മാഞ്ചസ്റ്റര്‍ മ്യൂസിയത്തില്‍ ഉള്ള 4,000 വര്‍ഷം പഴക്കമുള്ള പുരാണ ഈജിപ്ഷ്യന്‍ ദേവത സ്ഫിങ്ക്സില്‍ പ്രേതബാധയുള്ളതായി മ്യൂസിയം പരിപാലകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ ദേവതയായി കരുതപ്പെടുന്ന ഒസിരിസ് ആണ് മ്യൂസിയത്തിലെ കാവല്‍ക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. 80 വര്‍ഷമായി അവിടെ ഡിസ്പ്ലേയില്‍ ഉള്ള ഈ കറുത്ത വിഗ്രഹം താനേ തിരിയുന്നു എന്നാണ് അവിടത്തെ സിസിടിവി വീഡിയോയില്‍ നിന്നും വ്യക്തമായിരിക്കുന്നത്.
മ്യൂസിയം സന്ദര്‍ശിച്ച കരകൌശല നിര്‍മ്മാതാവായ കാംബല്‍ പ്രൈസ് എന്നയാളാണ് ഈ കാര്യം കണ്ടെത്തിയത്. അവിടെയുള്ള മറ്റൊരു വിഗ്രഹവും ഇതുപോലെ ചലിക്കുന്നില്ല എന്നത് അത്ഭുതകരമായി തോന്നിയതായി പ്രൈസ് പറയുന്നു.
ചിലര്‍ പറയുന്നത് സന്ദര്‍ശകരുടെ നടത്തം മൂലമുള്ള വൈബ്രേഷന്‍ കൊണ്ടാണ് വിഗ്രഹം ചലിക്കുന്നത് എന്നാണ്. എന്നാല്‍ മുന്‍പ് എന്ത് കൊണ്ട് ഇതേ കാരണത്താല്‍ വിഗ്രഹം ചലിച്ചില്ല എന്ന ചോദ്യമാകും അപ്പോള്‍ ഉയരുക.