Narmam
മോഡേണ്‍ രാമായണം
മൂന്ന് റൂമുള്ള ഫ്ലാറ്റിലെ ചായ്ക്കസേരയില് കിടന്ന് ഫാഷന്‍ ടിവി കാണുന്ന ദശരഥന്റെ അടുത്തേയ്ക്ക് തലയില്‍ നിന്ന് പേനൂരിയെടുത്ത് അത് നഖത്തില്‍ വച്ച് കൊന്നിട്ട് ‘ശ് ശ്..’ എന്നാക്കികൊണ്ട് കൌസല്യ.
184 total views

മൂന്ന് റൂമുള്ള ഫ്ലാറ്റിലെ ചായ്ക്കസേരയില് കിടന്ന് ഫാഷന്‍ ടിവി കാണുന്ന ദശരഥന്റെ അടുത്തേയ്ക്ക് തലയില്‍ നിന്ന് പേനൂരിയെടുത്ത് അത് നഖത്തില്‍ വച്ച് കൊന്നിട്ട് ‘ശ് ശ്..’ എന്നാക്കികൊണ്ട് കൌസല്യ.
“ചേട്ടാ, മുടീലപ്പടി പേനാ…കൈകേയി..ചെ..കൈതോന്നി കാച്ചിയ എണ്ണ തീര്‍ന്നു..പാടത്ത് പോകുമ്പൊ മറക്കരുത്”
“ഹാ…പശു കേറി മേഞ്ഞില്ലെങ്കില്‍ കൊണ്ടൊരാം …രാവിലെ നല്ല വിശപ്പ്..പഴങ്കഞ്ഞി ഇരുപ്പൊണ്ടാ?” നെന്ചില് കണ്ടല്‍ക്കാട് പോലെ വളര്‍ന്ന രോമം പിന്നിക്കളിച്ചുകൊണ്ട് ദശരഥന് ചോദിച്ചു. പെട്ടെന്ന് റൂമിലൊരു കലപില കേട്ട് ദശരഥന് അങ്ങോട്ട് നോക്കി.
“വിട്രാ..ടാ..എന്റെ നിക്കറീന്ന് വിട്രാ…ഞാന്‍ തരൂല്ല..” രാമന്റെ ശബ്ദമാണല്ലൊ?
” ഇല്ല…എനിക്കും വേണം മുട്ടപപ്സ്..വിടൂല്ട്രാ….” ദേ ഭരതന്റെ ശബ്ദം !
എന്താ സംഭവിക്കുന്നതെന്ന് നോക്കാനെഴുന്നേല്ക്കുന്നതിനിടയില് കൈകേയിയുടെ ശബ്ദം .
“ദേ മനുഷ്യേനെ…നിങ്ങള്‍ക്ക് പണ്ടേ ഒള്ള സൂക്കേടാ…എന്ത് കൊണ്ട് വന്നാലും മൂത്തോനു കൊടുക്കണത്…എന്റെ കൊച്ചെന്താ ആകാശത്തൂന്ന് പൊട്ടിവീണതാ…”
“നീ അടങ്ങ് കൈകേ….അടങ്ങ്..നീ ആ റിമോട്ടിങ്ങെടുത്തെ…?” നെന്ചിലെ പിന്നിയ മുടി പിണഞ്ഞത് നേരെയാക്കാന്‍ പറ്റാതെ ഒരു വല്ലാത്ത ഭാവത്തില്‍ ദശരഥന് .
“അതല്ലെ നിങ്ങടെ മടിയില്‍ കിടക്കുന്നത്?”
“ഹാ..ചുമ്മാതല്ല…നിനക്കറിഞ്ഞൂടെ വയറിനു താഴെ എനിക്കൊന്നും കാണാന്‍ മേലാന്ന്…”
“ഇരുപത്തിനാലു മണിക്കൂറും ഇവിടിങ്ങിനിരുന്നാ…എന്നെക്കൊണ്ടൊന്നും പറയിക്കരുത്..” കൈകേയി ചൂടായി.
