ചുരുക്കം ചില യുവത്വം കാത്തു സൂക്ഷിക്കുന്ന പ്രായമായ അപ്പൂപ്പന്മാരെയും മധ്യവയസ്കാരെയും ആണ് ഈ പേരില്‍ വിളിക്കുന്നത് എന്ന് കരുതരുത് ..
പാതിരാത്രി സിനിമ കൊട്ടകയില്‍ ഇക്കിളിപടം തലയില്‍ തുണിയിട്ട് കാണുന്ന ഭൂരിപക്ഷം തൈകിളവന്മാരെയും മാത്രമല്ല ഈ പേരുകൊണ്ട് ഉദേശിക്കുന്നത് …
യൌവനത്തിലെ മോഹങ്ങള്‍ വയസയാലും ഒരു കുറവുമില്ലാതെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശരീരം കട്ടപ്പുറത്ത് കയറിയിട്ടും മനസിനും ആഗ്രഹങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ പറ്റാതെ കഴുതയെപോലെ കാമം കരഞ്ഞു തീര്‍ക്കുന്ന യൗവനം വാടിപോയ ശരീരങ്ങളെയാണ് ഈ പദം കൊണ്ട് പടമാക്കുന്നത് …
ഇവര്‍ കാമാകേളികളില് മാത്രം താല്പര്യം ഉള്ളവര്‍ ആകണമെന്നില്ല ..
തന്നെക്കൊണ്ട് പറ്റാത്ത എന്ത് ആഗ്രഹങ്ങളും കിട്ടാന്‍ അവസരം കാത്തു കിടക്കുന്ന സിങ്കങ്ങള്‍ ആണ് ഇവര്‍ .., ഇരതേടാന്‍ ശേഷിയില്ലാതെ കിടപ്പിലായിട്ടും ഇളം മാന്‍ മുന്പില് പെടും എന്ന് കാത്തിരിക്കുന്ന ഒറിജിനല്‍ സിംഹങ്ങളെ പോലെ …
ഇക്കൂട്ടര്‍ തങ്ങളുടെ മോഹങ്ങല്ക്കുവേണ്ടി ആരെയും എങ്ങനെയും ഉപയോഗിക്കാന്‍ തക്ക വക്രതയാര്‍ന്ന മനസുകള്‍ക്ക് ഉടമകളാണ് ..
അതിനുവേണ്ടി ഒളികെണികള് പാത്തും പതുങ്ങിയും വെച്ച് കാത്തിരിക്കുന്നവര്‍ …
ആത്മാവിനെ ആത്മീയതയില്‍ നിന്നും പിന്തിരിപിച്ചു ലൗകികതയില്‍ അര്മാദിക്കാന് തുടിക്കുന്നവര്‍ …
അവശമായ കിടപ്പിലും ലോകം മുഴുവന്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ..
പ്രമേഹം മുത്തി നില്‍ക്കുമ്പോഴും ലഡ്ഡു തിന്നാന്‍ കൊതിക്കുന്നവര്‍ ..
വിഡ്ഢികളായ അല്ലെങ്കില്‍ തക്ക കഴിവില്ലാത്ത മക്കളെപോലും ശാസ്ത്ര സാങ്കേതിക വിദക്തര്‍ ആക്കാന്‍ ആയുസൂം ആരോഗ്യവും വെറുതെ നശിപ്പിക്കുന്നവര്‍ …
രണ്ടു അറ്റാക്ക് കഴിഞ്ഞാലും കുടി നിര്‍ത്താന്‍ ആകാത്തവര്‍ .. ,
പുകവലിക്കാതിരിക്കാന്‍ മനസില്ലാത്തവര്‍ ..
ഇവറ്റകള്‍ക്കൊക്കെ ചാകാനും മനസുണ്ടാകുകയുമില്ല ..
ഒരു കുട്ടി എങ്ങനെ ബാലിശമാണോ അതിനെക്കാള്‍ ബാലിശമാണ് വയസായി എന്ന് കരുതുന്നവരുടെ കാര്യം ..
കാരണം തങ്ങളുടെ അത്രയ്ക്ക് മറ്റാരും ലോകം കണ്ടിട്ടില്ല എന്ന അഹങ്കാരം മാത്രമല്ല തങ്ങളുടെ പക്വതക്കുറവു കാണാനുള്ള കാഴ്ച നഷ്ടപെട്ടത് ഇവര്‍ അറിയതതുകൊണ്ടുമാണ് …
യൗവനം തികയുന്നതും അത് കഴിഞ്ഞു വാര്‍ധക്യത്തില്‍ എത്തി എന്ന് അറിയുന്നതും .., അടങ്ങുന്നതുമാണ് യഥാര്‍ത്ഥ പക്വത !!
അല്ലെങ്കില്‍ ഇതൊക്കെ അറിഞ്ഞു വരുമ്പോഴേക്കും കാലം കഴിഞ്ഞിട്ടുണ്ടാകും എന്ന് മാത്രം ..