മോഡി ഒന്ന് ചൈന വരെ പോയിട്ട് വന്നപ്പോള്‍ സംഭവിച്ചത്…

  238

  new

  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്ന് ചൈനയില്‍ പോയിട്ട് വന്നപ്പോള്‍ എന്തൊക്കെ സംഭവിച്ചു എന്ന് ഒരു സാധാരണ ഇന്ത്യക്കാരന്‍ എന്നാ നിലയില്‍ നിങ്ങള്‍ക്ക് അറിയാമോ?

  അറുപത്തി മൂവായിരം കോടി രൂപ മൂല്യം വരുന്ന  24 കരാറുകളിലാണ് നരേന്ദ്ര മോദിയും ചൈനീസ് പ്രധാമന്ത്രി ലീ കു ചിയാങും ഒപ്പുവച്ചത്.

  ഈ സന്ദര്‍ശനത്തിലെ മറ്റു ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്…

  1. ഇന്ത്യ- ചൈന അതിര്‍ത്തിത്തര്‍ക്കത്തിന് രാഷ്ട്രീയ പരിഹാരത്തിന് ഈ സന്ദര്‍ശനം വഴി ധാരണയായി.

  2. ചൈനീസ് കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ കേന്ദ്ര സമിതിയുടെ വിദേശകാര്യ വിഭാഗവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സഹകരിയ്ക്കും.

  3. ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേയ്ക്ക് ഇവിസ അനുവദിയ്ക്കും.

  4. ഭീകരവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. പാകിസ്താന്റെ ചൈനയുമായുള്ള അടുപ്പത്തിലുള്ള അതൃപ്തി മോദി പരോക്ഷമായി സൂചിപ്പിച്ചു.

  5. ചെന്നൈചോംകിങ്, ഹൈദരാബാദ്ക്വാങ്ഡാവോ, ഔറംഗാബാദ്ദുന്‍ഹുവാ എന്നിവയെ സഹോദരീ നഗരങ്ങളാകും. ഇന്ത്യയിലെ കര്‍ണാടകവും ചൈനയിലെ സിചുവാനും സഹോദരി പ്രവിശ്യകള്‍.

  6. ഇന്ത്യയിലേയും ചൈനയിലേും റെയില്‍വേ വകുപ്പുകള്‍ തമ്മില്‍ സഹകരിയ്ക്കാനും സംയുക്ത കര്‍മ പദ്ധതി തയ്യാറാക്കാനും തീരുമാനിച്ചു.

  7. ദൂരദര്‍ശനും ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനലും തമ്മില്‍ സംപ്രേഷണ കരാറില്‍ ഒപ്പിച്ചു.

  8. ഇന്ത്യയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കായി ചൈനീസ് വ്യവസായികളെ മോദി സ്വാഗതം ചെയ്തു.