രാമന് , ഭരതന് ,ലക്ഷ്മണന് , ശത്രുഗ്നന്‍ … ഈ നാലെണ്ണത്തിനായി മാറ്റി വച്ച എനര്‍ജിയില്‍ ഒരെണ്ണം വേണ്ടാന്ന് വച്ചിരുന്നെങ്കില്‍ ഇവള്ടെ കവാലമിപ്പൊ ഞാന്‍ പൊളന്നേനെ. വയസ്സാം കാലത്ത് മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ . ദശരഥന് മനസ്സിലോര്‍ത്തു. ആത്മഗതം … ‘ട്ര്ര്ര്…’ എന്താത്? ആത്മഗതമാണോ? ഓ, ഗ്യാസാ…
ദിവസങ്ങള്‍ ഇങ്ങനെ കുണുകുണാന്ന് പോയി. ദശരഥനു തലവേദനയായി രാമനും അനിയന്മാരും വളര്‍ന്നു. പക്ഷെ ഇതേ സമയം ജനകാറോഡ് റെസിഡന്‍ഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് ജനകന്റെ മകള്‍ സീത വുമന്‍സ് കോളേജില്‍ ഡിഗ്രി പഠിച്ചിറങ്ങിയ വിവരം നാടാകെ പാട്ടായി. സ്വന്തം മകളുടെ പുതപ്പിനടിയില്‍ മൂന്നും നാലും മൊബൈലും റൂമിലെ കമ്പ്യൂട്ടരില്‍ ചാറ്റ് ഹിസ്റ്ററിയും കണ്ട് ജനകന് ഞൊട്ടി..പിന്നെ ഞെട്ടി.തന്റെ മകള്‍ ഇനിയും സിങ്ങിലുറായാല് അവളെ പ്ലൂറലായിക്കാണാന് അധികം താമസിക്കേണ്ടി വരില്ല എന്ന സത്യം ജനകന് മനസ്സിലാക്കുന്നു. തന്റെ മകളുടെ വരനെ കണ്ടെത്താന്‍ ജനകന് സ്വന്തം ജിമില്‍ വെയിറ്റ് ലിഫ്റ്റിങ്ങ് മത്സരം നടത്താന്‍ തീരുമാനിച്ചു. ഈ വിവരം നാടുമുഴുവന്‍ തീപോലെ പടര്‍ന്നു. ലങ്കന്‍ കോളനിയില്‍ താമസിച്ച് കൊട്ടേഷന്‍ വര്‍ക്ക് നടത്തിയിരുന്ന രാവണനും ഇതറിയുന്നു. ഇതേ സമയം കോസലാ അപ്പാര്‍ട്ട്മെന്റില്‍,
“എന്താടി..ചമ്മന്തിയരയ്ക്കാതെ ഇരുന്ന് പൈങ്കിളി വായിക്കുവാണോ?” പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ട് മന്തര തലയുയര്‍ത്തി.കൈകേയിക്കൊച്ചമ്മ!
“ഞാന്‍ സ്ക്രിപ്റ്റ് വായിക്കുവാരുന്നു…രാമന് വലുതായിക്കഴിഞ്ഞാ അവനെ വീട്ടീന്നടിച്ച് പുറത്താക്കണം എന്നാ സ്ക്രിപ്റ്റില്‍ ..സമയായി..കൊച്ചമ്മ ഇങ്ങനെ നടന്നൊ..പണ്ട് മുട്ടപപ്സ് കൊടുക്കാത്ത പോലെ ഭരതനു അങ്ങേരുടെ ഒരു സമ്പ്യാദവും കിട്ടൂല്ല..”
“അതൊക്കെ എനിക്കുമറിയാടി…പക്ഷെങ്കി അവന് പെണ്ണുകെട്ടണം ..കെട്ടീട്ടെ എന്തേലും ചെയ്യാവു എന്നാ സ്ക്രിപ്റ്റില്‍ ..ഞാനും വായിച്ചതാ…” എല്ലാം അപ്റ്റു ഡേറ്റ്!
ഇതേ സമയം രാമന് തെങ്ങിന്‍പറമ്പില്‍ പുഷപ്പ് പ്രാക്ടീസിങ്ങില്‍ !
“അണ്ണാ…എന്തിരിത്? ഒരു നരിന്ത് പെണ്ണിനു വേണ്ടി ഇങ്ങനെ പരിപ്പിളക്കണോ?” രാമന് കണ്ണും കുണ്ടിയും തള്ളി പുഷപ് എടുക്കുന്നത് കണ്ട് സഹിക്കാതെ ലക്ഷ്മണന് .
“ഹും …ഇരുപത്..മ്മ്..പോടാ..ഇരുപത്തൊന്ന്..” രാമന് മുക്കല്‍ തുടര്‍ന്നു.
രാമന് പുഷപ്പെടുക്കാന്‍ വേണ്ടി ഊരിയിട്ടിരുന്ന പാരഗണ്‍ ചപ്പല്‍ ഭരതന് കാലില്‍ ഇട്ടു നോക്കുന്നു.
“അണ്ണന്റെ ചെരിപ്പെവിടെ അണ്ണാ…കളഞ്ഞാ?” ശത്രുവിന്റെ ചോദ്യം കേട്ട് ഭരതന് തിരിഞ്ഞു നോക്കി.
“അതല്ലടെ..കുറച്ചീസം കൂടെ കഴിയുമ്പൊ ചേട്ടച്ചാരങ്ങു പോകും …പിന്നെ പോയി കണ്ടുപിടിച്ച് ചെരുപ്പൂരി വാങ്ങണ്ടേ…സോ ഇപ്പഴേ അളവ് നോക്കുവാ…കണക്കല്ലേല് പിന്നേം പഴേത് പോലെ അമ്പലത്തീന്ന് പൊക്കണം ” ഭരതന് ചെരുപ്പുകള്‍ കാലില്‍ നിന്നൂരി തിരിച്ചിട്ടു.
