യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ചില മലയാളം ചിത്രങ്ങള്‍

366

maxresdefault

മലയാളത്തില്‍ ഇപ്പോള്‍ ഒരു വര്‍ഷം നൂറിനും നൂറ്റിയിരുപതിനും ഇടയില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ട്. ഇതില്‍ എല്ലാം തിരകഥകൃതിന്റെ മാത്രം സൃഷ്ടി എന്ന് അവകാശപ്പെടാന്‍ സാധിക്കില്ല. ചിലത് നമ്മുടെ ചുറ്റും കാണുന്ന ജീവിതത്തില്‍ നിന്നും അതെ പടി ഒപ്പി എടുത്ത ശേഷം അതില്‍ നിറങ്ങള്‍ ചാലിച്ചവയാണ്. മലയാളത്തില്‍ ഇറങ്ങിയ യഥാര്‍ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയ ചില ചിത്രങ്ങള്‍ ഇവിടെ നമുക്ക് പരിചയപ്പെടാം.

ഒരു സിബിഐ ഡയറികുറിപ്പ് (1988)

മലയാളത്തില്‍ ഇതേ ചിത്രത്തിന് നാല് ഭാഗങ്ങള്‍ ഉണ്ട്. മമൂട്ടി എന്നാ മഹാനടന്റെ ഏറ്റവും പ്രശസ്തമായ സേതുരാമയ്യര്‍ എന്നാ സിബിഐ ഉദ്യോഗസ്ഥ വേഷം അവതരിച്ചത് ഈ ചിത്രത്തിലൂടെയാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച പോളകുളം കൊലപാതക കേസും അത് അന്വേഷിച്ച രാധ വിനോദ് രാജു ഐപിഎസ്സുമാണ് ഈ സിനിമയുടെ കഥയ്ക്കും ഇതിലെ മുഖ്യ കഥാപാത്രത്തിനും ആധാരം.

ക്രൈം ഫയല്‍ (1999)

സുരേഷ് ഗോപിയുടെ ഒരു സൂപ്പര്‍ ആക്ഷന്‍ ചിത്രം. കേരളത്തില്‍ ഏറെ ചര്‍ച്ചയായ സിസ്റ്റര്‍ അഭയാ കൊലപാതകത്തെ അടിസ്തപ്പെടുതിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

ഭാര്യ(1962)

സത്യന്‍ നായകനായ ഈ പഴയകാല ചിത്രം പറഞ്ഞത് കേരളത്തെ ഞെട്ടിച്ച തിരുവല്ലം അമ്മാളു കൊലക്കേസാണ്.

ലാല്‍ സലാം (1990)

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം മൂന്ന് കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതത്തിലേക്കും വിരള്‍ ചൂണ്ടുന്നു. മോഹന്‍ലാല്‍, മുരളി, ഗീത എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇടതുപക്ഷ നേതാക്കളായ വര്‍ഗീസ്‌ വൈദ്യന്‍, ടിവി തോമസ്‌, കെആര് ഗൌരി അമ്മ എന്നിവരുടെ ജീവിതവുമായി അടുത്ത് നില്‍ക്കുന്നു.

സെല്ലുലോയിഡ് (2൦13)

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ കഥ പറഞ്ഞ കമല്‍ ചിത്രമാണ് സെല്ലുലോയിഡ്. പ്രിഥ്വിരാജാണ് നായക വേഷം ചെയ്തത്.

തിരകഥ (20൦8)

മലയാളത്തില്‍ ഒരു കാലത്ത് ഏറെ ആരാധകര്‍ ഉണ്ടായിരുന്ന നടിയായിരുന്ന ശ്രീദേവിയുടെ ജീവിത കഥയാണ്‌ പ്രിഥ്വിരാജ് നായകനായ തിരകഥ. ശ്രീവിദ്യയും കമല്‍ ഹാസനും ആയി നിലനിന്നിരുന്ന ബന്ധത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രമാണ് ഇത്. അനൂപ്‌ മേനോന്‍, പ്രിയാമണി എന്നിവരാണ് ഈ വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

ദേവാസുരം ((1993)

മുല്ലശ്ശേരി രാജഗോപാല്‍ എന്നാ പ്രമാണിയുടെ കഥയാണ് മോഹന്‍ലാല്‍ നായക കഥാപാത്രമായ മംഗലശ്ശേരി നീലകണ്ടനെ അവതരിപ്പിച്ച ദേവാസുരം.

ലേഖയുടെ മരണം, ഒരു ഫ്ലാഷ് ബാക്ക് (1983)

പ്രമുഖ നടി ശോഭയുടെ മരണവുമായി ബന്ധപ്പെട്ടു എടുത്ത ചിത്രമാണ് ഇത്. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ ജീവിത കഥയായും ഈ സിനിമ വ്യാഖ്യാനിക്കപ്പെടുന്നു.

സിറ്റി ഓഫ് ഗോഡ് (2൦11)

പോള്‍ മുത്തൂറ്റ് കൊലപാതകവുമായി ബന്ധപെട്ടു എഴുതിയ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു കൊലപാതകവുമായി ബന്ധപെട്ടു ഒരു ദിവസം കൊച്ചി നഗരത്തില്‍ വച്ച് കണ്ടുമുട്ടിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ.

മധുര നാരങ്ങ (2015)

ഒരു യഥാര്‍ഥ പ്രവാസി മലയാളിയുടെ കഥ ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ പറയുന്ന സിനിമയാണ് ഈ അടുത്ത് പുറത്തിറങ്ങിയ ബിജുമേനോന്‍-കുഞ്ചാക്കോ ബോബന്‍ ചിത്രമായ മധുര നാരങ്ങ.