മോഡിക്ക് പറയാനുള്ളതും ചൈന, ഒബാമയ്ക്ക് കേള്‍ക്കാനുള്ളതും ചൈന.!

  0
  168

  39101163-india-china

  ഈ ചൈനയെ കൊണ്ട് തോറ്റു.! ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വേണ്ടിയാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ ഇന്ത്യയില്‍ എത്തിയത് എങ്കിലും ഇതിന് പിന്നില്‍ വേറെ പല അജണ്ടകളുമുണ്ട് എന്നത് പരസ്യമായ രഹസ്യമായിരുന്നു. അമേരിക്കയ്ക്ക് ആണവ കരാര്‍, ഇന്ത്യക്ക് വിസ പ്രശ്നങ്ങള്‍..അങ്ങനെ കുറെ ചര്‍ച്ചകള്‍ നമ്മള്‍ പ്രതീക്ഷിച്ചു.! പക്ഷെ ആരും ചൈനയെ ഇവിടെ പ്രതീക്ഷിച്ചു കാണില്ല.!

  ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ചയ്ക്ക് ഇരുന്നപ്പോള്‍ അവര്‍ ആദ്യം സംസാരിച്ചത് ചൈനയെ പറ്റിയാണ്. ഏകദേശം 45 മിനിറ്റോളം ചൈനയായിരുന്നു അവരുടെ ചര്‍ച്ച വിഷയം. മോഡിയുടെ ചൈനയെ പറ്റിയുള്ള നിലപാടുകള്‍ അമേരിക്കയ്ക്ക് അനുകൂലമാണ് എന്നത് ചര്‍ച്ചയില്‍ ഒബാമയുടെ താല്‍പര്യം കൂട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

  ചൈനയുമായി ചര്‍ച്ചകള്‍ക്കും സമാധാന ഉടമ്പടികള്‍ക്കും ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പ്രവര്‍ത്തിക്കും. മാത്രമല്ല അത്യാവശ്യ സാഹചര്യങ്ങളില്‍ അമേരിക്കയൂടെ പൂര്‍ണ സഹകരണം ഇന്ത്യയ്ക്ക് ഉണ്ടാവുകയും ചെയ്യും.

  ചൈന തങ്ങളുടെ കാര്യവും നോക്കി അടങ്ങി ഒതുങ്ങി ഇരിക്കുന്ന കാലം വരെ ഇന്ത്യയോ അമേരിക്കയോ തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ അവരെ ബാധിക്കില്ലയെന്നും സമാധാന പരമായ സമീപനമാണ് ഇരു രാജ്യങ്ങളും ചൈനയില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നും മോഡിയും ഒബാമയും പിന്നീട് പറഞ്ഞു.