‍ വെപ്പും തീനും പ്രകാശിന്റെ സോളാര്‍ മെസ്സില്‍ നിന്നാണ് (മെസ്സ് നടത്തുന്ന പ്രകാശ് ഹാഫ് വേവില്‍ ചോറും കറിയും വെച്ചുണ്ടാക്കി പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു പുറത്തെ ഡോറില്‍ കെട്ടി തൂക്കും .അതവിടെ ക്കിടന്നു സോളാര്‍ എനര്‍ജിയില്‍ ബാക്കിയുള്ള മണിക്കൂറില്‍ വെന്തോളും, ഗ്യാസും ലാഭം സമയവും ലാഭം)
82 total views
കാലത്ത് എണീറ്റപ്പോഴാ ഒരു കാര്യം ഓര്‍മ്മവന്നത്, അവളെ വിളിച്ചിട്ട് മൂന്നു ദിവസമായി. എന്താ ചെയ്യുക? ഒരൊഴിവ് കിട്ടണ്ടേ.. രാവിലെ ഓഫീസില്‍ പോവണം. ബോസ്സ് കാണാതെ കഷ്ട്ടപെട്ടു ബ്ലോഗ് വായിക്കണം, ഫേസ് ബുക്കില്‍ ലൈക്കണം ഒളിഞ്ഞും മറിഞ്ഞും നില്ക്കുന്ന കൂട്ടുകാരോടോക്കെ ചാറ്റണം. അത് കഴിഞ്ഞു രാത്രി വന്നാല്‍ വായിച്ചു തീര്‍ത്ത ബ്ലോഗിന് കമന്റണം. കുറെ ക്കാലമായി ഇപ്പോള്‍ വെപ്പും തീനും പ്രകാശിന്റെ സോളാര്‍ മെസ്സില്‍ നിന്നാണ് (മെസ്സ് നടത്തുന്ന പ്രകാശ് ഹാഫ് വേവില്‍ ചോറും കറിയും വെച്ചുണ്ടാക്കി പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു പുറത്തെ ഡോറില്‍ കെട്ടി തൂക്കും .അതവിടെ ക്കിടന്നു സോളാര്‍ എനര്‍ജിയില്‍ ബാക്കിയുള്ള മണിക്കൂറില്‍ വെന്തോളും, ഗ്യാസും ലാഭം സമയവും ലാഭം)
എന്തായാലും അവളെ ഒന്ന് തണുപ്പിക്കാം, എന്തും നേരിടാന്‍ തയ്യാറെടുത്തു ഫോണ്‍ റിംഗി. അരികില്‍ വന്നാലും പറയുവാനറിയുമോ..സ്നേഹം.. ഫോണ്‍ റിംഗന്റെ അവസാനം അവളുടെ കിളിനാദം..
‘ഹലോ …ഹലോ .’ ഒരു ചെറിയ മൌനത്തിനു ശേഷം അവള് പരിധിക്ക് അകത്തു വന്നു .
‘ഏ ഇങ്ങളാ…’ എന്തേ പ്പം വിളിക്കാന്‍ തോന്നിയെ ??’ ഹാവൂ ഇന്നത്തെ ദിവസം കൊള്ളാം,പ്രതീക്ഷിച്ചതു പോലെ തന്നെ !!
‘ഓ അതെന്താ മോളെ നീ അങ്ങിനെ പറഞ്ഞെ? നിന്നെയല്ലാതെ ഞാന്‍ പിന്നെ ആര്‍ക്കാണ് വിളിക്കുക ?
‘മതി പഞ്ചാര ,, എന്താ ങ്ങള് വിളിച്ചത് അത് പറ എനിക്ക് വിടെ ഒരു പാട് പണിയുണ്ട്
‘ഹും അല്ലെലും അനക്ക് ഇപ്പോള്‍ എന്നോട് തീരെ സ്നേഹം ഇല്ല ‘ സെന്റി അടിച്ചു പറഞ്ഞാലും കോമഡിന്നല്ലേ പറയുള്ളൂ..(ഒരു മുളം നീട്ടിയെറിയാം,അല്ലേല്‍ ഇതേ വാക്ക് അവള് എനിക്കിട്ടു തട്ടും )
‘എന്തേ ഇന്നലെയും മിനിഞ്ഞാന്നും വിളിക്കാഞ്ഞേ ?’