മാസങ്ങള്‍ കഴിഞ്ഞു. രാമന് സിക്സ് പാക്സും ലെഗ് പീസുമൊക്കെ ഉണ്ടാക്കിയപ്പോള്‍ അങ്ങ് ലങ്കന്‍ കോളനിയില്‍ രാവണനും തയ്യാറെടുക്കുകയായിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. ജനകാറോഡ് അണിഞ്ഞൊരുങ്ങി. റോഡരുകുകളില്‍ ചെറുബള്‍ബുകള്‍ മിന്നിമിന്നി കത്തി. ജനകാ ജിംനേഷ്യം വെയിറ്റെടുക്കാന് വന്ന പൂവാലന്മാരെക്കൊണ്ട് നിറഞ്ഞു. ആദ്യറൌണ്ടില്‍ തന്നെ അന്‍പത് കിലോ ബാര്‍ബെല്‍ പൊക്കാന്‍ കഴിയാതെ മിക്കവരും പുറത്തായി. അവസാനറൌണ്ടിലേയ്ക്ക് യോഗ്യത നേടിയത് രാമനും രാവണനും മാത്രം . മുന്നില്‍ നൂറുകിലോ ബാര്‍ബെല്‍ !
രാവണന് മുന്നോട്ട് വന്നു. കുനിഞ്ഞു.പിടിച്ചു.ഒന്നൂടെ പിടിച്ചു..
“ഹ്മ്മ്….ഹുമ്മ്..ന്റെ പൊന്നൂ..മുടിഞ്ഞ വെയിറ്റ്..” വെയിറ്റ് പൊക്കാന്‍ നോക്കി നടുവുളുക്കി നിവര്‍ന്നു നില്ക്കാന് പോലും നില്‍ക്കാതെ രാവണന് . കാണികള്‍ ചിരിക്കുന്നു. സീതയും ചിരിക്കുന്നു.
‘ചിരിക്കണ്ട്രീ..ഞാന്‍ തോറ്റില്ല…ലവനും പൊക്കാനുണ്ടല്ലൊ…എല്ലാരും ശ്രദ്ധിച്ചേ…ഇനി നിങ്ങളാണെന്റെ പ്രതീക്ഷ..ഈ നമ്പറിലേയ്ക്ക് എല്ലാരും എസ് എം എസ് അയച്ച് എന്നെ രക്ഷിക്കണം ..അയക്കേണ്ട ഫോര്‍മാറ്റ് ‘സീത വെയിറ്റ് ലിഫ്റ്റര്‍ (swl_രാവണന് )…തേയ്ക്കരുത്..രക്ഷിക്കണം …”
രാവണന്റെ ദയനീയമായ അവസ്ഥ കണ്ട് സീത ആര്‍ത്തുചിരിച്ചു.
രാമന്റെ ഊഴം . മുന്നോട്ടുകുനിഞ്ഞ് കാടിവെള്ളം എടുത്തോണ്ട് നടന്ന ശീലമുള്ളതുകൊണ്ട് രാമന് ചീളുപോലെ വെയിറ്റ് പൊക്കി. ഫലം, സീത വെറും സീതയല്ല, സീതാരാമന് ആയി!
രാമനോട് തോറ്റതിന്റെ നാണക്കേടില്‍ രാവണന് അവിടുന്ന് യാത്രയായി, കൂടെ ഒരു സന്ചിയും . വന്നപ്പോള്‍ സന്ചിയില്ലായിരുന്നു, തിരിച്ചുപോകുമ്പൊ സന്ചി ! സെക്യൂരിറ്റി പൊക്കി.
“എന്തോന്നാടെ സന്ചീല്..?” സെക്യൂരിറ്റി.
“തലയാ..ഇപ്പൊ ആള്‍ക്കാര്‍ക്ക് ഒരു തലവച്ച് തന്നെ തലയുയര്‍ത്തി നടക്കാന്‍ പറ്റണില്ല..അപ്പൊ പിന്നെ പത്ത് തലയുള്ള ഞാന്‍ എന്തിരു ചെയ്യും …അതാ” രാവണന് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
എല്ലാ വീടുകളിലും വിവാഹം കഴിയുമ്പോള്‍ അതിന്റെ സൈഡ് ഇഫക്ടായി ഭാഗം വയ്ക്കല്‍ കൂടി ഉണ്ടാകുന്നത് പോലെ കോസല അപ്പാര്‍ട്ട്മെന്റിലും ഭാഗം വയ്ക്കലുണ്ടായി. പണ്ട്, ദശരഥന് പൊട്ടക്കിണറ്റില്‍ വീണപ്പൊ, കയറു കിണറ്റിലേയ്ക്കെറിഞ്ഞ് ‘ദേ എത്തി, എത്തീല്ല’ എന്ന് ദശരഥനെ ആശിപ്പിച് അവശനാക്കുകയും സ്വത്തെല്ലാം ഭരതനു കൊടുത്താല്‍ കയറിട്ടുതരാം എന്ന് പറയുകയും ജീവനില്‍ കൊതിയുണ്ടായിരുന്ന ദശരഥന് ‘എന്നാ അങ്ങനായിക്കോട്ടെ..ബട്ട് ഒരിക്കലും ഇങ്ങനെ ആകരുത്’ എന്ന രീതിയില്‍ തലകുലുക്കയും ചെയ്തത്രെ!
