മോഡി ഇഫക്റ്റ് : കന്യാകുമാരി കേരളത്തിലേക്ക് ???

  440

  Untitled-1

  കന്യാകുമാരി ജില്ലയെ കേരളത്തിന്റെ ഭാഗമാക്കണം എന്ന് ആഹ്വാനം ചെയ്തിരിക്കുന്നത് കേന്ദ്ര ഘനിവ്യവസായ സഹമന്ത്രിയും നാഗര്‍കോവില്‍ ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി യുമായ പൊന്‍ രാധാകൃഷ്ണനാണ്..!!!

  കന്യകുമാരിജില്ലയിലെ ഹിന്ദുക്കള്‍ ന്യുനപക്ഷവുമായി യോജിച്ചു പ്രവര്‍ത്തിക്കാതത് കൊണ്ടാണ് കേരളം രൂപികരിച്ചപ്പോള്‍ കന്യാകുമാരി ജില്ല കേരളത്തിന്റെ ഭാഗമാകതിരുന്നത് എന്ന് അദ്ദേഹം ശിവകാശിയില്‍ നടന്ന ഒരു ചടങ്ങില്‍ പറഞ്ഞു.

  ദ്രാവിഡ പാര്‍ട്ടികളുടെ കന്യകുമാരിജില്ലയോടുള്ള അവഗണനയില്‍ മനം മടുത്തു ഒരുവലിയ വിഭാഗം പുനര്‍ചിന്തനത്തിന് തയ്യാറായ സാഹചര്യത്തില്‍, മോഡി സര്‍ക്കാരും അവര്‍ക്ക് അനുകൂല നിലപാടെടുക്കും എന്ന സൂചനയാണ് കേന്ദ്ര മന്ത്രി കൂടിയായ പൊന്‍ നല്‍കുന്നത്.

   കന്യാകുമാരിയിലെ തമിഴ് മലയാള സവിശേഷ സംസ്‌കാരം കണക്കിലെടുത്ത് കേന്ദ്ര ഭരണ മേഖലയാക്കി മാറ്റാനുള്ള ചര്‍ച്ചകളും സജീവമാണ്.