‘നല്ല തിരക്കായിരുന്നു രണ്ടു ദിവസം,,പുതിയ പ്രൊജക്ട് ഇന്നലെ സബ്മിറ്റ് ചെയ്തു (രണ്ടു ദിവസമായി ഒരു പുതിയ പോസ്റ്റ് എഴുതുന്ന തിരക്കിലായിരുന്നു ആ ടെന്‍ഷന്‍ വല്ലതും ഇവള്‍ക്കറിയുമോ ,,)
‘എന്താ നല്ല ലാഭം കിട്ടുമോ ഇക്ക ?’
‘പിന്നേ കിട്ടും പക്ഷെ ഇപ്പോള്‍ ഓഫ് സീസണാണ് എന്നാലും വലിയ കുഴപ്പമില്ല പത്തിരൂപത് പേരെങ്കിലും നല്ല അഭിപ്രായം പറഞ്ഞു ഇനിയും കുറച്ചു പേര് കൂടി വരുംന്നാണ് പ്രതീക്ഷ,,’
അല്ലേലും ഇങ്ങള്ക്ക് ഇപ്പോള്‍ നല്ല കാലാന്നു ഇന്നാള് ന്റെ കൈ നോക്കിയ കുറത്തി പറഞ്ഞിരുന്നു…എന്തായാലും വേഗം നോക്കൂ, നമുക്ക് ഇതില്‍ നിന്നും കിട്ടിയിട്ട് വേണം വീട് പണി തീര്‍ക്കാന്‍ ..(പിന്നേ ബ്ലോഗു കമന്റിനു ഇപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ്ല്ലേ )
‘അതൊക്കെ പോട്ടേ ഞാന്‍ എന്താ വിളിച്ചത് എന്നറിയുമോ ?
‘ഇല്ല, ങ്ങള് പറയാതെ ഞാന്ങ്ങനാന്നു അറിയാ ‘
‘നാളത്തെ ദിവസത്തിനു ഒരു പ്രത്യേകതയുണ്ട് അതറിയുമോ?
‘ഇല്ലല്ലോ എന്താ’
ഒന്ന് ഓര്‍ത്തു നോക്ക്
‘എന്താ ഇങ്ങളെ ബര്‍ത്ത്ഡേ ആണോ ?
‘അതൊന്നും അല്ല ,,പറഞ്ഞപോലെ അതിപ്പം എന്നാ ??
‘ഹും ,,പിന്നെന്താ ഇങ്ങള് വേഗം പറയൂന്നേ’ …
‘തിരക്കാക്കല്ലേ ഞാന്‍ പറയാം വേണമെങ്കില്‍ ഒരു ക്ലു തരാം ,,
‘ക്ലു വേണ്ട ഞാന്‍ പറയാം നമ്മളെ വെഡ്ഢിഗ് ഡേ ആയിരിക്കും .’.
‘കുന്തം!! എനിക്ക് പറ്റിയ അബദ്ധങ്ങള്‍ ഞാനോര്ക്കാറില്ലന്നറിയില്ലേ ‘
‘അതൊന്നും ങ്ങള് ഇപ്പോള്‍ ഓര്‍ക്കൂല ,കല്യാണം കഴിഞ്ഞ അന്ന് ങ്ങള് ന്റെ അമ്മായിന്റെ മോളെ കാതുകുത്ത് ദിവസം വരെ മറക്കൂലായിരുന്നു ..അല്ലേലും ഗള്‍ഫില്‍ പോയി അവിടുത്തെ പെണ്ണുങ്ങളെ കണ്ടപ്പോള്‍ ന്നെ വേണ്ടാതായി ..
‘എടീ അത് മാത്രം പറയരുത്..ഞാന്‍ നാട്ടില്‍ വരണവരെ നിന്നെയല്ലാതെ ആരെയും നോക്കാറില്ല ,സത്യം ‘
‘ഹും അതവിടെ എല്ലാരും പര്‍ദ്ദയിട്ട് മുഖവും മൂടിക്കെട്ടിയിട്ടല്ലേ ,ഇങ്ങള് കാര്യം പറയുന്നുണ്ടോ ,,എനിക്ക് തിരക്കുണ്ട് ഇസ്മായില്‍ കൊണ്ട് വന്ന മത്തി കണ്ടന് പൂച്ചനെ കാവല്‍ നിര്‍ത്തിയാ ഞാന്‍ പോന്നത് ‘ ന്നെ പട്ടിണി ആക്കരുത് ,,അല്ലേലും ‘ഇങ്ങള്ക്ക് പ്പം ന്താ ,,നല്ല സുഖല്ലേ എന്നും കുബ്ബൂസുണ്ടല്ലോ അവിടെ തിന്നാന്‍ ‘
‘കുബ്ബൂസല്ല അല്‍മറായി തൈരും കിട്ടും നല്ല കോമ്പിനേഷനാണ് ന്നെ കൊണ്ട് നീ പറയിപ്പിക്കേണ്ട ‘
‘ഇങ്ങള് വെറുതെ കൊന്ജ്ജാതെ പറയുന്നുണ്ടോ ഞാന്‍ പോവാണ്’
‘പോവല്ലേ ഞാന്‍ പറയാം’ ..’ഞാനൊരു ബ്ലോഗ് തുടങ്ങിയിട്ട് നാളേക്ക് ഒരു വര്‍ഷമാകുന്നു ന്നു ..അത് പറയാനാ വിളിച്ചത് മനസ്സിലായോ ?