എറണാകുളത്തെ വൈപ്പിനിലെ കുറച്ച് കണ്ടല്‍ കാട് ‘വേണേല്‍ കാറ്റുകൊള്ളാന്‍ ‘ തരാം എന്ന് പറഞ്ഞതില്‍ ഡെസ്പായി രാമനും സീതയും വീടുവിടാന്‍ തീരുമാനിക്കുന്നു.
“അണ്ണാ, ഞാനും കൂടി വരട്ടാ..?” പെട്ടിയുമായി ഇറങ്ങിയ രാമനോട് ലക്ഷ്മണന് ചോദിച്ചു.
“എന്തരിന്?”
“അല്ല…സ്ക്രിപ്റ്റ് അനുസരിച്ച് ഏതോ ഒരുത്തീടെ മൂക്കിനിടിക്കണം …അതോണ്ടാ..”
“കോപ്പിലെ സ്ക്രിപ്റ്റ്…മനുഷ്യനിവിടെ ആസനത്തില്‍ തീ പിടിച്ചുനിക്കുമ്പഴാ..വാഡെ..”
അങ്ങനെ രാമനും സീതയും ലക്ഷ്മണനും കൂടി അങ്ങുദൂരെ താമരശ്ശേരി ചൊരോം കടന്ന് പോയ്ക്കൊണ്ടിരിക്കുമ്പോള്‍ …ദേ വഴിയില്‍ ഭരതന് !
“അണ്ണാ..റബ്ബര്‍ തോട്ടത്തിലെ കണക്കുപിള്ളയായി ഇരിക്കാല്ലൊ…ഇതിനിങ്ങനെ പിണങ്ങിപ്പോണോ?”
“അനിയാ പാഷാണത്തികൃമീ..നീ പണ്ടെന്റെ നിക്കറൂരി പ്രാക്ടീസ് ചെയ്തത് വലുതായപ്പൊ എന്റെ നിക്കര്‍ കീറാനായിരുന്നല്ലേ..” രാമന്, ഭരതന്റെ ഔദാര്യം !
“അണ്ണാ..അതിപ്പൊ അങ്ങനല്ലെ എഴുതി വച്ചിരിക്കുന്നെ..പത്തുപതിനാലു വര്‍ഷം കഴിയുമ്പൊ ഇങ്ങ് വരാല്ലൊ..പിന്നേ ആ ചെരുപ്പ് ഒന്ന് വേണായിരുന്നു..”
“ഇന്നാ ഇന്നാ കൊണ്ടൊക്കോ..ബാറ്റേടതാ…വീട്ടില്‍ അലമാരേല് ഇതിന്റെ ബില്ലുകാണും ..വള്ളിപൊട്ടിയാ കൊണ്ടോയി മാറിക്കോണം ”
ആദിവാസികളുടെ കയ്യേറ്റഭൂമിയില്‍ ഒരു ചെറിയ വീടും സെറ്റപ്പൊക്കെ ആക്കി പൊറുതി തുടങ്ങുന്നു. രാമനു കൂപ്പില് ഒരു ചെറിയ പണികിട്ടി. ലക്ഷ്മണന് സീതയ്ക്ക് കൂട്ട്.ഒരു ദിവസം മനോരമയില്‍ ‘വേനല്‍മഴ’ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു സീത.
“ഏട്ടത്തി…നൈറ്റി വല്ലതുമുണ്ടോ അലക്കാന്‍ ..ഇങ്ങെട്…?” തുണിയലക്കി അയയില്‍ വിരിക്കുന്നതിനിടയില്‍ ലക്ഷ്മണന് സീതയോട്.രാമനു കൂപ്പില് പണി കിട്ടിയ ശേഷം തുണിയലക്കുന്നത് ലക്ഷ്മണനാണ്.മറുപടി ഒന്നും കേള്ക്കാതിരുന്നപ്പൊ ലക്ഷ്മണന് സീതയെ നോക്കി.സീത നഖം കടിച്ചുകൊണ്ട് വായിക്കുന്നു.
“ഹലോ…കേട്ടില്ലെ?”
