39101163-india-china

ഈ ചൈനയെ കൊണ്ട് തോറ്റു.! ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വേണ്ടിയാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ ഇന്ത്യയില്‍ എത്തിയത് എങ്കിലും ഇതിന് പിന്നില്‍ വേറെ പല അജണ്ടകളുമുണ്ട് എന്നത് പരസ്യമായ രഹസ്യമായിരുന്നു. അമേരിക്കയ്ക്ക് ആണവ കരാര്‍, ഇന്ത്യക്ക് വിസ പ്രശ്നങ്ങള്‍..അങ്ങനെ കുറെ ചര്‍ച്ചകള്‍ നമ്മള്‍ പ്രതീക്ഷിച്ചു.! പക്ഷെ ആരും ചൈനയെ ഇവിടെ പ്രതീക്ഷിച്ചു കാണില്ല.!

ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ചയ്ക്ക് ഇരുന്നപ്പോള്‍ അവര്‍ ആദ്യം സംസാരിച്ചത് ചൈനയെ പറ്റിയാണ്. ഏകദേശം 45 മിനിറ്റോളം ചൈനയായിരുന്നു അവരുടെ ചര്‍ച്ച വിഷയം. മോഡിയുടെ ചൈനയെ പറ്റിയുള്ള നിലപാടുകള്‍ അമേരിക്കയ്ക്ക് അനുകൂലമാണ് എന്നത് ചര്‍ച്ചയില്‍ ഒബാമയുടെ താല്‍പര്യം കൂട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചൈനയുമായി ചര്‍ച്ചകള്‍ക്കും സമാധാന ഉടമ്പടികള്‍ക്കും ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പ്രവര്‍ത്തിക്കും. മാത്രമല്ല അത്യാവശ്യ സാഹചര്യങ്ങളില്‍ അമേരിക്കയൂടെ പൂര്‍ണ സഹകരണം ഇന്ത്യയ്ക്ക് ഉണ്ടാവുകയും ചെയ്യും.

ചൈന തങ്ങളുടെ കാര്യവും നോക്കി അടങ്ങി ഒതുങ്ങി ഇരിക്കുന്ന കാലം വരെ ഇന്ത്യയോ അമേരിക്കയോ തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ അവരെ ബാധിക്കില്ലയെന്നും സമാധാന പരമായ സമീപനമാണ് ഇരു രാജ്യങ്ങളും ചൈനയില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നും മോഡിയും ഒബാമയും പിന്നീട് പറഞ്ഞു.

 

You May Also Like

മലയാളത്തിലെ ഏറ്റവും കൂതറ ഷോര്‍ട്ട് ഫിലിം ഇതാ !!!. കണ്ടു നോക്കൂ.. !!

ഷോര്‍ട്ട് ഫിലിമുകള്‍ തഴച്ചു വാഴുന്ന ഈ കാലത്ത് ഇങ്ങനെ ഒരു അവസ്ഥ നേരിട്ട ഒരു ഷോര്‍ട്ട് ഫിലിം മാത്രമേ ഉണ്ടാകാന്‍ സാധ്യത ഉള്ളു. തെറിവിളികള്‍ കൊണ്ട് അമ്മാനമാടിയ മലയാള ഷോര്‍ട്ട് ഫിലിം ‘തിരിച്ചു വരവ് ‘ വീണ്ടും യൂട്യൂബില്‍ തിരിച്ചു വരവ് നടത്തി. മദ്യപാനത്തെ ആസ്പദമാക്കി ഏതാനും ചില വ്യക്തികള്‍ നിര്‍മിച്ച ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു ആദ്യ ആഴചയില്‍ തന്നെ തെറി വിളികള്‍ കൊണ്ട് മൂടപ്പെട്ടിരുന്നു. കണ്ടു നോക്കൂ…

“പലപ്പോഴും നമ്മൾ അറിയാത്ത ആളുകൾക്ക് നമ്മുടെ ജീവിതത്തിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ ഇടം കൊടുക്കേണ്ടി വരും”

ഷാനു കോഴിക്കോടൻ (മുഴുവൻ സ്പോയിലറാണ്) “പലപ്പോഴും നമ്മൾ അറിയാത്ത ആളുകൾക്ക് നമ്മുടെ ജീവിതത്തിന്റെ ഫ്രണ്ട് സീറ്റിൽ…

ബച്ചന്‍ ദുല്‍ഖറിന് കൊടുത്ത ഫോട്ടോ, ദുല്‍ഖര്‍ ബച്ചന് എഴുതിയ കുറിപ്പ്

ഇപ്പോള്‍ അമിതാബ് ബച്ചന്‍ എന്റെ ഓകെ കണ്‍മണി എന്ന ചിത്രത്തെ കുറിച്ച് ബ്ലോഗില്‍ എഴിതിയോ, അപ്പോള്‍ മുതല്‍ എന്റെ ജീവിതം ഒരു വൃത്തത്തിലായതുപോലെ തോന്നി.

മീറ്റ് അനിമൽസ് അസംബിൾ – Meat Animals Assemble

മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. അവർ രൂപീകരിച്ച സംഘടനയുടെ ഭാരവാഹികൾ സംസാരിച്ചു തുടങ്ങി പശു…