fbpx
Connect with us

യക്ഷിയോടൊപ്പം അല്‍പനേരം …!

എനിക്കീ ഭൂത പ്രേതങ്ങളില്‍ ഒന്നും ഒരു വിശ്വാസവുമില്ലെന്ന് അവരുടെ അസാന്നിദ്ധ്യത്തില്‍ ആണയിടാമെങ്കിലും സത്യം അതല്ല …!, സത്യത്തില്‍ എനിക്ക് പേടിയാണ് ..! സ്വപ്നങ്ങളില്‍ ഒരു പാട് പ്രേതങ്ങളെ കണ്ട് ഞാന്‍ ഓടിയിട്ടുണ്ടെങ്കിലും , ജീവിതത്തില്‍ നേരിട്ട് ഒരു അനുഭവം ആദ്യമായിരുന്നു …!

 153 total views

Published

on

progressive-liberal-ghost-1

എനിക്കീ ഭൂത പ്രേതങ്ങളില്‍ ഒന്നും ഒരു വിശ്വാസവുമില്ലെന്ന് അവരുടെ അസാന്നിദ്ധ്യത്തില്‍ ആണയിടാമെങ്കിലും സത്യം അതല്ല …!, സത്യത്തില്‍ എനിക്ക് പേടിയാണ് ..! സ്വപ്നങ്ങളില്‍ ഒരു പാട് പ്രേതങ്ങളെ കണ്ട് ഞാന്‍ ഓടിയിട്ടുണ്ടെങ്കിലും , ജീവിതത്തില്‍ നേരിട്ട് ഒരു അനുഭവം ആദ്യമായിരുന്നു …!

അന്ന് ഞാന്‍ ഓടി …, ഒന്നല്ല .., അത് ഒരു ഒന്നൊന്നര ഓട്ടം തന്നെ ആയിരുന്നു …!

എന്റെ അമ്മ വീടിനടുത്ത് …, വളരെ വലിയ ഒരു കശുമാവും തോപ്പുണ്ട് .., അതിന്റെ നടുവിലൂടെ നീണ്ടു കിടക്കുന്ന ഒരു ചെമ്മണ്‍ പാതയും .., ഈ പാതയുടെ അങ്ങേ അറ്റത്ത് വിശാലമായ കോള്‍ പാടങ്ങളാണ് …!

വര്‍ഷങ്ങള്‍ക്ക് മുന്പ് .. ഈ വശത്തൊന്നും യാതൊരു ആള്‍ താമസവുമില്ല.., എന്നു മാത്രമല്ല ആള്‍ സഞ്ചാരവും വളരെ അപൂര്‍വ്വം …!, രാവിലെയും , വൈകീട്ടും കോള്‍ പാടത്ത് പണിയെടുക്കുന്ന പണിക്കാര്‍ മാത്രം സഞ്ചരിക്കും ..!

Advertisement

പിന്നെ അപൂര്‍വ്വമായി പോകുന്ന ചില വഴിയാത്രക്കാര്‍ ഒഴിച്ചാല്‍ .. മിക്കവാറും ആ ചെമ്മണ്‍ പാത ശൂന്യം തന്നെ ആയിരിക്കും …!

അതങ്ങനെ .. ഡ്രാക്കുള കോട്ടയിലേക്കുള്ള വഴി കണക്കെ .., ആ കശുമാവിന്‍ തോപ്പിനു നടുവിലൂടെ നീണ്ടു പുളഞ്ഞു കിടക്കും ..!

എന്റെ അമ്മയുടെ വീട്ടുകാര്‍ പാരമ്പര്യമായി കര്‍ഷകരാണ് ..!, കോള്‍ പാടത്ത് ഏക്കറു കണക്കിന് ഭൂമിയില്‍ അവര്‍ കൃഷിയിറക്കുന്നുണ്ട് ..!

സ്‌കൂള്‍ വെക്കേഷന്‍ കാലത്തെ .., എന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് .., അമ്മ വീട്ടിലേക്കുള്ള യാത്രകള്‍ ..!, എന്റെ സമപ്രായക്കാരായ ധാരാളം കുട്ടികളും അവിടെ കാണും ..!

Advertisement

അവരുടെ കൂടെ പാടത്തും തൊടിയിലും .., മദിച്ചു നടക്കുകയും .., മീന്‍ പിടിക്കുകയും .., അങ്ങിനെ എല്ലാം കൊണ്ടും ആര്‍ത്തുല്ലസിക്കാന്‍ പറ്റുന്ന വേനലവധികള്‍ .