സീത ഇല്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി.പെട്ടെന്ന്,
“ഹെയ് ബേബി…ലുക്ക് ബേബി…എ കാക്ക…ഹൌ സ്വീറ്റ്..സൊ സെക്സി..” മുറ്റത്ത് ചത്തുകിടന്ന എലിയെ കൊത്തിവലിച്ചുകൊണ്ടിരുന്ന കാക്കയെ നോക്കി സീത ഒച്ചയിട്ടു..
“കാക്കേ..?”
“ഐ വാണ്ട് ഇറ്റ് ബേബി..ഐ വാണ്ട് ദാറ്റ് കാക്കാ…” സീത കൊന്ചിക്കുഴഞ്ഞു.
‘പുല്ല്…കാക്കേ..വേറൊന്നിനേം കണ്ടില്ലെ..’സീതയെ മനസ്സാ പ്രാകി ലക്ഷ്മണന് കാക്കയുടെ പിറകെ. ‘കാക്കെ..ബബ്ബബാ..’
കാക്കയുടെ പിറകേ ലക്ഷമണന് പോയ സമയം നോക്കി രാവണന് കൊട്ടേഷന്‍ ടീമുമായി എത്തുന്നു. നോവലിലെ സണ്ണി ശാന്തയെ കടന്നു പിടിക്കുന്ന പോലെ രാവണന് സീതയെ കടന്ന് പിടിക്കുന്നു.
“വെയിറ്റ്..തട്ടിക്കോണ്ടോവാനല്ലെ…മനസ്സിലായി..ഏതാ വണ്ടി..ഈ സിനിമേക്കാണുന്ന പോലെ ഓംനിയാണെങ്കി മോനെ…നടക്കൂല്ല..” സീത ഡിമാന്‍ഡ് വയ്ക്കുന്നു.
“സുമോയാ”
“ഓക്കെ വരാം..ഒരു മിനുട്ട്..”
“ഇനിയെന്താടി?” രാവണനു കുരുപൊട്ടി.
“അതേ..ഈ മാസത്തെ വനിത അകത്താ..ഞാന്‍ വായിച്ചില്ല…അതൂടെ എടുത്തിട്ടിപ്പ വരാം ” ഇതും പറഞ്ഞ് സീത അകത്തുപോയി വനിത എടുത്തുകൊണ്ട് വന്ന് സുമോയില്‍ കയറി, പാട്ടും എ സിയും ഓണ്‍ ചെയ്തു.വോക്കെ..പോം ..
അങ്ങനെ സ്ക്രിപ്റ്റ് അനുസരിച്ച് സീതയെ രാവണന് കിഡ്നാപ് ചെയ്യുന്നു.പക്ഷെ വഴിയിലെ തടസ്സം രാവണന് അറിയുന്നില്ല. അതെ, അവന് തന്നെ. അയ്യപ്പജഡായു !
സുമോ മുക്കിലെത്തിയതും അയ്യപ്പജഡായു വണ്ടിക്ക് മുന്നില്‍ ചാടിവീണു. വെല്‍ , ആക്ച്വലി പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സുമോ അയ്യപ്പജഡായുനെ അടുത്തുള്ള മതിലില്‍ തേച്ചിട്ട് പോയി!
കൂപ്പിലെ തടിപ്പണികഴിഞ്ഞ് മീനും മലക്കറിയുമായ് വന്ന രാമന് കാണുന്നത്, കാക്ക പോയ ലക്ഷ്മണനെയാണ്! സീതയെ കാണാനില്ല എന്ന വിവരം ലക്ഷ്മണന് പറയുന്നു.
“നിന്നെയൊക്കെ എന്തിനു കൊള്ളാമെടാ…അവളുടെ ചാറ്റ് ഹിസ്റ്ററി ഞാന്‍ നേരത്തെ അറിഞ്ഞതാ…കല്യാണം കഴിഞ്ഞാ മാറുമെന്ന് കരുതി…എനിക്ക് തെറ്റിയല്ലൊ ഈശ്വരാ..” രാമന് തലയില്‍ കൈ വയ്ക്കുന്നു.
“അളിയാ എന്നാ ഉണ്ട്രാ വിശേഷം ..നീ എന്താ ഇവിടെ? ” ആരുടെയോ ശബ്ദം കേട്ട് രാമന് തലയുയര്‍ത്തി. ഹനുമാന് !
“അളിയാ ഹനു..നീയാ..പോയെടാ..എല്ലാം പോയി..സീതേനെ കാണാനില്ല..ഞാന്‍ അവള്ടെ മൊബൈലില്‍ വിളിച്ചു..സ്വിച്ച് ഓഫാ..എങ്ങനേങ്കിലും ഒന്ന് തപ്പിത്താടെ..” രാമന് വിഷണ്ണനായി.
“അളിയാ നീ പേടിക്കണ്ട…ഞാനുണ്ട്..എവിടാണേലും ഞാന്‍ തപ്പിയിരിക്കും … എനിക്കത്രക്കിഷ്ടാ അളിയനേം ഫാമിലിയേയും ” ഹനുമാന് സഹായം വാഗ്ദാനം ചെയ്യുന്നു.