‘ഏ ഇത് പറയാനാണോ ഈ നേരംല്ല്യാത്ത നേരത്ത് ന്നെ വിളിച്ചത് ,ങ്ങള്‍ക്ക് വേറെ പണിയൊന്നുംല്ലേ മനുഷ്യാ ?’
‘എടീ നീ എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷെ എന്റെ ബ്ലോഗില്‍ തൊട്ടു കളിക്കരുത്’ ..’ബ്ലോഗിനെ ക്കുറിച്ച് നിനക്കെന്തറിയാം ? ബ്ലോഗര്‍ , ആ പദവിയുടെ അര്‍ത്ഥമെന്താണന്നു അറിയുമോ നിനക്ക് ? അതറിയണമെങ്കില്‍ ആദ്യം ബ്ലോഗ് എന്തെന്നറിയണം ,ബ്ലോഗേര്‍സ് ആരെന്നറിയണം ,ബസ്സ് സ്റ്റോപ്പ് ചുമരുകളില്‍ കരിക്കട്ട കൊണ്ട് എഴുതിക്കൂട്ടിയ നീ കണ്ട സാഹിത്യമല്ല ,യാഥാര്‍ത്ഥ ബ്ലോഗ് ,ലക്ഷകണക്കായ കവികളുടെയും കലാകാരന്മാരുടെയും ബ്ലോഗ് ,അനോണികളുടെയും സനോണികളുടെയും ,പാവപ്പെട്ട കമന്റുര്‍മാരുടെയും ബ്ലോഗ് ,ഫേസ്ബുക്ക് മാരുടെയും ,ഗൂഗിള്‍ പ്ലസ്സ് മാരുടെയും ബ്ലോഗ് ,വിവാദങ്ങളുണ്ടാക്കി കമന്റുകളുടെ എണ്ണം കൂട്ടുന്നവരുടെ ബ്ലോഗ് ,പെണ്ണിന്റെ പേര് വച്ച് വരുന്ന ബ്ലോഗിനു കമന്റ് നു നീളം കൂടിയതിനു കൂട്ടം കൂടി ആക്രമിച്ചു ഒറ്റപ്പെടുത്തുന്നവുരുടെ ബ്ലോഗല്ല ,നല്ല നല്ല പോസ്റ്റുകള്‍ എഴുതി, നശിച്ചു പോകുന്ന വായനയെ തിരിച്ചു പിടിക്കാന്‍ ജോലിക്കിടയില്‍ ബോസ്സ് കാണാതെ പോസ്റ്റ് എഴുതുന്നവരുടെ ബ്ലോഗ് ,ഇപ്പോള്‍ നീ കളിയാ ക്കിയില്ലേ ,എന്നെപ്പോലെയുള്ളവരുടെ ത്യാഗത്തിന്റേയും നോമ്പരത്തിന്റേയും ബ്ലോഗ് ..ബ്ലോഗ് എന്ന മഹാ പ്രസ്ഥാനത്തിന്റേ സോള്‍ ആത്മാവ് ,അതറിയണമെങ്കില്‍ ,എന്നും അടുക്കളയിലും ടി വിക്കും മുമ്പില്‍ സമയം കളയുന്ന നിന്നെ പ്പോലത്തെ വീട്ടമ്മമാര്‍ക്ക് ബ്ലോഗു വായിക്കാനുള്ള സെന്സുണ്ടാവണം സെന്‍സിബിലിറ്റിയുണ്ടാവണം,സെന്റര്‍ ബോള്‍ട്ട് ഉണ്ടാവണം !!
‘അതിനു എനിക്ക് വട്ടുണ്ടാവണം ഞാന്‍ പോണ് ‘ .
