മോഡി സ്വഛ് ഭരത് നടത്തിയ നഗരത്തിലെ റെയില്‍വേ സ്റേഷന്‍റെ അവസ്ഥ മനം മടുപ്പിക്കും

  197

  റെയില്‍വേ ബജറ്റ് പുറത്തു വരുന്ന വേളയില്‍ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹി റെയില്‍വേ സ്റേഷനില്‍ സി എന്‍ എന്‍ ഐ ബി എന്‍ വാര്‍ത്താ ചാനല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍.

  പ്രീമിയം ട്രൈനുകലായ രാജധാനി, ശതാബ്തി എക്സ്പ്രസ്സുകളില്‍ പോലും ഭക്ഷണം വിളമ്പുന്ന ഐ ആര്‍ സി റ്റി സി യുടെ കാന്റീനിലെ അടുക്കള കണ്ടാല്‍ ഒരു യാത്രക്കാരനും ഭക്ഷണം കഴിക്കാന്‍ തയ്യാറാകില്ല.

  ഡല്‍ഹിയിലെ പ്ലാറ്റ്ഫോം നമ്പര്‍ 1 ല്‍ അടുക്കളയില്‍ കണ്ട കാഴ്ച പരിതാപകരം തന്നെയാണ്. പച്ചകറികള്‍ കഴുകുന്ന സ്ഥലത്ത് ഹെഡ് കുക്ക് മൂത്രമൊഴിക്കുന്ന കാഴ്ചയാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. മറ്റു പ്ലാറ്റ്ഫോമുകളിലെ അവസ്ഥ ഇതുപോലെയൊക്കെ തന്നെയാണ്. അടിവസ്ത്രം ഇട്ടുകൊണ്ട് പാചകം ചെയ്യുന്നതും വൃത്തിഹീനമായ പരിസരവും ദുര്‍ഗന്ധം വമിക്കുന്ന പാചകപ്പുരയും കെട്ടിക്കിടക്കുന്ന മലിന ജലവും ഒക്കെയാണ് ഇവിടത്തെ അവസ്ഥ.

  ഇവിടത്തെ ഷോപ്പ് ജീവനക്കാരുടെ അഭിപ്രായത്തില്‍ ഭക്ഷണം വിശപ്പുണ്ട് എങ്കില്‍ രുചികരം ആയിരിക്കും എന്നാണ്. വിശപ്പില്ലെങ്കില്‍ എല്ലാ ഭക്ഷണവും രുചിയില്ലത്തതും ആയിരിക്കും എന്നാണ്.

  കണ്ടു നോക്കൂ ഐ ബി എന്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ …