യുഎഇയില്‍ ഇനി കാര്‍ഡിട്ടാല്‍ മരുന്നും വരും..!!!

125

_48719062_jex_778070_de27-1

ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെയും ഫാര്‍മസികളില്‍ കാത്തു നില്‍ക്കാതെയും ആവശ്യക്കാര്‍ക്ക് ഇനി മരുന്നുകള്‍ സ്വന്തമാക്കാം. നമ്മുടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് വിഷമിച്ചിട്ടുള്ള പാവം മലയാളികള്‍ സന്തോഷിക്കാന്‍ വരട്ടെ.. ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത് ഇന്ത്യയിലല്ല. യുഎഇയിലാണ്  വെണ്ടിംഗ് മെഷീനുകള്‍ വഴി ഇനി മരുന്നു ലഭിക്കുന്ന പുതിയ സിസ്റ്റം നിലവില്‍ വരുന്നത്.

എറ്റിഎം കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയാകും ഈ മരുന്ന് കൌണ്ടറും പ്രവര്‍ത്തിക്കുക. . വെണ്ടിംഗ് മെഷീനുകളില്‍ നാണയം നിക്ഷേപിച്ചാല്‍ “മരുന്ന്” ലഭിക്കും. തുടക്കത്തില്‍ യുഎഇയില്‍ ആകെ 100 മെഷിനാണ് സ്ഥാപിക്കുന്നത്.

പിന്നെ പദ്ധതി വിജയമാണെങ്കില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കുമെന്ന് യുഎഇ സര്‍ക്കാര്‍അറിയിച്ചു.

Advertisements