മോഹന്‍ ലാല്‍ അഥവാ സംസ്ഥാന ഗുസ്തി ചാമ്പ്യന്‍

272

mohan-lal-new-look19

മലയാളത്തിലെ മഹാനടന്‍ മോഹന്‍ ലാല്‍. വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന കലാകാരന്‍. ലാലേട്ടന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന സംവിധായകര്‍. മലയാളി സിനിമ ആരാധകരുടെ സ്വന്തം ലാലേട്ടന്‍. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ പത്മശ്രീ ഭരത് കേണല്‍ മോഹന്‍ ലാല്‍, ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ തിരുവനന്തുപുരത്തുകാരന്‍ മോഹന്‍ ലാല്‍.

മോഹന്‍ ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് ഈ വിശേഷങ്ങങ്ങള്‍ ആയിരക്കും. എന്നാല്‍ നമ്മള്‍ ആരും അറിയാത്ത അല്ലെങ്കില്‍ അധികം ആര്‍ക്കും അറിയാത്ത ഒരു മുഖം കൂടി നമ്മുടെ ലാലേട്ടന് ഉണ്ട്.

അത് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

new1

സിനിമയില്‍ ഒക്കെ എത്തുന്നതിനു മുന്പ് 1977-78 കാലഘട്ടത്തില്‍ കേരളത്തെ വിറപ്പിച്ച ‘ഇടിക്കാരനായിരുന്നു’ ലാലേട്ടന്‍.

1977-78 കാലത്ത് സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. തായ്‌ക്കോണ്ടോയില്‍ മോഹന്‍ലാലിന് ഹോണററി ബ്ലാക്ക് ബെല്‍റ്റുമുണ്ട്.

new

ഇപ്പോള്‍ മനസിലായില്ലേ “നീ പോ മോനെ ദിനേശാ” എന്ന് കാച്ചി കൊണ്ട് ലാലേട്ടന്‍ സിനിമയില്‍ കൊടുക്കുന്ന ഓരോ ഇടിക്കും ഒരു ജീവന്‍ ഉണ്ട് എന്ന്…