L

തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് യു എ ഇ സര്‍ക്കാര്‍ ആറു മാസത്തെ പൊതു ഇളവ് പ്രഖ്യാപിച്ചു. ജനുവരി നാല് മുതല്‍ ജൂണ്‍ 30 വരെയാണ് ഇളവ്. ജൂണ്‍ 30ന് ശേഷം പുതുക്കാത്തവര്‍ക്കും പിഴയോടുക്കത്തവര്‍ക്കും  500 ദിര്‍ഹം അധികം അടക്കേണ്ടിവരും.ഇലക്ട്രോണിക് ലേബര്‍ കാര്‍ഡ് വാങ്ങാത്തതോ പുതുക്കാത്തതോ ആയ കേസുകള്‍ക്കും ഇളവ് ബാധകമാണ്..

ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ലേബര്‍ കാര്‍ഡ് പ്രശ്നങ്ങള്‍ ഉള്ളതായി  ലേബര്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് അല്‍ സുവൈദി പറഞ്ഞു. അതില്‍ 95,000 ത്തോളം പേര്‍ ലേബര്‍ കാര്‍ഡ് പുതുക്കാതവരോ രണ്ടു വര്‍ഷത്തിനു ശേഷം കാന്‍സല്‍ ചെയ്യാത്തവരോ ആണ്. എന്നാല്‍ ബാക്കിയുള്ള 5,000 പേരില്‍ ചിലര്‍ രാജ്യത്ത് പ്രവേശിച്ചിട്ടും ലേബര്‍ കാര്‍ഡിനായി ഇത് വരെ അപേക്ഷിചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളും കമ്പനികളും ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിന് 2.85 ബില്യണ്‍ ദിര്‍ഹം 40,000 കമ്പനികളില്‍ നിന്നായി പിഴയായി കിട്ടാനുണ്ട്. അതിനാല്‍ പൊതു ഇളവു നല്‍കുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഇളവു പ്രഖ്യാപിച്ചതോടെ പിരിഞ്ഞു കിട്ടാനുള്ള തുക 100 മില്യന്‍ ആയി ചുരുങ്ങുമെന്ന് ഹുമൈദ് അല്‍ സുവൈദി പ്രതീക്ഷ പ്രകടിപ്പിച്ചു

വ്യക്തികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള പിഴകളുടെ വലിപ്പം നോക്കാതെ ഇളവു ലഭിക്കും. പിഴ തുക എത്രയായിരുന്നാലും ഈ കാലയളവില്‍ 1000 ദിര്‍ഹം അടച്ചാല്‍ പിഴയില്‍ നിന്നും വിടുതല്‍ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.

You May Also Like

ഈ മുഖ്യമന്ത്രിയുടെ ശമ്പളത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി വരെ വെറും ശിശു !

നമ്മുടെ ഇന്ത്യ മഹാരാജ്യത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒന്നുമല്ല

പരാജയ വീഡിയോകള്‍ (ഏപ്രില്‍ 2013 മൂന്നാം വാരം)

പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്തു കൊണ്ട് മറ്റൊരു പരാജയ വീഡിയോ കൂടി നിങ്ങളെ തേടിയെത്തുന്നു. ഏപ്രില്‍ 2013 ലെ മൂന്നാം വാരത്തിലെ പരാജയ വീഡിയോ കണ്ടു നോക്കൂ. ചിരിച്ചു ചിരിച്ചു സൈഡാകും മുന്‍പേ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ ഗ്യാലക്‌സിക്ക് സൂര്യനെക്കാള്‍ 300 ലക്ഷം കോടി മടങ്ങ് അധികം തിളക്കം!

പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ ഗ്യാലക്സിയുടെ വിശേഷങ്ങള്‍!

ക്ലീന്‍ ചലഞ്ചില്‍ മോഡിക്ക് മറുപടിയുമായി കമലഹാസന്‍..

ക്ലീന്‍ ഇന്ത്യ ചലഞ്ചിന് തന്നെ വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ യൂട്യൂബില്‍ പബ്ലിഷ് ചെയ്ത വീഡിയോയിലാണ് കമല്‍ മറുപടി കൊടുക്കുന്നത്.