യുവാവിനെ കോടീശ്വരനാക്കിയ ആപ്പ് ആന്‍ഡ്രോയിഡില്‍ !

190

02

യുവാവിനെ കോടീശ്വരനാക്കി മാറ്റിയ ആപ്പ് ആന്‍ഡ്രോയിഡിലും എത്തി. യാഹൂ ന്യൂസ്‌ ഡൈജസ്റ്റ് എന്ന്‍ പേരുള്ള പോപ്പുലര്‍ ന്യൂസ്‌ റീഡര്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഐഒഎസില്‍ ഇറങ്ങി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഇറങ്ങുന്നത്. സംലി ടെക്നോളജിയുടെ ബാനറില്‍ നിക്ക് ഡി ആലോസിയോ ഉണ്ടാക്കിയ ഈ ആപ്പിനെ യാഹൂ കോടികള്‍ കൊടുത്ത് സ്വന്തമാക്കിയതോടെ നിക്ക് എന്ന യുവാവ്‌ കോടീശ്വരനായി മാറിയിരുന്നു.

ഒരു ദിവസത്തെ പ്രധാന വാര്‍ത്തകള്‍ വളരെ എളുപ്പത്തില്‍ നമ്മുടെ മുന്‍പില്‍ എത്തിക്കും എന്നതാണ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്. വാര്‍ത്ത‍ മുഴുവന്‍ കാണിക്കാതെ അവയുടെ ചുരുക്കം ആയിരിക്കും ഈ ആപ്പ് നമ്മെ കാണിക്കുക. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് നമുക്ക് വാര്‍ത്ത‍ വായിക്കുവാന്‍ ഈ ആപ്പിനാല്‍ സാധിക്കും.

അതിന്റെ വര്‍ക്കിംഗ് ഇങ്ങനെയാണ്, ന്യൂസ്‌ ഡൈജസ്റ്റ് ഒരേ വാര്‍ത്തയുടെ വിവിധ ലിങ്കുകള്‍ ഒന്നിലധികം ഭാഗങ്ങളില്‍ നിന്നും ശേഖരിക്കും. എന്നിട്ടതിനെ അവര്‍ തന്നെ പേരിട്ടു വിളിക്കുന്ന ആറ്റം ആയി മാറ്റും. ആറ്റത്തില്‍ പ്രധാന വാചകങ്ങളും ചിത്രങ്ങളും വീഡിയോകളും വിക്കിപീഡിയ ഭാഗങ്ങളും വരെ ഉണ്ടാകും. നമ്മള്‍ ഏതു വാര്‍ത്തയാണോ തിരയുന്നത് അതിനെ ആറ്റം ഉപയോഗിച്ച് ചുരുക്കി നമ്മുടെ മുന്‍പില്‍ അവരാ വാര്‍ത്ത‍ എത്തിച്ചു തരും.

നിക്ക് നിര്‍മ്മിച്ച സുന്ദരന്‍ അല്‍ഗോരിതം ആണ് ആര്‍ക്കും പിടിക്കിട്ടാത്ത രീതിയിലെ ഈ ആപ്പിനെ വളര്‍ത്തിയത്. ന്യൂസ്‌ ഡൈജസ്റ്റില്‍ നിന്നും വാര്‍ത്തകള്‍ ലഭിക്കുന്ന പോലെ നിങ്ങള്‍ക്ക് മറ്റെവിടെ നിന്നും ലഭിക്കില്ല എന്നതാണ് അത് കൊണ്ടുള്ള ഗുണം.

ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമാണ് ന്യൂസ്‌ ഡൈജസ്റ്റ് വര്‍ക്ക് ചെയ്യുക. മറ്റു ഭാഷകളിലും വര്‍ക്ക് ചെയ്യാവുന്ന വിധത്തില്‍ അവര്‍ ആപ്പിനെ ഒരുക്കി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്‌. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് ഇതാണ്.