യുദ്ധ ഭൂമി – ചെറു കഥ

368

ഹിമ കണികകള്‍ കൊണ്ട് കൊട്ടാരം പണിഞ്ഞിരുന്ന ഒരു കൊച്ചു നഗരം . മഞ്ഞു പാളികള്‍ക്ക് മുകളില്‍ ഇന്നിവിടെ അഗ്‌നിതാണ്ടവമാണ് . സ്വന്തം നാടിന്റെ മാറില്‍ വെടിയുണ്ടകള്‍ വിതരിയവര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയ പാവം ജനങ്ങള്‍ താമസിക്കുന്ന പ്രദേശം . ഒരു യുദ്ധ ഭൂമി .
ആത്മസങ്കര്‍ഷവും , കരളലിയിപ്പിക്കുന്ന രംഗങ്ങളുമായി ഇനിയുമെത്രനാള്‍ . ഇവരുടെ ഗദ്ഗതം ലോകം കേള്‍ക്കുന്നില്ല . കാഴ്ചയും , കേള്‍വിയും ഇല്ലാത്ത മനുഷ്യര്‍ ഇവരുടെ നൊമ്പരം അറിയുന്നില്ല . യുദ്ധം തുടങ്ങി കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കണ്ണീരിനും , വേദനക്കും പകരം വെക്കാന്‍ ഒന്നും നേടിയില്ല . ആര്‍ക്കും നേടാനും കഴിയില്ല . കണ്ണില്ലാത്തവര്‍ , കയ്യില്ലാത്തവര്‍ , കാലില്ലാത്തവര്‍ , പകുതി ജീവനറ്റവര്‍ , ജീവനില്ലാത്തവര്‍ അങ്ങനെ മനസ്സിനെ മുറിപ്പെടുത്തുന്ന എത്ര ജീവിതാനുഭവങ്ങള്‍ . ഇവരുടെ നെഞ്ചിലെ കാണാകനവ് നമുക്കും പങ്കുവെക്കാം . മുഹമ്മദ് അനസ് .
പേനയും , പേപ്പറും മടക്കി ഭദ്രമായി വെച്ചു. അല്പം തിരിഞ്ഞിരുന്നു ജനാല പാളികള്‍ പതിയെ തുറന്നു പുറത്തേക്കു നോക്കി . മഞ്ഞുതുല്ലിയാല്‍ മൂടിയിരുന്ന കുറ്റിച്ചെടി വാടിയിരിക്കുന്നു . ശാന്തതയില്‍ അവിടെവിടെ നിന്നൊക്കെ വെടിയൊച്ചകള്‍ കേള്‍ക്കുന്നു . കഴിഞ്ഞ ഒരു മാസമായി ഇവിടെ വന്നിട്ട് യുദ്ധത്തിന്റെ ഭീകരത നേരില്‍കണ്ട് അതിനെതിരെ ഒരു ലേഗനം എഴുതാന്‍ വന്നതാണിവിടെ . നാട്ടില്‍ നിന്നും വിളിക്കുന്നവര്‍ക്ക് യാധൊരു വിധ വാര്‍ത്തയും നല്‍കാന്‍ കഴിയുന്നില്ല . ഉമ്മയും , കൊച്ചനിയത്തിയുമില്ലാത്ത 30 ദിവസങ്ങള്‍ . പുന്ജവയലുകളും, പുഴയുടെ പാട്ടും , ഗ്രാമീണ സൌതര്യവുമില്ലാത്ത നാളുകള്‍ . ശെരിക്കും ഒറ്റപ്പെട്ട ഒരു പ്രതീതി . ഇവിടെനിന്നും ആളുകള്‍ പാലായനം ചെയ്യുന്നു . ഈ വീട്ടില്‍ തനിച്ചാണ് ഞാന്‍ . തനിയെ കുറിക്കുന്ന വാക്കുകളും , സ്വപ്നങ്ങളും അന്യമാണ് .
പഴയ സ്വപ്നത്തിലെ മുറിവേല്‍ക്കാത്ത കനലിനെ ഊതികതിച്ചു മൌന വീണയും മീട്ടി ഒരു മഞ്ഞുതുള്ളി ചോദിച്ചു
‘വരാന്‍ സമയമായോ ?’
കുഞ്ഞിക്കാറ്റു കരയാന്‍ തുടങ്ങി കാനലിന്റെ ഒരു കൊച്ചു മണ്പാത്രം തട്ടിത്തലോടി . കാറ്റിനു വേകത കുറഞ്ഞു . പുന്ജ്ജവയലും , വെള്ളരിപ്രാവും , പാട്ടുപാടാത്ത കുയിലും ഇരുണ്ട ചക്രവാളത്തിലെ സൂര്യകിരണവും നോക്കിക്കാത്തിരുന്നു . വിടരാത്ത താമരയും , മുളം തണ്ടിലൂടെ പാട്ടുപാടിയ മഴത്തുള്ളിയും ഓര്‍മയുടെ പൂമരത്തിനു ആക്കം കൂട്ടി . യുദ്ധ ഭൂമിയിലെ ഈ രാത്രിയും എനിക്കന്യമാണ് .
