Featured
മൊബൈല്‍ മെസേജ് വഴിയും പണിവരുന്നു – സൂക്ഷിക്കുക..
എന്തായാലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഈ കാലത്ത്, ഇത്തരം തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക.
165 total views

ഇന്റര്‍നെറ്റ് സ്പാമുകളും, ബഗ്ഗുകളും, വൈറസുകളും നിറഞ്ഞു നില്ക്കുന്ന ഈ കാലത്ത് മൊബൈല്‍ മെസേജ് വഴിയും പണികള്‍ കിട്ടുന്നതിന് ക്ഷാമമില്ല. കഴിഞ്ഞിടെയായി മൊബൈലില്‍ സുഹൃത്തുക്കള്‍ അയക്കുന്ന തരത്തില്‍ മെസേജും ലിങ്കുകളും വരുന്നു.
“ഈസ് ദിസ് യുവര്‍ ഫോട്ടോ” എന്ന ചോദ്യവുമായി, ലിങ്കോടുകൂടി എത്തുന്ന മെസേജുകള്‍ തുറന്നാല്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത, എല്ലാ നമ്പറുകളിലേക്കും ആ മെസേജ് പോകുന്നു. നിങ്ങളുടെ മൊബൈലില്‍ ഉള്ള തുക മുഴുവന്‍ അങ്ങിനെ നഷ്ട്ടപ്പെടുന്നു. ഇത്തരം സ്പാം ഷെയര്‍ ചെയ്യുന്നത് കൊണ്ട് തട്ടിപ്പുകാര്‍ ഉദ്ദേശിക്കുന്നത്, സേവനദാതാക്കള്‍ക്ക് കൂടുതല്‍ പണം ലഭിക്കുക എന്നതായിരിക്കും.
എന്തായാലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഈ കാലത്ത്, ഇത്തരം തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക.
166 total views, 1 views today