എന്നാല്‍ അമ്മ വീട്ടിലെത്തിയാലുള്ള .., എന്റെ പ്രധാനപ്പെട്ട .., ഞാന്‍ ഒഴിവാകാന്‍ നോക്കിയാലും .., എന്നെ വിടാത്തതുമായ ചില കുഞ്ഞു ജോലികള്‍ ഉണ്ടായിരുന്നു …!, ആടിനെ നോക്കുക .., ആടുകള്‍ക്കുള്ള പുല്ല് പറിക്കുക ..!, ഉണങ്ങാനിട്ടിരിക്കുന്ന നെല്ല് കോഴി കൊത്താതെ നോക്കുക …അങ്ങിനെ ചിലത് ..!

ഇതൊന്നും ചെയ്യാന്‍ എനിക്ക് അത്ര സന്തോഷമൊന്നുമില്ലെങ്കിലും .., എനിക്ക് അമ്പതു പൈസയും .., ഒരു രൂപയും ഒക്കെ വാഗ്ദാനം ചെയ്ത് .., എന്റെ വീക്ക് പോയിന്റ് അവര്‍ ചൂഷണം ചെയ്തിരുന്നു ..!

വേറൊരു രീതിയില്‍ വിശദീകരിച്ചാല്‍ .., അന്നേ ഞാന്‍ സ്വയം ജോലി ചെയ്ത് സമ്പാദിച്ചിരുന്നു .., എന്നു വേണമെങ്കില്‍ അതിനെ പുന:നിര്‍വ്വചനം ചെയ്യാം അതായത് സ്വയം പര്യാപ്തന്‍ ..!

Advertisement

എന്നാല്‍ അന്നായിരുന്നു ഇടിത്തീ പോലെ ആ ഉത്തരവാധിത്വം എന്നില്‍ നിഷിപ്തമായാത് ..!

സാധാരണ കോള്‍ പാടത്ത് പണിയെടുക്കുന്നവര്‍ക്കുള്ള ഉച്ച കഞ്ഞി വീട്ടില്‍ നിന്നും കൊടുത്തയക്കുകയാണ് പതിവ് …, എന്നാല്‍ അന്ന് സാധാരണ കഞ്ഞി കൊണ്ട് പോകാറുള്ള പണിക്കാരന്‍ വരാത്തതിനാല്‍ ആ ഭാരിച്ച ജോലി എന്നില്‍ നിഷിപ്തമായി …!

പാടത്ത് എത്തണമെങ്കില്‍ വിശാലമായ ഈ കാശുമാവിന്‍ തോട്ടം കടന്നു പോകണം ..!

അക്കാലത്ത് പല കഥകളും .., ഈ കശുമാവിന്‍ തോട്ടത്തെപ്പറ്റി .., ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ നില നിന്നിരുന്നു ..!

Advertisement

കശുമാവിന്‍ തോട്ടത്തിന്റെ നടുവില്‍ .. ഒരു വലിയ ഏഴിലം പാലയുണ്ടെന്നും .., അതില്‍ ഒരു യക്ഷിയുണ്ടെന്നും …, നട്ടുച്ച നേരത്ത് ആ വഴി വരുന്നവരെ യക്ഷി ചുണ്ണാമ്പു ചോദിച്ചു നിറുത്തുമെന്നും …, തിരിഞ്ഞു നോക്കിയാല്‍ രക്തം കുടിച്ചു കൊല്ലുമെന്നുമെല്ലാം ..!

നട്ടുച്ച നേരത്തു മാത്രമേ യക്ഷി ആക്രമണകാരി ആവുകയുള്ളൂത്രെ ..!, ഒരു പക്ഷേ .., ആ സമയത്തായിരിക്കും യക്ഷിക്ക് ദാഹിക്കുന്നത് …, അത് പോലെ തന്നെ യക്ഷി നല്ല മധുരതരമായി പാടുമത്രെ ..!

അനുരാഗ പരവേശരായി ആ പാട്ടിന്റെ ഉറവിടം തേടിപ്പോയ പല ചെറുപ്പക്കാര്‍ക്കും എട്ടിന്റെയല്ല .., പത്തിന്റെ പണിയാണ് യക്ഷി കൊടുത്തിട്ടുള്ളതത്രെ ..അവരെയൊന്നും പിന്നെ ആരും കണ്ടിട്ടില്ലത്രേ , അതുപോലെ തന്നെ യക്ഷിയെ കൊണ്ടേ വരൂ എന്ന് വീര വാദം മുഴക്കി വീര ചരമം പ്രാപിച്ച മണ്ടന്മാരും നിരവധി ..!