ഉറങ്ങാന്‍ കിടന്നു . രണ്ടു കുപ്പായവും , തണുപ്പിനിടുന്ന സ്വെട്ടെര്‍ ഇട്ടാല്‍ പോലും വിട്ടുമാറാത്ത തണുപ്പ് . തണുപ്പിനു പണ്ട് വീടിനു മുന്നില്‍ തീകായാനിരുന്നിരുന്ന കാലവും , സംയുവും മാറി . ഇന്ന് ഭീകരതകള്‍ക്ക് ഈ തണുപ്പിനെ ശമിപ്പിക്കാന്‍ നാടും , വീടും കത്തുന്നു .
പാടാനറിയുന്ന പാട്ടുകള്‍ പാടിനോക്കി താളമില്ല പകരം പല്ലുകള്‍ തമ്മിലടിക്കുന്നു . ‘പ്രഭാതമേ നിന്നെ പുണരാന്‍ ഞാനിപ്പോള്‍ കാത്തിരിക്കുന്നു’ . ഈ രാത്രി മരണമല്ല നാളയുടെ ചലനമറ്റ സ്വപ്നമാണ് !. മൌനത്തെ ആവാഹിക്കുന്ന പൂന്തെന്നല്‍ മെല്ലെ തലോടി അകന്നു .
മെല്ലെ തല ഉയര്‍ത്തി ഉദയം കാണാന്‍ . ഭീകരദ്ര്!ശ്യങ്ങളെ രുചിചിറക്കാന്‍ കഴിയാത്ത സ്വപ്നത്തെ മനസ്സിലടക്കി ആ ഉമ്മാക്ക് മകനെ തിരിച്ചു നല്‍കാന്‍ മടങ്ങുന്നു . പുലരി തീനാളങ്ങള്‍ കൊണ്ട് ചുംബിച്ചു . രാത്രിയുടെ നിഴല്‍ കാത്തിരുന്ന കര്മ്മസാക്ഷിയിലെക്കായി അവരെന്നെ വിളിക്കുന്നു .
കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവന്‍ ഭൂമിയില്‍ പ്രകാശം വിതറി . നേരം പതിയെ നീങ്ങി . ആരാണെന്നു അറിയാത്ത മുകവും , വേഷവുമായി സഞ്ജരിക്കുന്നവന്‍ മനുഷ്യനാണോ , മ്ര്!ഗമാണോ അറിയില്ല .
ആവാഹിക്കാന്‍ കഴിയാത്ത ശക്തിയും , അന ങ്ങാന്‍ കഴിയാത്ത ശരീരവുമായി ഇരിക്കുന്നു . അമ്മയുടെ മാറില്‍ നിന്നും പിന്ജുകുഞ്ഞിനെ വലിച്ചെടുക്കുന്ന മനുഷ്യന്‍ . എനിക്കവനെ തടയണം . എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല . ചലനമില്ല . ചാലിക്കാത്തത് മനസ്സാണോ , ശരീരമാണോ .
ചലനമറ്റ ശരീരം . എവിടെ ഞാന്‍ , എനിക്കെന്തു പറ്റി . ആവാഹിക്കുന്ന സ്വപ്ന സിന്ദൂരം പൊന്പ്രഭയുടെ മികവില്‍ എന്നെ നോക്കി പുഞ്ചിരിച്ചു . മറയുന്ന ചിത്രങ്ങള്‍ , മിന്നി മായുന്ന ദിവാസ്വപ്നങ്ങള്‍ . ഉമ്മയും , കുഞ്ഞു പെങ്ങളുമെലാം ശൂന്യതയില്‍ ഇല്ലാതാകുന്നു . ഭാരമില്ലാത്ത മനസ്സ് എരിഞ്ഞമര്‍ന്ന ശരീരം ബാക്കിയാക്കി പറന്നുയര്‍ന്നു . പ്രതേശം ശാന്തമായി . രക്ഷാപ്രവത്തകരും , പോലീസും സ്ഥലത്തെത്തി . പകുതി കത്തിക്കരിഞ്ഞ ഒരു ഐ ഡി കാര്‍ഡില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ തപ്പി തടഞ്ഞു ഒരു പേര്‍ വായിച്ചെടുത്തു
‘മുഹമ്മദ് അനസ് ‘.