മോശം കമന്റിടുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍ : അന്‍സിബ

293

Vikramadithyan 2 days collection report - Onlookers Media

ദൃശ്യത്തിലൂടെ മലയാളിയുടെ മനസില്‍ ഇടം പിടിച്ച അന്‍സിബ പ്രതികരിക്കാന്‍ ഉറച്ചു തന്നെയാണ്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അന്‍സിബയുടെ ഗ്ലാമറസ് ഫോട്ടോകള്‍ പ്രചരിപ്പിച്ച് തനിക്കെതിരെ തിരിഞ്ഞതിനെതിരെ ശക്തമായ ഭാഷയിലാണ് അന്‍സിബ മറുപടി നല്കുന്നത്.

ഭാവിയില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതല്ല, ഇതിന് മുമ്പ് അത്തരം വേഷങ്ങളില്‍ എത്തിയത് മനപ്പൂര്‍വവുമായിരുന്നില്ല. ദൃശ്യത്തിന് മുമ്പ് അഭിനയിച്ച ഒരു തമിഴ് ചിത്രത്തിലേതാണ് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍. അന്ന് അത്തരം വേഷങ്ങള്‍ ഇടുമ്പോള്‍ ഇത്തരത്തില്‍ ആകുമെന്ന് അറിഞ്ഞിരുന്നില്ല. ഇനിയൊരിക്കലും അങ്ങനെ ഉണ്ടാകാന്‍ പോകുന്നില്ല. അന്‍സിബ പറയുന്നു
എന്റെ ബിക്കിനി ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങളാണ്. ഞാന്‍ ഒരിക്കലും ബിക്കിനി അണിഞ്ഞിട്ടില്ല. എന്റെ പേരില്‍ പ്രചരിക്കുന്നത് തമിഴ് നടി വര്‍ഷയുടെ ചിത്രങ്ങളാണ്. യാതൊരു ആധികാരികതയും കൂടാതെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിച്ചത്. ആളുകള്‍ എന്ത് പറയുന്നു എന്നതിനെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല, മോശം കമന്റിടുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്നതില്‍ സംശയം ഇല്ല. അന്‍സിബ കൂട്ടിച്ചേര്‍ത്തു