International
യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ 200 ഓളം ഡ്രൈവര്‍മാരെ അബുദാബി പിരിച്ചുവിട്ടു !
അബൂദാബിയില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണവും റെഡ് ലൈറ്റില്‍ കടന്നു കയറ്റവും മദ്യപിച്ചു വാഹനമോടിച്ചതിന്റെയും പേരില്‍ 200 ഓളം ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതായി അവിടത്തെ പ്രധാന ഏഴോളം ടാക്സി കമ്പനികളെ നിയന്ത്രിക്കുന്ന ട്രാന്സ്ആഡ് വ്യക്തമാക്കി.
82 total views

അബൂദാബിയില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണവും റെഡ് ലൈറ്റില്‍ കടന്നു കയറ്റവും മദ്യപിച്ചു വാഹനമോടിച്ചതിന്റെയും പേരില്‍ 200 ഓളം ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതായി അവിടത്തെ പ്രധാന ഏഴോളം ടാക്സി കമ്പനികളെ നിയന്ത്രിക്കുന്ന ട്രാന്സ്ആഡ് വ്യക്തമാക്കി. 8,000 ഓളം ടാക്സികളെ നിലവില്‍ നിയന്ത്രിക്കുന്ന സ്വകാര്യ കമ്പനിയാണ് ട്രാന്സ്ആഡ്.
ഇങ്ങനെ പിരിച്ചു വിട്ടവരില്‍ മിക്കവാറും പേരും ഏഷ്യക്കാര്‍ ആണെന്നും കമ്പനി സ്ഥിരീകരിച്ചു. കൃത്യ സമയത്ത് ജോലിക്ക് ഹാജരാവാത്ത ആളുകളും ഇതില്‍ ഉണ്ടായിരുന്നെന്ന് കമ്പനി അറിയിച്ചു. ഇവരെ ജോലിക്കെടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ തന്നെ ഇത്തരം സ്വഭാവത്തിന്റെ പേരില്‍ പിരിച്ചു വിടല്‍ നടപ്പിലാക്കിയതായും കമ്പനി അറിയിച്ചു. ട്രാന്സ്ആഡ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖംസിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ട്രാന്സ്ആഡിന് 2,000 ത്തോളം പരാതികള്‍ ലഭിച്ചുവെന്നും ഇതില്‍ അന്വേഷണം നടത്തിയാണ് 200 പേര്‍ക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
83 total views, 1 views today