മോഡിയുടെ ബീമാനവും നമ്മുടെ റബ്ബിന്റെ ധൈര്യവും
സര്‍ദാര്‍ജി ഫലിതങ്ങലെ കടത്തി വെട്ടി കൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ഇപ്പോള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിന്റെ ചിറകൊടിഞ്ഞ തമാശകള്‍ ആണ്.
137 total views

സര്‍ദാര്‍ജി ഫലിതങ്ങലെ കടത്തി വെട്ടി കൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ഇപ്പോള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിന്റെ ചിറകൊടിഞ്ഞ തമാശകള്‍ ആണ്.
അത്തരത്തില്‍ ഒരു തമാശ കഥയില്‍ നമ്മുടെ പ്രധാനമന്ത്രി മോഡിയും ഒരു വിമാനവും കഥാപാത്രങ്ങള്‍ ആകുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനത്തെയും വിദ്യാഭ്യാസ മന്ത്രിമാരെ ഒരു സര്‍പ്പ്രൈസ് കാണിച്ചു തരാമെന്ന് പറഞ്ഞ് ദില്ലിയിലേക്ക് വിളിപ്പിച്ചു.
എന്നിട്ടൊരു വിമാനത്തില്‍ കയറ്റിയിരുത്തി!
ഇരുന്ന് കഴിഞ്ഞപ്പൊഴാണു മന്ത്രിമാര്‍ അറിയുന്നത് ഇത് തങ്ങളുടെ സംസ്ഥാനത്ത് നിന്ന് തങ്ങളുടെ കാലയളവില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികളെക്കൊണ്ട് പണികഴിപ്പിച്ച വിമാനമാണെന്ന്!
അതറിഞ്ഞ പാടെ സകല മന്ത്രിമാരും ജീവനും കൊണ്ടു ഓടി താഴെയിറങ്ങി.
കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് മാത്രം വിമാനത്തില്‍ തന്നെയിരുന്നു.
അതു കണ്ടു മോദി റബ്ബിന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു.
‘താങ്കള്‍ക്ക് താങ്കളുടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അത്ര ആത്മവിശ്വാസമാണല്ലേ’?
‘ബിശ്വാസോം ബിരിയാണിച്ചെമ്പുമൊന്നുമല്ല മൊയ്ല്യാരേ……ഞമ്മടെ കാലത്ത് എസ്.എസ്ല്.സി പാസായോനാണ് ഇതൊണ്ടാക്കീതെങ്കില്, ഇത് ഒരിക്കലും സ്റ്റാര്ട്ടാവൂലാന്ന് ഞമ്മക്കത്ര ഒറപ്പാ’
റബ്ബിന്റെ മറുപടി കേട്ടു മോഡി വാ പൊളിച്ചു നിന്നു.
138 total views, 1 views today