“സ്നേഹോണെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും …നീയും ഇവനെപ്പോല്‍ മണ്ണുണ്ണിയാണെങ്കിലൊ?” ലക്ഷ്മണനെച്ചൂണ്ടിക്കാട്ടി രാമന് ചോദിച്ചു.
“നോഡേ വാ..ഐ മീന്‍ , നോവേ ഡാ…നീ ഇത് കണ്ടാ..?” ഹനുമാന് പോക്കറ്റിലിരുന്ന സോണി എറിക്സണ് സെറ്റ് ഓണ്‍ ചെയ്ത് അതില്‍ രാമന്റെയും സീതയുടെയും കല്യാണഫോട്ടോ കാണിച്ചു.
“കൊള്ളാം അളിയാ…എനിക്ക് വിശ്വാസായി…എത്രാ വില..ചാര്‍ജൊക്കെ നിക്കൊ..?നീ ഇനി ബീമാപള്ളീല് പോകുമ്പൊ എനിക്കൂടെ ഒന്ന് വാങ്ങിച്ചരോ…?” ” സോണിയെ എല്ലാര്ക്കും വിശ്വാസാ!
രാമനും ഹനുമാനും ലക്ഷ്മണനും സീതയെ അന്വേഷിച്ച് മുക്കിലെത്തുന്നു. അവിടെ അയ്യപ്പജഡായു പടമായിക്കിടക്കുന്നതു കാണുന്നു. സീതയെ കൊണ്ടുപോകുന്നത് കണ്ടെന്നും ഒരു ഫുള്‍ വാങ്ങിച്ചുകൊടുത്താല്‍ ആരാന്ന് പറയാമെന്നും ജഡായു പറഞ്ഞതനുസരിച്ച് രാമന് അടുത്തുള്ള ബിവറേജസ്സില്‍ നിന്നും ഒരു ഫുള്‍ വാങ്ങിക്കൊടുക്കുന്നു. തുടര്‍ന്ന് അയ്യപ്പജഡായു എല്ലാം തത്ത പറയുന്ന പോലെ പറയുകയും അടിച്ച് വാളുവച്ച് കിടക്കുകയും ചെയ്യുന്നു.
രാമനു സോണി എറിക്സന്റെ സെറ്റ് വാഗ്ദാനം ചെയ്ത് ഹനുമാന് ലങ്കയിലേയ്ക്ക് ചുമ്മാതങ്ങ് നടക്കുന്നു.വഴിയില്‍ വച്ച് തലയില്‍ മുല്ലപ്പൂവും ചുണ്ടില്‍ ലിപ്സ്റ്റിക്കുമൊക്കെ ഇട്ട ഒരുത്തി ഹനുമാനെ കൈകാണിച്ചു നിര്‍ത്തുന്നു.
“ഹലോ..ഹനുമാനാണോ..?” സരസ.
“അതെ..ആരാ?”
“ഞാന്‍ സരസ..സ്ക്രിപ്റ്റ് അനുസരിച്ച് എന്റെ വായിക്കുടെ വേണം കടന്നുപോകാന്‍ ..” സ്ക്രിപ്റ്റ് കയ്യില്‍ പിടിച്ച് സരസ.
“കോപ്പ്…ഞാന്‍ അതോര്‍ത്തില്ല…വാ തൊറ..” ഹനുമാന് ധൃതികൂട്ടി. ഹനുമാന് സരസയുടെ അടുത്തേയ്ക്ക് വന്നു.
‘ടപ്പ്’
സരസയുടെ കവാലം പൊളക്കെ ഒരടി.
“എന്തിനാണ്ട്രാ അടിച്ചെ..വായിക്കൂടെ കേറീട്ടെ അടിക്കാവൂന്ന സ്ക്രിപ്റ്റില്‍ ?” ആകെ കണ്‍ഫ്യൂഷനായി സരസയ്ക്ക്.
“കോപ്പാ..സ്ക്രിപ്റ്റ് വായിച്ചിട്ട് വായിക്കൂടെ ഒരുത്തന് കേറണം എന്ന് കണ്ടാലെങ്കിലും നിനക്കൊന്ന് പല്ലു തേച്ചൂട്രീ..?..ശവം..പോണ്ണെ അങ്ങാട്ടാ ഇങ്ങാട്ടാ.. ” ഹനുമാന് സരസയെ തള്ളിമാറ്റി ലങ്കയിലേയ്ക്ക് നീങ്ങി.
