യുവതികള്‍ തമ്മിലുള്ള ബുദ്ധിശൂന്യമായ അടിപിടി മണ്‍വെട്ടി കൊണ്ട് തലക്കടിക്കുന്നതിലേക്ക് എത്തിച്ചു – വീഡിയോ

0
335

01

ചരിത്രത്തിലെ ഏറ്റവും ബുദ്ധിശൂന്യമായ അടിപിടി എന്ന് നമുക്കീ യുവതികള്‍ തമ്മില്‍ നടന്ന അടിപിടിയെ വിശേഷിപ്പിക്കാം. ഒരു ട്വിറ്റെര്‍ വൈന്‍ വീഡിയോ ഇറങ്ങിയതോടെയാണ് ഒരു യുവതി മറ്റൊരു യുവതിയെ മണ്‍വെട്ടി കൊണ്ട് തല്ക്കടിക്കുന്നതും യുവതി ആര്‍ത്തുവിളിച്ചു നിലത്തു വീഴുന്നതുമായ ഈ രംഗം ലോകം കണ്ടത്. ആ അടിയില്‍ തന്നെ യുവതി ക്ലോസായെന്നാണ് അന്ന് ലോകം കരുതിയിരുന്നത്.

എന്നാല്‍ ഇതിന്റെ മുഴുവന്‍ യൂട്യൂബ് വീഡിയോ ഇറങ്ങിയതോടെയാണ് മുഴുവന്‍ ദൃശ്യങ്ങളും ലോകത്തിനു കാണാനായത്. സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനു എത്തിയതായിരുന്നു യുവതികളും വീഡിയോ ഷൂട്ട്‌ ചെയ്യുന്ന യുവാവും അടങ്ങിയ ആളുകള്‍. സംസാരത്തിനിടെ ഇവരില്‍ രണ്ടു യുവതികള്‍ തമാശക്ക് ആണെങ്കിലും അടികൂടാന്‍ തയാറാവുന്നു. അടി കൂടിയപ്പോള്‍ രണ്ടു പേരും ആത്മാര്‍ഥമായി തന്നെ അടിച്ചു. ഒടുവില്‍ അടി സീരിയസായി. പിടി മുടിയിലായി നാഭിക്ക് ചവിട്ടും മുഖത്തടിയും ഒക്കെയായി അടി പക്കാ സീരിയസായി.

ഒടുവില്‍ അടി കൂടുന്നവരില്‍ ഒരുത്തിയും വീടിന്റെ ഉടമയുമായ യുവതി മറ്റവലോട് വീട് വിട്ടു പോവാന്‍ പറഞ്ഞു. നീ പോലിസിനെ വിളിക്ക് കാണട്ടെ എന്നായി മറ്റേ യുവതി. ഒടുവില്‍ ക്ഷുഭിതയായി തന്റെ വീട്ടിലേക്ക് കയറി പോയ യുവതിയുടെ പിറകെ തോറ്റൊടുന്നവളുടെ ഓടി തോല്‍പ്പിക്കുക എന്ന തന്ത്രവുമായി മറ്റേ യുവതിയും ഓടി. എന്നാല്‍ വീട്ടിലേക്ക് കയറിപ്പോയ യുവതി തിരികെ വന്നത് ഒരു മണ്‍വെട്ടിയുമായിട്ടായിരുന്നു. അത് കണ്ടു പേടിച്ചോടിയ യുവതിയുടെ തലനോക്കി ഈ വീട്ടുടമസ്ഥയായ യുവതി മണ്‍വെട്ടി എറിഞ്ഞു.

ശേഷം വീഡിയോയില്‍ – (യൂട്യൂബ് വീഡിയോ അധികൃതര്‍ എടുത്തു കളഞ്ഞതായാണ് റിപ്പോര്‍ട്ട്‌)

എന്തായാലും യുവതി അടിച്ചു പോയി എന്നൊന്നും കരുതി നിങ്ങള്‍ പേടിക്കേണ്ട. താന്‍ സുഖമായിരിക്കുന്നു എന്നും പറഞ്ഞു തലക്കടിയേറ്റ യുവതി മറ്റൊരു വൈന്‍ വീഡിയോ ഇറക്കിയിട്ടുണ്ട്.