മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്
2023 ജനുവരി 26 നു തിയേറ്റർ റിലീസ് അറിയിച്ചു കൊണ്ട് മോഹൻലാൽ -ഷാജി കൈലാസ് ടീം ന്റെ “എലോൺ” ട്രൈലെർ പുറത്തിറങ്ങി. ഇത് വരെ വന്ന ടീസറുകളും സ്റ്റിൽസും ഒന്നും നൽകാത്ത ഒരു പ്രതീക്ഷ ട്രൈലെർ നൽകുന്നുണ്ട്. എങ്കിലും ഒടിടി പ്രോഡക്ട് എന്ന് പറയാവുന്ന ഈ എക്സ്പിരിമെന്റൽ ഫിലിം എങ്ങനെ തിയേറ്ററിൽ വർക്ക് ആവുമെന്നറിയില്ല!! അമിത പ്രതീക്ഷകൾ ഇല്ലാതെ കാത്തിരിക്കുന്നു.
തുടർന്ന് വരാനുള്ളത്, നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായ “ഓളവും തീരവും “ആണ്. പഴയ സിനിമയുടെ പുനരാവിഷ്കരണം എന്ന രീതിയിൽ, എല്ലാം മേക്കിങ്ങിനെയും പ്രകടനത്തെയും ആശ്രയിച്ചിരിക്കുന്നു. 50 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചെറിയ ചിത്രമാണിത്.
മോഹൻലാലിന്റെ പ്രഥമ സംവിധാന സംരഭം ആയ “ബറോസ് ” അദ്ദേഹം തന്റെ 100% തന്നെ കൊടുക്കും എന്ന് പ്രതീക്ഷിക്കാം. ഫാന്റസി ജോണറിൽ പെടുന്ന ചിത്രത്തിന്റെ ടെക്കിനിക്കൽ ടീമിൽ പ്രതീക്ഷ ഉണ്ട്. 2023 മാർച്ചിൽ റിലീസ് പ്രതീക്ഷിക്കുന്നു. ചിത്രത്തിന് വേണ്ടുന്ന പ്രൊമോഷൻ നൽകാത്തത് വലിയ ഒരു ആശങ്കയാണ്.
മോഹൻലാൽ എന്ന നടനെ മാനിച്ചു കൊണ്ട് സിനിമ ഒരുക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം സീരീസും 12th മാൻ ഉം ഒക്കെ അത് തെളിയിച്ചതാണ്.അത് കൊണ്ട് തന്നെ ജീത്തു ജോസഫ് ഒരുക്കുന്ന “റാം “ൽ പ്രതീക്ഷ ഉണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2023 ൽ റിലീസ് ചെയ്യും.
മലയാളത്തിൽ ഇപ്പോഴുള്ളതിൽ ഏറ്റവും ടാലന്റഡ് ആയ സംവിധായകരിൽ ഒന്നാമതായി എടുത്ത് പറയാൻ കഴിയുന്ന ഡയറക്ടർ ആണ് ലിജോ ജോസ് പെല്ലിശേരി. അന്താരാഷ്ട്ര സിനിമ വേദികളിൽ പോലും അഭിമാനത്തോടെ പ്രദർശിപ്പിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് ലിജോ യുടേത്.അദ്ദേഹവുമായി മോഹൻലാൽ ചേരുന്ന “മലൈ കോട്ട വാലിബൻ “2023 ന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്.
2022 മോഹൻലാലിനെ സംബന്ധിച്ച് ഏറ്റവും മോശം വർഷമായിരുന്നു. തനിക്കു സംഭവിച്ച പരാജയങ്ങളെയും അതിന്റ കാരണങ്ങളെ കുറിച്ചും അദ്ദേഹത്തിന് ഉത്തമ ബോധ്യം ഉണ്ടാവും. അദേഹത്തിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റ് അനൗൺസ്മെന്റുകൾ ആ മാറ്റത്തിന്റെ വലിയൊരു സൂചന ആയിരിക്കും.