യു.എ.ഇയില്‍ ഇനി ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ കര്‍ഡും വേണ്ട, മൊബൈല്‍ ആപ്പ് മാത്രം മതി

238

bg.about_uae.ar

ഇനി ലൈസന്‍സും , വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡുമില്ലാതെ യു.എ.ഇയില്‍ വാഹനമോടിക്കുന്നത് കുറ്റകൃത്യമല്ല. ഇതിനു പകരം ന്യൂ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ) മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാകണമെന്ന് മാത്രം. ദുബായില്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സുകള്ക്കും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡുകള്ക്കുമാണ് എം-സ്റ്റോര്‍ സേവനം അധികൃതര്‍ ആരംഭിച്ചത്.

ആര്‍.ടി.എ അനുവദിച്ച യൂസര്‍ ഐഡിയും ,പാസ്‌വേര്‍ഡും ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ സൈന്‍ ഇന്‍ ചെയതാല്‍ നിങ്ങളുടെ വാഹന രജിസ്‌ട്രേഷന്റെയും, ലൈസന്‍സിന്റെയും മുഴുവന്‍ വിവരങ്ങളും മൊബൈല്‍ സ്‌ക്രീനില്‍ കാണാനാകും. ഒരിക്കല്‍ മാത്രം സൈന്‍ ഇന്‍ ചെയാതാല്‍ ജീവിതകാലം മുഴുവന്‍ ആപ്ലിക്കേഷന്‍ സേവനമ്ലഭിയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇനി ഇപ്പോള്‍ ആര്‍.ടി.എ യില്‍ ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഇല്ലാത്ത വ്യക്തികള്‍ക്ക് അതിന്റെ വെബ്‌സൈറ്റിലൂടെയോ, ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ രജിസറ്റ് ചെയ്യുമ്പോള്‍ ട്രാഫിക് ഫയ്ല്‍ നമ്പര്‍ നല്കണമെന്ന് മാത്രം.വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പിന്നിലുള്ള നമ്പരാണ് ട്രാഫിക് ഫയല്‍നമ്പര്‍.

ദീര്‍ഘകാലത്തില്‍ ഒരു വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നോള്‍ കാര്‍ഡുകളും, സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡുകളും ആപ്പിന്റെ കീഴിലെത്തിക്കും. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്ക്കും കാര്‍ഡുകള്‍ക്ക് ബദലായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതിയാകുമെന്ന് ആര്‍.ടി.എ പറയുന്നു.

വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും, ലൈസന്‍സും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇമെയിലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ആപ്ലികേഷനിലുണ്ട്. 2015 അവസാനത്തോടെ 200 സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണികളിലൂടെ നടത്തിയേടുക്കുവാനാണ് ആര്‍.ടി.എയുടെ തീരുമാനം