‘.ഞാന്‍ ഒരു കാര്യം പറയട്ടെ ഇനി രണ്ടു മൂന്നു ദിവസം നിന്നെ വിളിക്കില്ല ,എന്റെ ബ്ലോഗ് വാര്ഷികമായിട്ടു കുറച്ചു തിരക്കിലാണ് കുറെ പരിപാടികള്‍ ഉണ്ട് ..നീ അത്യാവശ്യം വല്ലതുമു ണ്ടങ്കില്‍ മിസ്സ് അടി’
‘ങ്ങള്‍ക്ക് എന്താന്നു വട്ടായോ ,,’
‘അല്ലടീ കാര്യമായി പറഞ്ഞതാ നീ വേണമെങ്കില്‍ പോഗ്രാം നോട്ടീസ് കേട്ടോ ,,
വ്യാഴം രാത്രി 10 മണിക്ക് ..ജിദ്ദ ബ്ലോഗ് പുലികള്‍ക്ക് പരമ്പരാഗത കേരളീയ രീതിയില്‍ .കൈ കൊടുത്തു സ്വീകരണം.
10 .15 നു .കോഴിക്കോടന്‍ സ്പെഷ്യല്‍ ,ബദാം .ഐസ് ക്രീം. അണ്ടിപ്പരിപ്പ് പാല് മുതലായവ ചേര്‍ത്ത കാരറ്റ് ജ്യുസ് (ഹോം മെയ്ഡ് )
10.30 പ്രത്യേകം തയ്യാറാക്കിയ ടെന്റിലേക്ക് (എന്റെ കാര്‍ സ്റ്റാര്‍ട്ടായാല്‍ അകമ്പടിയുണ്ടാകും )
10.30 രജിസ്ട്രേഷന് : നൂറിന്റെ ഒറ്റ നോട്ടോ അമ്പതി ന്റെ ഇരട്ട നോട്ടോ. ക്രഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല )
10.45. ബ്ലോഗ് മീറ്റ് ..കുന്ഫുധ കാലിദിയ ബീച്ചിലെ ഒഴിവുള്ള ഒരു സ്ഥലത്ത്. ബലദിയ (മുന്‍സിപ്പാലിറ്റി )മുന്‍കൂര്‍ ബുക്കിംഗ് സ്വീകരിക്കാത്തത് കൊണ്ട് കിട്ടുന്ന സ്ഥലം സമ്മേളന നഗരി .
11.00. ബ്ലോഗേര്‍സ് കൂക്കിംഗ് ( ചുട്ടകോഴി ,അല്ലേല്‍ ഫ്രഷ് മീന്‍ ,അടുപ്പ് ,കരി എന്നിവ ഉണ്ടാകും ,,വിശപ്പുള്ളവര്‍ക്ക് പാചകം ചെയ്യാം ..പക്ഷെ ഇതിന്റെ ബില്‍ ആദ്യം അടക്കണം .ബ്ലോഗേര്‍സ് ഉണ്ടാക്കുന്ന ഫുഡ് ആയത് കൊണ്ട് അതിന്റെ ടേസ്റ്റ് …….പടച്ചോനെ കാക്കണേ )
11.45..ബ്ലോഗേര്‍സ് പഠന ക്യാമ്പ് ..(വിഷയാവതരണം,,അതിന്റെ തിരഞ്ഞെടുപ്പ് ,,എന്നിവ വള്ളിക്കുന്ന് ..)
12.45..ഉസ്മാന് ഇരിങ്ങാട്ടിരി ,പുതിയ ബ്ലോഗര്‍ ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
1.00 .കവിയരങ്ങ് ..പ്രശസ്ത കവി ചാലിയാര്‍ തന്റെ ‘മൊന്ത’ എന്ന കവിത അവതരിപ്പിക്കുന്നു .
കൂടാതെ വട്ടപ്പൊയിലിന്റെ : വിരഹം എന്ന കവിതയുടെ രംഗാവിഷ്ക്കാരം )
1.30: ‘ബലദു മുതല്‍ ഷറഫിയ വരെ’ ..(ഇ.പി. സലിം ജിദ്ദയിലെ ബലദ് എന്ന സ്ഥലത്തില്‍ നിന്നും ഷറഫിയയിലേക്ക് (നാല് കിലോമീറ്റര്‍ ദൂരം ) നടത്തിയ സാഹസിക യാത്രയുടെ അനുഭവം പങ്കു വെക്കുന്നു ..