കോളനി മുഴുവനും അടക്കി വാണിരുന്ന കൊട്ടേഷന്‍ ടീമുകളുടെ കണ്ണുവെട്ടിച്ച് ഹനുമാന് സീതയുടെ റൂമിലെത്തുന്നു. സീത സോഫയിലിരുന്ന് ഒരു കത്തികൊണ്ട് ചെറുതായി കാരറ്റ് അറിഞ്ഞ്, അത് പൊക്കിയിട്ട് വാ തുറന്ന് പിടിക്കുന്നു.വാതില്ക്കല് ഹനുമാനെക്കാണുന്ന സീതയുടെ ബാലന്‍സ് തെറ്റി കാരറ്റ് കഷണം കണ്ണില്‍ വീഴുന്നു.
“എന്താ ഈ കാരറ്റൊക്കെ ആയി..?” ഹനുമാനു സംശയം
“ടൈറ്റ് ചുരിദാറാ…വേറെന്തേലും കഴിച്ചാ ഔട്ട് ഓഫ് ഷേപ്പാവും .. ” ഡയറ്റിങ്ങനെക്കുറിച്ച് സീത വാചാലയായി.
തുടര്‍ന്ന് ഹനുമാന് വന്ന കാര്യം വിവരിക്കുന്നു. ടിവി റിമോട്ട് ഭദ്രമായി തന്റെ കയ്യിലിപ്പോഴുമുണ്ടെന്നും സീരിയല്‍ കാണാതെ വിഷമിക്കണ്ടെന്നും പറഞ്ഞ് സീത ടിവി റിമോട്ട് രാമനു നല്‍കാനായി ഹനുമാനു കൈമാറുന്നു. തിരിച്ചെത്തിയ ഹനുമാന് രാമനെ വിവരം ധരിപ്പിക്കുന്നു. രാമന് റിമോട്ട് മാറോടണച്ച് കരയുന്നു..’ഹൊ..എന്റെ രഹസ്യം ‘.
തുടര്‍ന്ന് സ്ഥലത്തെ പ്രധാനപാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടരിയായ സുഗ്രീവനോട് രാമന് സഹയാം അഭ്യര്‍ത്ഥിക്കുന്നു. സുഗ്രീവന്റെ പാര്‍ട്ടി എതിരാളിയായ ബാലിയെ പെണ്ണുകേസില്‍ കുരുക്കി രാമന് സുഗ്രീവന്റെ ഫ്രണ്ടാകുന്നു. ഇനിയെന്ത് എന്നാലോചിച്ചിരിക്കുന്നതിനിടയില്‍ ,
“എക്സ്ക്യൂസ് മി..ഇതിലാരാ രാമന് ?”
രാമനും ടീമും വാതില്ക്കല് നോക്കി.
“അളിയാ…ഇതവന്റെ അനിയനാ..ആ രാവണന്റെ…പിടിയെടാ ലവനെ…വിടല്ല്” വാതില്ക്കല് നില്ക്കുന്ന വിഭീഷണനെക്കണ്ട് ഹനുമാന് അലറി.
“വെയിറ്റ്..ഞാന്‍ ഒന്ന് പറയട്ടെ…ഞാന്‍ സഹായിക്കാന്‍ വന്നതാ…ഞാന്‍ ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ കൂടിയാണ്..” വിഭീഷണന് തന്റെ വരവിന്റെ ഉദ്ദേശ്യം അറിയിക്കുന്നു.
“നീ ലവന്റെ അനിയനല്ലെ…പിന്നെന്തിനു ഞങ്ങളെ സഹായിക്കണം …” ഹനുമാനു സംശയം .
“അതെ…പക്ഷെ ഞാനൊരു അവണാമൂച്ചിപൈലാണെന്നാ ചേട്ടന് പറയുന്നെ..സീതയെ അടിച്ചോണ്ട് വന്നതോണ്ട് ഇന്നലെ അവിടെ വെള്ളമടി പാര്‍ട്ടിയായിരുന്നു.. ചേട്ടന് അടിച്ച് പാമ്പായി വാളുവരെ വച്ചു..എന്നിട്ട് ഒരു പെഗ്…ഒരു പെഗ് പോലും എനിക്ക് തന്നില്ല..കെന്ചീട്ടും …വേറെന്തും ഞാന്‍ സഹിക്കുമ്…ബട്ട് ..ഒരു പെഗ്..അത് ഞാന്‍ സഹിക്കൂല്ല…അതോണ്ട് പുല്ലുകളെല്ലാത്തിനേം കളഞ്ഞ് വന്നതാ..ഇനി മുതല്‍ ഞാനുമുണ്ട് നിങ്ങടെ കൂടെ..” വിഭീഷണന്റെ കണ്ണു നിറയുന്നു.
രാമന് വിഭീഷണനു ലൈവ് ടെലികാസ്റ്റിനുള്ള റൈറ്റ് കൊടുക്കുന്നു. കൊള്ളാം, ന്യൂസ് റിപ്പോര്‍ട്ടറാണെങ്കില്‍ ഇനി തെറ്റ് നമ്മുടെ ഭാഗത്താണേലും തലയൂരാം !
