മോഡിയെ വധിക്കാന്‍ സിമി പദ്ധതിയിട്ടിരുന്നുവെന്നു വെളിപ്പെടുത്തല്‍

  215

  BITS-Pilani-Goa-student-writes-on-Leadership-Lessons-from-Narendra-Modi-
  ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്ര മോഡിയെ വധിക്കാന്‍ സിമി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍.

  അംബികാപൂരില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ കൃത്യം നടത്താനായിരുന്നു പദ്ധതി. ഝാര്‍ഖണ്ട് സ്‌ഫോടനക്കേസില്‍ റായ്പൂര്‍ കോടതിയില്‍ കീഴടങ്ങിയ ഗുര്‍ഫാന്‍ എന്ന സിമി പ്രവര്‍ത്തകനാണ് പോലീസിനോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

  അംബികാപൂര്‍ റാലിയില്‍ പങ്കെടുക്കുമ്പോള്‍ മോഡിയെ വധിക്കാനായിരുന്നു പദ്ധതിയെങ്കിലും അത് നടന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പിന്നീടാണ് ഝാര്‍ഖണ്ടില്‍ സ്‌ഫോടനം നടത്തിയത്. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട ഗുര്‍ഫാന്‍ മറ്റു ചില സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു.

  മുമ്പ് മെഡിക്കല്‍ റപ്രസന്റേറ്റീവായിരുന്ന ഇയാള്‍ 2013ലാണ് സിമി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. സിമി തലവന്‍ ഉമര്‍ സിദ്ദിഖി, മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇയാള്‍ക്കായി. നേപ്പാളില്‍ സിമി സംഘടിപ്പിച്ച ക്യാംപില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.