2.30: രമേശ് അരൂര്‍ അവതരിപ്പിക്കുന്ന .നെടുവീര്‍പ്പ് : തുടങ്ങി കുടുങ്ങിയ ബ്ലോഗേര്‍സ് റേഡിയോ (റേഡിയോ ബ്ലോഗേര്‍സ് ,ബ്ലോഗിലെങ്ങും കാണാതായി) യെ കുറിച്ച് ഒരു ചരമാവലോകനം ,
1.30 പ്രശസ്ത പാരഡി കവി കൊമ്പനും ,കുന്ഫുധയിലെ സന്തോഷ് പണ്ഡിറ്റ് ആയ ഞാനും നയിക്കുന്ന ഗാനമേള ,
2.30 നു .പോലീസ് പിടിച്ചില്ലേല്‍ വീണ്ടും ടെന്റിലേക്ക് ,,(അവിടെ കവിത എഴുതാന്‍ അവസരമുണ്ട് ,അത് കൊണ്ട് കടലാസ് പേന ,എന്നിവ കയ്യില്‍ കരുതാം ..(ഇവിടെ 12 മണി കഴിഞാല് ബുക്ക് സ്റ്റാള്‍ തുറക്കില്ല )..
അത് കഴിഞ്ഞു .ഉറക്കം …(വരുമെങ്കില്‍ )
വെള്ളി
6.15 ..കുന്ഫുധയില് നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഹനായിഷ് ബീച്ചിലേക്ക് പടയോട്ടം!!
കാലാവസ്ഥ അനുകൂലമെങ്കില്‍ .കപ്പിത്താന് യഹിയ മങ്കീറി ന്റെ കൂടെ ബാബ്ത്തെയിന്‍ ദ്വീപിലേക്ക് യാത്ര ..
യാത്രക്കിടയില്‍ ബോട്ട് ഓടിക്കാനുള്ള അവസരം .(.മറ്റുള്ള ബ്ലോഗേര്‍സ് അനുവദിക്കുമെങ്കില്ല് മാത്രം )
ഈ സമയം യഹിയ യുടെ ബെല്ലി ഡാന്‍സ് ..ആര്‍ക്കും കൂടെ ക്കൂടാം .ടിപ്സ് വേണ്ട ..
7.30 ബാബ്ത്തെയിന്‍ ദ്വീപില്‍ കൈ കുത്തല് ( കാലുകുത്താന്‍ കഴിയില്ല ബോട്ട് ഉയരം കൂടുതല്‍ ഉള്ളതിനാല്‍ ചാടണം ..)
അവിടെ ബ്രേക്ക് ഫാസ്റ്റ് ..കുന്ഫുധയിലെ പ്രശസ്തമായ ‘ഫൂല് ബദവി’ യും തമീസും ..
8.00..ദ്വീപ് തെണ്ടല് ,,ബാബ്ത്തെയിന്‍ ദ്വീപ് ചുറ്റി ഒരു പദയാത്ര
9.00 വിസ്തരിച്ചു ഒരു കുളിയും നീന്തലും ( യഹിയയുടെ മണല്‍ മസ്സാജ് ആവശ്യമുള്ളവര്‍ക്ക് ലഭ്യമാകും )
10..ബാബ്ത്തെയിന്‍ ദ്വീപ് വിട പറഞു ബോട്ടില്‍ ചെങ്കടലിനു നടുക്കുള്ള മല യിലേക്ക് …
അതിനു ശേഷം ..മീന്‍ പിടുത്ത പരിശീലനം ..( ചൂണ്ടല്‍ കൊണ്ട് വരേണ്ട ..അതും ഇരയും എന്റെ വക )
11.മണിക്ക് ശേഷം മടക്കയാത്ര …
1 മണിക്ക് ബ്ലോഗേര്‍സ് വല്ല മീനും പിടിച്ചിട്ടുണ്ടങ്കില്‍ മത്താംജമീ ലില്‍ കൊടുത്തു സൗദി സ്റ്റൈല്‍ ഫ്രൈ..അല്ലങ്കില്‍ മീന്‍ കാശ് കൊടുത്തു വാങ്ങി ഫ്രൈ …
2.30 യാത്രയപ്പ്. സൌദി സ്റ്റൈലില്‍ (കെട്ടി പ്പിടിച്ചു), ഹാവൂ ആശ്വാസമായി !!
‘ചുരുക്കിപ്പറഞ്ഞാല്‍ ഈ മാസവും ഇങ്ങള് ചിലവിനു പൈസ അയക്കില്ല എന്നര്‍ത്ഥം’
‘അതവിടെ നിക്കട്ടെ അതൊക്കെ ഞാന്‍ സൂത്രത്തില്‍ അവരുടെ കയ്യില്‍ നിന്നും ഈടാക്കും ഞാനാരാ മോന്
‘ആ ഒരു കാര്യത്തില്‍ മാത്രം ഞാന്‍ നിങ്ങളെ സമ്മതിച്ചു.. എന്നാലിനി ഒക്കെ കഴിഞ്ഞു വിളിക്ക് ഞാന്‍ പോവാണ്’
83 total views, 1 views today