Featured
മൊസ്സാദിന്റെ വെബ്സൈറ്റ് അനോണിമസ് ഹാക്ക് ചെയ്തു…!!!
അനോണിമസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന് തയെബ് അബു ഷെഹാദ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേലിനു നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് അനോണിമസ് മൂര്‍ച്ച കൂട്ടിയിരുന്നു.
152 total views

ഇസ്രായേലിന്റെ ചാര സംഘടനയായ മൊസ്സാദിന്റെ വെബ്സൈറ്റ് പ്രമുഖ ഹാക്കര്മാരയ അനോണിമസ് ഹാക്ക് ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറു മണി മുതല്‍ മൊസ്സാദിന്റെ വെബ്സൈറ്റ് ആയ ‘http://www.mossad.gov.il/’ ഇന്റര്‍നെറ്റില്‍ ലഭ്യമല്ല.
അനോണിമസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന് തയെബ് അബു ഷെഹാദ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേലിനു നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് അനോണിമസ് മൂര്‍ച്ച കൂട്ടിയിരുന്നു. ഓപ്പറേഷന് പ്രൊറ്റെക്റ്റിവ് എട്ജ് എന്ന പേരില്‍ ജൂലൈ 7 മുതല്‍ ആരംഭിച്ചിരുന്ന ഈ ആക്രമണങ്ങളില്‍ ഏകദേശം ആയിരത്തോളം ഇസ്രായേലി വെബ് സൈറ്റുകള്‍ തകര്‍ത്തതായി അനോണിമസ് അവകാശപെട്ടിരുന്നു. ഇത് കൂടാതെ 170 പേജ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ ‘ലോഗ്ഇന്‍’ വിവരങ്ങളും അവര്‍ പുറത്തു വിട്ടിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണ വേളയില്‍ ‘അനോണിമസ്’ ഇസ്രയേല്‍ ഉപ പ്രധാനമന്ത്രി സില്‍വന്‍ ഷാലോം ഇന്റെ ഫേസ്ബുക്ക് , ട്വിറ്റെര്‍, യൂടൂബ് അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു. അന്ന് 5000ത്തോളം വരുന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളും അവര്‍ പുറത്തു വിട്ടിരുന്നു.
153 total views, 1 views today