ചില അപരിചിതര്‍ .., ചുണ്ണാമ്പു ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അതി സുന്ദരിയായ യുവതിയെക്കണ്ട് പ്രേമ വിവശരായെന്നും …!, ചുണ്ണാമ്പു കൊടുത്ത ശേഷം .., വെറുതെ മറ്റു പലതിനും വേണ്ടി ദാഹിച്ചപ്പോള്‍ കണ്ട യക്ഷിയുടെ ഒറിജിനല്‍ രൂപത്താല്‍ നിന്ന നില്‍പ്പില്‍ തന്നെ വടിയായിപ്പോയെന്നും…, ഉള്ള ധാരാളം കഥകള്‍ ..!

Advertisement

ഈ വക കാര്യങ്ങള്‍ ഒക്കെ വീട്ടുകാരുടെ ചെവിയില്‍ ഞാന്‍ കരഞ്ഞു പറഞ്ഞെങ്കിലും .., ഒരു ദാക്ഷിണ്യവും അവര്‍ എന്നോട് കാട്ടിയില്ല ..!, എന്നെ യക്ഷിക്ക് ബലി കൊടുത്തേ അടങ്ങൂ എന്ന വാശിയിലാണവര്‍ ..! മാത്രമല്ല ഇതൊക്കെ വെറും കെട്ടു കഥകള്‍ ആണെന്നും .., നീ ഉശിരുള്ള ഒരു ആണ്‍കുട്ടിയാണ് എന്നൊക്കെപ്പറഞ്ഞ് .., അവര്‍ എന്റെ ആണത്തത്തിന്റെ .., തായ് വേരില്‍ തന്നെ കത്തി വെച്ചു ..!

അത് മാത്രമല്ല .., ഈ കഞ്ഞി പണിക്കാര്‍ക്ക് കൊണ്ട് കൊടുത്താല്‍ .., രണ്ടു ഉറുപ്പിക തരാം എന്നുള്ള മോഹന വാഗ്ധാനത്തില്‍ .., പാതി മനസ്സോടെയാണെങ്കിലും .., ജീവന്‍ പണയം വെച്ചുള്ള ഈ കളിക്ക് ഞാന്‍ തയ്യാറായി ..!

പണം മനുഷ്യനെ പ്രലോഭിപ്പിക്കുന്നു എന്ന് പറയുന്നത് എത്ര ശരി ..! വെറും രണ്ടു ഉറുപ്പികക്ക് .., എന്റെ ചോര ഞാന്‍ യക്ഷിക്ക് വിറ്റു ..!

ഒറ്റക്ക് പോകുന്നവരെയാണ് യക്ഷിക്ക് കൂടുതല്‍ ഇഷ്ടാത്രെ .., അതെന്താണെന്ന് …, യക്ഷിയോട് തന്നെ ചോദിക്കേണ്ടി വരും ..!അത് ഇതു വരെ ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതു കൊണ്ടും .., , ചോദിക്കാന്‍ പോയവര്‍ അതിന്റെ ഉത്തരം കൊണ്ട് തിരച്ചു വരാത്തതു കൊണ്ടും .., അതൊരു ഉത്തരമില്ലാത്ത സംശയമായിത്തന്നെ അവശേഷിക്കുന്നു …!

Advertisement

ഒറ്റക്ക് പോകാനുള്ള പേടികൊണ്ട് .., കൂട്ടുകാരുടെ കുറെപ്പേരുടെ കാലു ഞാന്‍ പിടിച്ചു ..!, പക്ഷേ ജീവനില്‍ കൊതിയുള്ള ഒറ്റ ഒരുത്തനും എന്റെ കൂടെ വന്നില്ല ..!, അവസാനം അമ്പതു പൈസ വരേയ്ക്കും ഞാന്‍ ഓഫര്‍ ചെയ്തു ..!, എന്നിട്ടും ഒരാള്‍ പോലും വരുന്നില്ല ..!

അമ്പതു പൈസയേക്കാള്‍ വില അവരുടെ ജീവനുണ്ടെന്ന് അവര്‍ക്ക് തോന്നിക്കാണണം ..!എന്റെ പോലെ , ചോര യക്ഷിക്ക് വില്‍ക്കാനുള്ള വിവരദോഷ മൊന്നും അവര്‍ക്കില്ലായിരുന്നു …!

