മൗനി
ഞാന്‍ വളരെ ബഹളക്കാരിയാണ്. ഇടക്ക് തോന്നും മിണ്ടാതിരിക്കാന്‍ . ഞാന്‍ മിണ്ടാതിരുന്നാല്‍ ലോകത്തിന്റെ തന്നെ താളം നിലച്ചുപോകുമെന്ന വിചാരമായിരുന്നു. മിണ്ടാതിരുന്നു.. നിമിഷങ്ങള്‍ മണിക്കൂറുകളായി, ദിവസങ്ങളായി, പിന്നെ വര്‍ഷങ്ങളായി.. ഒന്നും സംഭവിച്ചില്ല.
112 total views

കാലം അതിമനോഹരമായിത്തന്നെ കടന്നുപോയി. ആരോടൊക്കെയോ പരിഭവിക്കാനായ് വീണ്ടും മിണ്ടാന്‍ ശ്രമിച്ചപ്പോള്‍ അറിഞ്ഞു, പ്രിയപ്പെട്ട പലതിന്റെയും കൂടെ എന്റെ ശബ്ദവും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന്. പകരം മനസ്സിന്റെ അഗാധതയിലെവിടെയോ പിറവിയെടുത്ത ഏതോ മൗനത്തിന്റെ തേങ്ങലുകള്‍ നിലക്കാതെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു..
113 total views, 1 views today