മോഡിയുടെ വിദേശയാത്രകളെ പറ്റിയുള്ള “ന്യായങ്ങള്‍” !

  182

  Modi-Violin

  ഒരു വര്‍ഷമായി മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ട്. ഇതുവരെ അദ്ദേഹം കേട്ട വിമര്‍ശനങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഇടുന്ന കോട്ട് മുതല്‍ നടത്തുന്ന (വിദേശ) യാത്ര വരെ നിരന്തരം വിമര്‍ശിക്കപ്പെടുന്നു. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാടാണല്ലോ നമ്മുടെത്, അത് കൊണ്ട് മാത്രം മോഡി അനുകൂലികള്‍ക്ക് ഈ വിമര്‍ശനങ്ങളെ പറ്റി പറയാനുള്ളത് എന്ത് എന്ന് നമുക്ക് ഒന്ന് ചോദിച്ചു നോക്കാം…

  അവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു,

  ” ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാണ് അദ്ദേഹം. എന്ന് വെച്ചാല്‍ ഒരു വര്‍ഷത്തിലെ 52 ശനിയാഴ്ചയും 52 ഞായറാഴ്ചയും പോലും അദ്ദേഹം അവധിയെടുത്തിട്ടില്ല. മറ്റ് അവധി ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ പോലും 104 ദിവസങ്ങള്‍ മോദി അധികം ജോലി ചെയ്തിട്ടുണ്ട്. വിദേശത്ത് പോയതാകട്ടെ ആകെ 53 ദിവസങ്ങളും.”

  “തന്റെ വ്യക്തിപരമായ ആവശ്യത്തിനോ അവധി ആഘോഷിക്കാനോ അല്ല മോദി വിദേശത്ത് പോയത്. ഇന്ത്യയുടെ നയതന്ത്രപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്.”

  ഇപ്പോള്‍ മോഡിയെ അവര്‍ ഇന്ത്യയുടെ മഹാപുരുഷനായി അനുകൂലികള്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചു പണിയെടുക്കുന്ന പ്രധാനമന്ത്രിയാണ് മോഡി എന്ന് അവര്‍ പറയാതെ പറയുന്നു.

  വെറും ഒരു ബി ജെ പി നേതാവല്ല നരേന്ദ്ര മോദി. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണം എന്ന് പറയുന്ന ഇവര്‍ കഴിഞ്ഞ പ്രധാനമന്ത്രിക്ക് ആ സ്ഥാനവും ബഹുമാനവും ഒക്കെ നല്‍കിയിരുന്നോ? ക്രിയാത്മകമല്ലാത്ത പ്രതിപക്ഷം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ് എന്നും അതില്‍ മോഡി സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്നും ഇവര്‍ ചോദിക്കുന്നു?

  മുറ്റത്തെ മുല്ലയ്ക്ക് മണം ഇല്ല എന്ന് പറയും പോലെ മോഡിയെ ഇന്ത്യയിലെ ചില പാപ്പരാസികള്‍ക്ക് ആണ് വിലയില്ലതത് എന്നും പുറത്ത് പോയാല്‍ ഓരോ സാധാരണക്കാരനും മോദിയെക്കുറിച്ച് ആവേശത്തോടെയാണ് സംസാരിക്കുന്നതെന്നും മോദി അനുകൂലികള്‍ വിദേശയാത്രകളോട് ബന്ധപ്പെടുത്തി പറയുന്നു. (ഏത് ഇന്ത്യന്‍ പ്രധാന മന്ത്രി വിദേശ രാജ്യത്ത് പര്യടനത്തിനു പോയാലും അവിടത്തെ ഇന്ത്യക്കാര്‍ അദ്ദേഹത്തെ കാണാന്‍ തടിച്ചു കൂടും എന്ന് ഇതിനു മറുപടിയും ചിലര്‍ കൊടുക്കുന്നു)