WireAP_3a8cce8c2c0743b4bfc641c3e7aaf1fa_16x9_992

ആശിച്ചു മോഹിച്ച് വാങ്ങിയ കാര്‍ കള്ളന്‍ കൊണ്ടുപോയി. പിന്നെ 46 വര്‍ഷം കഴിഞ്ഞാണ് ആ കാര്‍ ഉടമസ്ഥന് തിരിച്ചു കിട്ടുന്നത്.

മാന്‍ഹാട്ടനിലെ ലീഡിംഗ് വക്കീല്‍ ആയ ഇവന്‍ ഷ്നെയിടെര്‍ 46 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു കാന്‍വെര്‍ട്ടിബിള്‍ ജാഗ്വര്‍ വാങ്ങി. വാങ്ങി കൊതിതീരും വരെ ഓടിക്കാന്‍ പോലും സമ്മതിക്കാതെ കള്ളന്‍ അത് മോഷ്ട്ടിച്ച് കൊണ്ടു പോയി. ആദ്യം പോലീസ് വണ്ടി കണ്ടു പിടിക്കാന്‍ നല്ല ശുഷ്കാന്തി കാണിച്ചെങ്കിലും പതുക്കെ അവരുടെ ശുഷ്കാന്തി കുറഞ്ഞു വന്നു. അവസാനം അന്വഷണം പതി വഴിയില്‍ ഉപേക്ഷിച്ചു പോലീസ് അവരുടെ മൂടും തട്ടി പോയി.

തനിക് ആ കാര്‍ ഓടിക്കാന്‍ യോഗമില്ല എന്ന് കരുതി ഇവാന്‍ വേറെ കാര്‍ മേടിച്ചു. അമേരിക്കയിലെ കസ്റ്റംസ് വര്‍ഷത്തില്‍ നടത്തുന്ന സ്വാഭാവിക പരിശോധനയില്‍ ഒരു കാര്‍ കണ്ടു. വീണ്ടും പരിശോധിച്ചപ്പോള്‍ അത് പഴയ മോഷണ വണ്ടിയാണ് എന്ന് മനസിലായി. ഇപ്പൊ 86 വയസുള്ള ഇവാന് വണ്ടി കിട്ടി എന്നുള്ള ഫോണ്‍ കിട്ടിയപ്പോള്‍ തന്നെ പറ്റിക്കുന്നതയാണ് തോന്നിയത്. 46 വര്‍ഷത്തിനു ശേഷം താന്‍അഗാധമായി സ്നേഹിച്ച വണ്ടി തിരിച്ചു കിട്ടിയപ്പോള്‍ ഇവാന്റെ മുഖത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം.

അവിടെയും ഇവിടെയും ശകലം പെയിന്റ്റുകള്‍ പോയിട്ടുണ്ട് എന്നോഴിച്ചാല്‍ അവന്‍ ഇപ്പോഴും പഴയ സുന്ദരകുട്ടപ്പന്‍ തന്നെ. ഇവാന്‍ തന്‍റെ കാറിനെ പറ്റി പറയുന്നതാണിത്. മോഷണം പോയ കാര്‍ പല ദേശങ്ങളും കണ്ടിട്ടുണ്ടായിരിക്കും എന്നാണ് പോലീസ് പറയുന്നത്. മോഷണം പോയ കാര്‍ തിരിച്ചു കിട്ടും എന്ന് പറഞ്ഞു ആരും പ്രതീക്ഷിചിരിക്കണ്ട. കാരണം നമ്മുടെ കേരള പോലീസിനു കള്ളനെ നേരിട്ട് കിട്ടിയാല്‍ ഓടിച്ചിട്ട്‌ പിടിച്ചു തോണ്ടി മുതല്‍ കൈയ്യില്‍ തരാന്‍ താല്പര്യമില്ല. പിന്നാ മോഷണം പോയി വര്‍ഷങ്ങള്‍ക്കു ശേഷം.

You May Also Like

പ്രായം തോന്നിക്കാതിരിക്കാന്‍ മൂത്രം കുടിക്കുക; അത് കൊണ്ട് മുഖവും കഴുകുക

പ്രായാധിക്യം നിങ്ങളുടെ ശരീരത്തെ കീഴ്പ്പെടുത്തുന്നു എന്നൊരു തോന്നലുണ്ടോ നിങ്ങള്‍ക്ക്? പ്രായത്തിന്റെ അവശതകള്‍ നിങ്ങളെ വലക്കുന്നുണ്ടോ? എങ്കിലിതാ ഒരു ഉഗ്രന്‍ മാര്‍ഗം. നിങ്ങളിലെ പ്രായത്തെ കുറച്ചു കാണിക്കുന്ന മാര്‍ഗം. 63 കാരിയായ താന്‍ പുരുഷന്മാരോട് തന്റെ വയസ്സ് വെളിപ്പെടുത്തിയാല്‍ അവര്‍ ഞെട്ടാറുണ്ടെന്ന് ഈ മാര്‍ഗം നമുക്ക് പറഞ്ഞു തരുന്ന സില്‍വിയ ചാണ്ട്ലര്‍ പറയുന്നു

അത്ഭുതകരമായ ഒരു ആകാശചാട്ടം..

ഇതാ ചില ഫ്രീക്കന്മാര്‍ സമയം കൊല്ലാനായി ഒരു വ്യത്യസ്തമായ ആകാശചാട്ടം നടത്തുന്ന വീഡിയോ ഒന്ന് കണ്ടുനോക്കു

കല്യാണ ഫോട്ടോ എടുക്കല്‍ പാളിപ്പോയാല്‍ (വീഡിയോ)

കല്യാണ ഫോട്ടോ എടുക്കല്‍ എന്നത് അത്രയും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതൊന്നു പാളിപ്പോയാല്‍ പിന്നെ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം വേറെ കല്യാണം കഴിക്കാന്‍ കഴിയില്ലല്ലോ. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ച് അത്തരം ഫോട്ടോ എടുക്കല്‍ ഒരു ചടങ്ങ് തന്നെയാണ്. അത്തരമൊരു ചടങ്ങാണ് താഴെ കാണുന്നത്. അതൊന്നു പാളിപ്പോയാല്‍ എന്തായിരിക്കും അവസ്ഥ? ഒന്ന് കണ്ടു നോക്കൂ

നിങ്ങള്‍ക്കറിയാമോ എന്താണ് ” ന്യൂഡ്‌ മേക്കപ്പ്” എന്ന്..??

ന്യൂഡ്‌ മേക്കപ്പ് എന്നതിന്റെ യഥാര്‍ത്ഥ അര്‍ഥം മനസിലാക്കാന്‍ ഈ വീഡിയോ കണ്ടാല്‍ മതിയാകും. ഒന്ന് കണ്ടുനോക്കൂ..