യാത്രയ്ക്ക് ഇടയില്‍ യാത്രക്കാരെ വിളിച്ചുണര്‍ത്താന്‍ റെയില്‍വേയുടെ കോള്‍ അലര്‍ട്ട് !

  263

  new
  ഇറങ്ങേണ്ട സ്ഥലം നിങ്ങളെ വിളിച്ചറിയിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇറങ്ങേണ്ട സ്ഥലം ത്തുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണിലൂടെ റെയില്‍വേ നിങ്ങളെ വിളിച്ചുണര്‍ത്തും.

  ഐആര്‍സിടിസി, ഭാരത് ബി.പി.ഒ എന്നിവയുടെ സഹകരണത്തോടെ നിര്‍മിച്ച ട്രെയിന്‍ വേക്കപ്പ് അലാം കോള്‍ സംവിധാനത്തിലൂടെയാണ് റെയില്‍വേ ഈ പദ്ധതി സാധ്യമാക്കുന്നത്.

  നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം…

  മൊബൈലില്‍ 139 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ഏഴ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് പി.എന്‍.ആര്‍. നമ്പര്‍, സ്റ്റേഷന്‍ കോഡ്, ഇറങ്ങേണ്ട സ്റ്റേഷന്റെ പേര്, എന്നിവ നല്‍കുക. ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മൊബൈലില്‍ കോള്‍ അലര്‍ട്ട് വരും. ഇനി ട്രെയിന്‍ വൈകിയാലും പേടിക്കാനില്ല. വൈകിയ സമയത്തിന് അനുസൃതമായിട്ടാകും അലാറം കോള്‍ വരും.