മോഡിക്ക് അടിപ്പൊളി മല്ലു പണി ; പേര് : “മോഡ്യേട്ടന്‍ എവിടെയാ”

497

new

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍  ചിലവഴിച്ച ദിവസങ്ങളുടെ കണക്ക് എടുത്താല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൌരത്വം വരെ ക്യാന്‍സല്‍ ആയി പോകും എന്നാ തമാശകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന നമ്മുടെവേണ്ടി ചില രസികന്മാര്‍ മറ്റൊരു മോഡി തമാശ കൂടി പുറത്ത് ഇറക്കിയിരിക്കുകയാണ്, ഇതിന്റെ പേര് : “മോഡ്യേട്ടന്‍ എവിടെയാ” !

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് ‘ചന്ദ്രേട്ടന്‍ എവിടെയാ’ . ഈ ചിതം തിയറ്റരുകളില്‍ തകര്‍ത്ത് ഓടുമ്പോഴാണ് മോഡിജി ദെ വീണ്ടും വിദേശത്തേക്ക് പറന്നത്. ഇത്തവണ ചൈന..!

ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുടെ പോസ്റ്ററില്‍ ദിലീപും അനുശ്രീയും ആണ് ഉള്ളത്. എന്നാല്‍ നമ്മുടെ സോഷ്യല്‍മീഡിയക്കാര്‍ ഉണ്ടാക്കിയ പോസ്റ്ററില്‍ നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ആണ് .

‘മോഡ്യേട്ടന്‍ എവിടെയാ’ എന്ന് സിനിമയുടെ പേരും മാറ്റിയിരിയ്ക്കുന്നു. അച്ഛാ ദിന്‍, ഗോമാതാ, മൂത്രപ്പൂന്തോട്ടം, സ്വര്‍ണക്കോട്ട് അങ്ങനെ പോസ്റ്ററില്‍ മോദിയ്‌ക്കെതിരെ പരിഹാസങ്ങള്‍ ഏറെയുണ്ട്…