1928ല്‍ പെന്‍സിലിന്‍…അതായിരുന്നു ആദ്യത്തെ കണ്ടുപിടിത്തം…പിന്നെ 32ല്‍ സള്‍ഫോനാമിഡസ്, 43ല്‍ സ്ട്രാപ്റ്റോമൈസിന്‍, 46ല്‍ ക്ക്ലോറാംഫിനിക്കോള്‍, 48ല്‍ സിഫാലോസ്റ്റോറിന്‍സ്, 52ല്‍ എറിത്രോമൈസിന്‍, 57ല്‍ വാങ്കോമൈസിന്‍, 61ല്‍ ട്രൈമിത്രോപിം, 76ല്‍ കാര്‍ബപെനംസ്, 79ല്‍ മോണോബാക്റ്റോംസ്, 87ല്‍ ലിപ്പോപെപ്റ്റിറ്റ്സ്…! ഇത്രയുമായിരുന്നു ഇതുവരെ നടത്തിയ കണ്ടുപിടുത്തങ്ങള്‍..പിന്നെ നീണ്ട മൂന്ന്‍ പതിറ്റാണ്ടുകള്‍…
അതെ നീണ്ട മൂന്ന്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ പുതിയ വിഭാഗത്തില്‍ പെട ആന്റിബയോട്ടിക് മരുന്ന് കണ്ടുപിടിച്ചു കഴിഞ്ഞു.
നിലവിലുള്ള മരുന്നുകള്‍ക്ക് എതിരെ രോഗാണുക്കള്‍ പ്രതിരോധ ശേഷി നേടുന്ന ഈ കാലഘട്ടത്തില്‍ ഈ പുതിയ മരുന്നിന്റെ നിലവാരത്തെ പറ്റി ഒരുപാട് ചോദ്യങ്ങളും ഉയരുന്നുണ്ട്. ആരോഗ്യ രംഗം ഈ മരുന്നിനെ വളരെയധികം പ്രതീക്ഷയോട് കൂടിയാണ് കാണുന്നത് എന്നതും രസകരമായ വസ്തുതയാണ്.
പുതിയ മരുന്നിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് ടെക്ക്ലോബാറ്റിന്‍ എന്നാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മരുന്ന് എലികളില്‍ പരീക്ഷിച്ചു വരികയായിരുന്നുവെന്നും പരീക്ഷണങ്ങള്‍ നൂറ് ശതമാനം വിജയമായിരുന്നുവെന്നും ബോസ്റ്റ്ന്‍ നോര്‍ത്ത്ഈസ്റ്റ് സര്‍വകലാശാല ഗവേഷകര്‍ പറഞ്ഞു.
ഈ മരുന്നിന് ഇതുവരെ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായില്ലയെന്നും അടുത്ത രണ്ട് വര്‍ഷത്തിന് ഉള്ളില്‍ മനുഷ്യരിലേക്ക് ഈ മരുന്ന് എത്തിക്കാന്‍ സാധിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും അവര്‍ കൂട്ടിചേര്‍ത്തു.
1987ന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ആന്‍റിബയോട്ടികായ ടെക്ക്ലോബാറ്റിനെ മണ്ണില്‍ നിന്നുമാണ് രൂപപെടുത്തി എടുത്തത്.
മണ്ണിലുള്ള സൂക്ഷ്മാണുക്കളെ മണ്ണില്‍ തന്നെ വളര്‍ത്തിയാണ് ഈ മരുന്ന് വികസിപ്പിച് എടുത്തത് എന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.