യുവ അഭിഭാഷകയെ  അപമാനിക്കാന്‍ ശ്രമിച്ചതിന് രാഹുല്‍ പശുപാലനെതിരെ കേസ്

184

rahul2-I4aoA

നാടിനെ പിടിച്ചുലച്ച ചുംബന സമര നേതാവിനെതിരെ പോലീസ് കേസ്. യുവ അഭിഭാഷകയെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് രാഹുല്‍ പശുപാലനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

ഫേസ്ബുക്കില്‍ വ്യാജ പ്രോഫൈല്‍ സൃഷ്ടിച്ച് തന്നെ അപമാനിക്കുവാന്‍ ശ്രമിച്ചെന്നാണ്ഹൈക്കോടതി അഭിഭാഷക രാജേസ്വരി പരാതിയില്‍ പറയുന്നത്. എന്നാല്‍ സിനിമയെടുക്കാമെന്ന പേരില്‍ പണം പിരിച്ചത് രാജേശ്വരിയാണെന്ന് രാഹുലും തിരിച്ച് ആരോപിക്കുന്നു

രാജേശ്വരിയുടെ വഞ്ചന സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതാണ് അവരെ ചൊടിപ്പിച്ചതെന്ന് രാഹുല്‍ പറയുന്നു. എന്നാല്‍ രാഹുലും പോലീസും ഒത്തുകളിച്ച് തനിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണെന്നാണ് അവരുടെ വാദം

Advertisements