അന്ന് കരിദിനം തന്നെ .., ഒരാളും തന്നെ എന്റെ വിലാപം കേള്‍ക്കുന്നില്ല ..!, നേരമാണെങ്കില്‍ പോകുന്നു …!, സമയത്തിന് ഉച്ച ഭക്ഷണം കൊടുത്തില്ലെങ്കില്‍.., അത് .., അതിലും വലിയ പൊല്ലാപ്പാകും ..!., ഒന്നിനു പകരം ഒരു പാട് യക്ഷികള്‍ എന്റെ ചോര കുടിക്കാനായി വരും …!

ഏതായാലും എന്റെ ജീവിതം യക്ഷിക്ക് ഉഴിഞ്ഞു വെച്ചുവെന്ന് എനിക്കുറപ്പായി …!

Advertisement

അവസാനം രണ്ടും കല്‍പിച്ച് .., ഞാനാ അതിസാഹസം നടത്തി ..!, വഴിയിലെങ്ങും ഒരു ഈച്ച കുഞ്ഞു പോലുമില്ല …!, ഇരു വശത്തും .., കശുമാവ് മരങ്ങള്‍ .., വരാന്‍ പോകുന്ന ഭീകര രംഗങ്ങള്‍ കാണാന്‍ കരുത്തില്ലാതെ കണ്ണുകളടച്ച് നില്‍ക്കുന്നതായി .., എനിക്ക് തോന്നി ..!

സകല ഈശ്വരന്‍മാരേയും വിളിച്ചു കൊണ്ട് .., ഞാന്‍ വേഗത്തില്‍ നടന്നു , എന്നാല്‍ വിചാരിച്ച അത്രെ വേഗത നടത്തത്തിനു കിട്ടുന്നില്ല .., കാലുകള്‍ക്ക് ഭാരം ഏറുന്നു ..!,ശരീരമാണെങ്കില്‍ മുന്നോട്ട് നീങ്ങാത്തത് പോലെ ..!

അടുത്ത ഏതു നിമിഷവും ..”ചുണ്ണാമ്പുണ്ടോ ….”!, എന്നുള്ള യക്ഷിയുടെ ചോദ്യം എന്റെ കാതുകളില്‍ വന്നലക്കും ..!

എന്റെ കൈയ്യില്‍ ചുണ്ണാമ്പ് ഇല്ലെങ്കിലും യക്ഷി എന്നെ വിടില്ല .., യക്ഷിക്ക് ചുണ്ണാമ്പ് അല്ലല്ലോ ആവശ്യം ..!

Advertisement

യക്ഷി …., എന്റെ ഇളം രക്തം ..,, കൂടുതല്‍ പഞ്ചസാരയിട്ട് ജൂസ് കുടിക്കണ ടേസ്റ്റൊടെ നുണഞ്ഞിറക്കും ..!, നല്ല ഇളം ബ്ലഡല്ലേ .., രുചി കൂടുതല്‍ കാണും ..!

ഈശ്വരാ .., രക്തം വലിച്ചു കുടിക്കുമ്പോള്‍ വേദനയിടുക്കുമോ ..? ആവോ ..?, നീണ്ട കോമ്പല്ലുകള്‍ കഴുത്തില്‍ കുത്തിയിറക്കിയാണ് രക്തം വലിച്ചു കുടിക്കുകയെന്നാണ് കേട്ടിട്ടുള്ളത് …!, അപ്പൊ തീര്‍ച്ചയായും വേദനിക്കും ..!

ഈശ്വരാ .., ഏതു കഷ്ട്ടകാലം നേരത്താണോ ഇറങ്ങാന്‍ തോന്നിയത് ..?എന്തെങ്കിലും നുണ പറഞ്ഞ് ഒഴിവായാല്‍ മതിയായിരുന്നു ..!, രണ്ടു രൂപക്ക് ആശപ്പെട്ട് .., ഈ അതിസാഹസം കാണിക്കേണ്ടിയിരുന്നില്ല …!

തിരിച്ചു പോയാലോ ..?, അയ്യോ .., വയ്യ…., തിരിയാന്‍ പറ്റുന്നില്ല .., തിരിഞ്ഞാല്‍ .. ഒരു പക്ഷേ …,.യക്ഷി പിന്നിലുണ്ടെങ്കിലോ …?, ചുണ്ണാമ്പ് ചോദിക്കേണ്ട ആവശ്യമേ യക്ഷിക്ക് വരത്തില്ല …!