തുടര്‍ന്ന് രാമന് ലോക്കല്‍ സെക്രട്ടറിയ്ക്കും ശിങ്കിടികള്‍ക്കും ബിരിയാണിയും ഇരുന്നൂറ്റമ്പത് രൂപയും കൊടുത്ത് കൂടെക്കൂട്ടി ലങ്കയിലെത്തുന്നു. കൊട്ടേഷന്‍ ടീമുകളുമായി പോരാടുന്നു.അവരെക്കീഴടക്കി സീതയും രാവണനും ഇരിക്കുന്ന റൂം ജി പി ആര് എസ് വച്ച് കണ്ടുപിടിച്ച് രാമന് അവിടെയെത്തുന്നു.
“ടാ..നീ ഇവളെ തട്ടിക്കൊണ്ടോവും ..അല്‍ട്രാ?” കസേരയില്‍ കുനിഞ്ഞിരുന്ന് നഖം വെട്ടിക്കൊണ്ടിരുന്ന രാവണന്റെ കൂമ്പിനിടിച്ച് രാമന് ചോദിച്ചു.
“വെയിറ്റ് എ മിനുട്ട്…നിന്റേലിരിക്കുന്ന സ്ക്രിപ്റ്റ് ഇങ്ങെടുത്തെ..” ഇടികൊണ്ട് കണ്ണുതള്ളിപ്പോയ രാവണന് വലിച്ച് ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു.
“സ്ക്രിപ്റ്റില്‍ നിന്നെ ഞാന്‍ കൊല്ലും എന്നുതന്നെയാടാ…” രാമന് അടങ്ങുന്നില്ല.
“ആരു പറഞ്ഞു..നീ ഇതൊന്ന് വായിച്ചുനോക്ക്” രാവണം തന്റെ കയ്യിലിരുന്ന സ്ക്രിപ്റ്റ് രാമനു നീട്ടി.
രാമന് അത് വാങ്ങിച്ചു…വായിച്ചു..വാട്ട് ദ ഹെല് ! സ്ക്രിപ്റ്റില്‍ തിരിമറീ! രാമന് തന്റെ കയ്യിലിരുന്ന സ്ക്രിപിറ്റിലും നോക്കി. അതില്‍ താന്‍ രാവണനെ കൊല്ലും എന്നാണ്. എന്നാല്‍ രാവണന്റെ സ്ക്രിപ്റ്റില്‍ ‘തുടര്‍ന്ന് രാമനെക്കൊന്ന് രാവണനും സീതയും സസുഖം വാഴുന്നു’ എന്നും .
“കള്ളാ, ഇത് നീ തിരുത്തിയതല്ലേ..” രാമന് വീണ്ടും രാവണനെ കുനിച്ച് നിര്‍ത്തി.
“ഹണീ ..ഡോണ്ട് വേസ്റ്റ് യുവര്‍ ടൈം ..തല്‍ ഹിം ..” രാമന് ഞെട്ടി. ദേ, രാമനെത്തല്ലാനായി രാവണനെ പ്രലോഭിപ്പിച്ചുകൊണ്ട് സീത !
ഹണി പണ്ടേ ഇഷ്ടായതിനാല് രാവണന് തല്ലുതുടങ്ങുന്നു. രാമന്റെ സ്ക്രിപ്റ്റനുസരിച്ച് രാമനും തല്ലുന്നു.
“ടോ..കള്ളക്കളി കള്ളക്കളി..തിരിച്ച് തല്ലിക്കൂടാ…ദേ ഇത് നോക്കിക്കെ..സീത തന്റെ കയ്യിലിരുന്ന സ്ക്രിപ്റ്റും രാമനെ കാണിക്കുന്നു. രാവണന്റെ തല്ലുകൊള്ളുന്നതിനിടയിലും രാമന് സീതയുടെ സ്ക്രിപ്റ്റ് വായിച്ചു,
‘തുടര്‍ന്ന് രാമനെക്കൊന്ന് രാവണനും സീതയും സസുഖം വാഴുന്നു’
“ടാ നീയും ഞാനുമായി ഇപ്പ് ഒരേ ഒരു വ്യത്യാസേയുള്ളു..ഇപ്പൊ എന്റെ സമയം കൊള്ളാം ..നിന്റേത് കൊള്ളില്ല..അതാ.” അടി നിര്‍ത്തി ഈ ഒരു പന്ച് ഡയലോഗും അടിച്ച് രാമനും ടീമും തിരിച്ചു വരുന്നു. പിറ്റേന്ന് പത്ത്രത്തില്‍ പരസ്യവും കൊടുക്കുന്നു,
‘(ഉപയോഗിച്ച)വധുവിനെ ആവശ്യമുണ്ട്”
രണ്ടാം കെട്ടാണേല് ഒരു ധൈര്യോണ്ട്. സ്ക്രിപ്റ്റ് തെറ്റാനുള്ള ചാന്‍സ് കുറവാ!
***********************ശുഭം ************************
185 total views, 1 views today