മോഡി ജൂണിലെ ടൂര്‍ പ്രഖ്യാപിച്ചു, അടുത്ത സെല്‍ഫി ബംഗ്ലാദേശില്‍ നിന്നും…

  0
  163

  new

  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ത്യയില്‍ അടങ്ങി ഒതുങ്ങി ഇരുന്നു ഈ രാജ്യം ഭരിക്കുക എന്ന് പറയുന്നതെ കലിയാണ്. പ്രധാനമന്ത്രിയായ ദിവസം മുതല്‍ മോഡിക്ക് ഒരൊറ്റ ലക്‌ഷ്യം മാത്രമേയുള്ളൂ. ലോകത്തെ സകല രാജ്യങ്ങളും എത്രയും വേഗം കണ്ടു തീര്‍ക്കുക. ഇതിനിടയില്‍ ഒന്നോ രണ്ടോ ദിവസം നാട്ടില്‍ വന്നു താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തി അടുത്ത ടൂറിനു വേണ്ടി റെഡിയാവുക.

  അങ്ങനെ മാസത്തില്‍ 2൦ ദിവസവും രാജ്യത്തിന് പുറത്ത് കഴിയുന്ന നമ്മുടെ പ്രധാനമന്ത്രി കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് മാത്രമാണ് മെയ്‌ മാസ ടൂര്‍ കഴിഞ്ഞു തിരിച്ചെത്തിയത്. ഇനി കുറച്ചു ദിവസം ഇവിടെ കാണുമല്ലോ എന്ന് കരുതി സമാധാനിച്ച നമ്മളെ ഞെട്ടിച്ചു കൊണ്ട് മോഡി അടുത്ത ടൂര്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു. ഇനി ബംഗ്ലാദേശിലേക്ക്…

  ബംഗ്ളാദേശില്‍ ദ്വിദിന സന്ദര്‍ശനത്തിനാണ് മോദി ജൂണില്‍ പോകുന്നത്. ജൂണ്‍ ആറിനാണ് മോദിയുടെ ബംഗ്ളാദേശ് സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ഒട്ടേറെ കരാറുകളില്‍ ഒപ്പുവയ്ക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മോദിയെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.

  ബംഗ്ളാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.