Advertisement

ഏതായാലും എന്റെ കഥ കഴിഞ്ഞു …!, രക്തമെല്ലാം ഊറ്റിക്കുടിച്ച് .., കൊറ്റനായ എന്നെ .., ഹാംഗറില്‍ ഷര്‍ട്ട് തൂക്കുന്ന മാതിരി .., യക്ഷി പാലമരത്തില്‍ തൂക്കിയിടും …!

എനിക്ക് മൂത്രമൊഴിക്കാന്‍ വരുന്നത് പോലെ .., പക്ഷേ .., നില്‍ക്കാന്‍ പറ്റുന്നില്ല …, എങ്ങിനെയെങ്കിലും കശുമാവും തോട്ടം കടന്നു കിട്ടണം ..!

ഇനി നൂറു രൂപാ തരാമെന്നു പറഞ്ഞാലും .., ഞാനീ പണിക്കില്ല ..!, എങ്ങിനെയെങ്കിലും ജീവനോടെ തിരിച്ചെത്തിയാല്‍ മതി .., വീട്ടിലേക്ക് വണ്ടി പിടിക്കണം .., അമ്മ വീട്ടിലെ പൊറുതിയെല്ലാം ഇന്നത്തോടെ മതി ..!, അല്ലെങ്കിലും ഒരു മനസ്സാക്ഷിയും ഇല്ലാതല്ലേ .., യക്ഷിയുടെ വായിലേക്ക് അവരെന്നെ പറഞ്ഞയച്ചത് ..!

പേടി മാറാന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവും .., നന്മ നിറഞ്ഞ മറിയവും .., ഉറക്കെ ചെല്ലുന്നുണ്ടെങ്കിലും .., ഒന്നും പുറത്തേക്ക് വരുന്നില്ല .., സ്വര്‍ഗ്ഗസ്ഥനായ പകുതിയാകുമ്പോഴേക്കും …, നന്മ നിറഞ്ഞ മറിയമേ കടന്നു വരും ..!, പിന്നെ രണ്ടും കൂടി ചേര്‍ന്നുള്ള പുതിയൊരു പ്രാര്‍ത്ഥന …!

Advertisement

കശുമാവും തോപ്പ് .., ഏതാണ്ട് പകുതിയോളം കഴിഞ്ഞിരിക്കുന്നു .., ഇതു വരെ ചുണ്ണാമ്പ് ചോദിച്ച് യക്ഷി വന്നില്ല ..!, ഇനിപ്പോ ഞാന്‍ ചെറിയ കുട്ടിയായതു കൊണ്ട് പാവം തോന്നി വെറുതെ വിട്ടതാകുമോ ..?, , , യക്ഷി നല്ലവളാണോ ..? അതോ ഇനി എന്നെപ്പിടിച്ച് ഞെക്കിപ്പിഴിഞ്ഞാലും .., യക്ഷിക്ക് ദാഹം തീര്‍ക്കാന്‍ പോയിട്ട് .., ചുണ്ട് നനക്കാനുള്ളതു കൂടി കിട്ടില്ലെന്ന് കണ്ടിട്ട് മിണ്ടാതിരിക്കുന്നതാകുമോ ..?

ഏതായാലും ..,യക്ഷിയെപ്പേടിച്ച് .., മാറി നിന്ന ധൈര്യം .., ഇപ്പോ കുറേശ്ശെ .., കുറേശ്ശെ .., വരുന്നുണ്ട് …!

അകലെ കോള്‍പ്പാടം കാണുന്നുണ്ട് ..!, രക്ഷപ്പെട്ടു .., എന്ന് മനസ്സില്‍ പറഞ്ഞ അതേ നിമിഷത്തില്‍ തന്നെയാണ് .., പിന്നില്‍ നിന്ന് ആ ചിലങ്കയുടെ സ്വരം …!

എന്റെ കാലുകളില്‍ ആരോ കൂച്ചു വിലങ്ങിട്ടിരിക്കുന്നു ..!, അനങ്ങാനാകുന്നില്ല .., പതുക്കെ അടുത്തു കൂടിയ ധൈര്യം .., നൂറു കിലോ മീറ്റര്‍ സ്പീഡില്‍ .., എന്നെ വിട്ട് ഓടിപ്പോയി …!

