മോഡിയോട് ഒരു ചോദ്യം, “ഓര്‍മ്മയുണ്ടോ ആ പോസ്റ്റ്‌” ?

  215

  new

  യുപിഎ സര്‍ക്കാര്‍ നാട് ഭരിച്ചിരുന്ന കാലത്ത് മോഡി ഇട്ട ഒരു പോസ്റ്റ്‌ ഉണ്ട്. ആ പോസ്റ്റ്‌ ഇപ്പോള്‍ മോഡി ഓര്‍ക്കുന്നുണ്ടോ ആവോ? 2012 മെയ് 23 ന് അദ്ദേഹം ചെയ്ത ആ ട്വീറ്റ്. എണ്ണവില കൂട്ടിയത് യുപിഎ സര്‍ക്കാരിന്റെ പരാജയമാണെന്നായിരുന്നു അന്ന് മോദി പറഞ്ഞത്.

  യുപിഎ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ തിരിച്ചടി പെട്രോള്‍ഡീസല്‍ വില വര്‍ദ്ധനയാണ്. നരേന്ദ്ര മോദി ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.

   

  പക്ഷെ ഇപ്പോള്‍ മോഡി അധികാരത്തില്‍ എത്തി ഒരു വര്‍ഷം തികഞ്ഞ ദിവസം ഈ വിലയില്‍ മോഡി എന്തെങ്കിലും ചെയ്തോ?  2012 മെയ് 23 ന് അദ്ദേഹം ചെയ്ത ആ ട്വീറ്റ്.

  പെട്രോളിന് ലിറ്ററിന് 3.13 രൂപയാണ് ഒറ്റയടിയ്ക്ക് കൂട്ടിയത്. ഡീസലിന് 2.71 രൂപയും. അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.

  രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എണ്ണവില കുത്തനെ കൂട്ടുന്നത്. ലോക തൊഴിലാളി ദിനത്തില്‍ പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ പെട്രോളിന് ഏതാണ്ട് ഏഴ് രൂപയും ഡീസലിന് അഞ്ച് രൂപയും കൂടി എന്ന് ചുരുക്കം.