Advertisement

ആ ചിലങ്കയുടെ ശബ്ദം അടുത്തടുത്തു വരികയാണ് …!, യക്ഷി ഇതാ തൊട്ടടുത്ത് എത്തി ക്കഴിഞ്ഞിരിക്കുന്നു ..!, അടുത്ത ഏതു നിമിഷവും ചുണ്ണാമ്പു ചോദിക്കാം ..!, ഏതു നിമിഷവും .., ആ കോമ്പല്ലുകള്‍ എന്റെ കഴുത്തില്‍ ആഴ്ന്നിറങ്ങാം ..!

കരയാന്‍ ഞാന്‍ വായ് തുറന്നു .., പക്ഷേ …., ശബ്ദം പുറത്തേക്ക് വരുന്നില്ല , കോമരം തുള്ളുന്ന മാതിരി ഞാന്‍ പേടികൊണ്ടു വിറക്കുകയാണ് …!

സ്വര്‍ഗ്ഗസ്ഥനായ പിതാവേയില്‍ …, ഇപ്പോ .., സ്വ .., സ്വ .., എന്നു മാത്രമേ വായില്‍ നിന്നും പുറത്തേക്ക് വരുന്നുള്ളൂ ..!, ഞാന്‍ വിക്കനായി..!

തൊട്ടു പിന്നില്‍ …, ആ തണുത്ത സ്വരം …,’ചുണ്ണാമ്പുണ്ടോ …’?

Advertisement

ഒരു നിമിഷം കിട്ടിയ ഊര്‍ജ്ജം …!

അയ്യോ .., യക്ഷി എന്നെ പിടിച്ചേ …., എന്നലറിക്കൊണ്ട് .., ഒറ്റ ഓട്ടമായിരുന്നു ഞാന്‍ …

അന്നത്തെ ആ ഓട്ടത്തിന്റെ സമയം ആരെങ്കിലും കുറിച്ചു വെച്ചിരുന്നെങ്കില്‍ .., സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനു പോലും ആ സമയത്തിന്റെ ഏഴ് അയലത്ത് പോലും വരാന്‍ പറ്റത്തില്ല …!

ആ ഓട്ട പരാക്രമത്തില്‍ .., എന്റെ മുന്നില്‍ നനവ് പടര്‍ന്നത് ഞാന്‍ പോലുമറിഞ്ഞില്ല …!,കഞ്ഞിപ്പാത്രമെല്ലാം കശുമാവിന്‍ തോട്ടത്തിലേക്ക് പറ പറന്നു …!

Advertisement

ഊര്‍ദ്ധശ്വാസം വലിച്ചു കൊണ്ടാ .., കശുമാവും തോപ്പ് കഴിഞ്ഞ് ഞാന്‍ നിന്നത് …, പട്ടിയെക്കണ്ട പൂച്ച കണക്കെയായിരുന്നു .., എന്റെ ശരീരത്തില്‍ രോമകൂപങ്ങള്‍ എല്ലാം …!

എന്റെ പിന്നാലെ യക്ഷിയും പാഞ്ഞു വരുന്നുണ്ടോ .., എന്ന് നോക്കിയിരുന്ന ഞാന്‍ കണ്ടത് .., അടുത്ത വീട്ടിലെ ശാന്തേച്ചിയെയാണ് …!
സത്യത്തില്‍ കുറേ നേരമായി .., ശാന്തേച്ചി എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു ..!

പക്ഷേ .., യക്ഷിയുടെ ഭീകര സ്വപ്നങ്ങളില്‍ മുഴുകി നടന്നിരുന്ന ഞാന്‍ .., ശാന്തേച്ചിയുടെ വിളി .., ചുണ്ണാമ്പുണ്ടോ .., എന്ന രീതിയിലാണ് കേട്ടത് ..

”ന്താ ..കുട്ട്യേ നിനക്ക് പറ്റ്യേ …, എന്തിനാ ഞാന്‍ വിളിച്ചേപ്പോ .., നീ ഓടിയത് …?

Advertisement

ശാന്തേച്ചിയുടെ ആ നിഷ്‌ക്കളങ്ക ചോദ്യത്തിന് .., ഉത്തരം നല്‍കാനാകാതെ .., കൈകള്‍ക്കൊണ്ട് ഞാനെന്റെ ധൈര്യം നനവ് പടര്‍ത്തിയത് മറക്കാനായി ഒരു പാഴ് ശ്രമം നടത്തുകയായിരുന്നു അപ്പോള്‍ ..!

 154 total views,  1 views today

Advertisement
Entertainment12 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment26 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence49 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »