യൂട്യുബിനെ നിരോധിച്ച പത്തു രാജ്യങ്ങള്‍ ഏതൊക്കെ എന്ന് അറിയാമോ???

273

rty

ഇപ്പോൾ ഗൂഗിൾ ഉടമസ്ഥതയിലുള്ള  ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റ് ആണ് യൂട്യുബ്. ഈ സംവിധാനത്തിലൂടെ  ലോകത്തെവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോ ആസ്വദിക്കാനും ഷെയര്‍ ചെയ്യാനും കഴിയും.അശ്ലീലച്ചുവയുള്ള വീഡിയോകള്‍ തുടങ്ങിയവ ഈ സൈറ്റില്‍ നിരോധിച്ചിട്ടുണ്ട്.പക്ഷെ യൂട്യുബിനെ തന്നെ നിരോധിച്ച്ട്ടുള്ള രാജ്യങ്ങള്‍ ഏതൊക്കെ എന്ന് നിങ്ങള്‍ക്ക് അറിയാമോ ??? എന്നാല്‍ അറിഞ്ഞോളൂ…

1. ബ്രസീല്‍ : 2007ല്‍ ആയിരുന്നു ഇത്. ഡാനിയേല കിക്കാരല്ലി എന്ന മോഡല്‍ കാരണമായിരുന്നു നിരോധനം.സ്വന്തം ബോയ്‌ഫ്രണ്ടിന്‍റെ കൂടെയുള്ള തന്‍റെ ഒരു അശ്ലീലച്ചുവയുള്ള വീഡിയോ അപ്പ് ലോഡ് ചെയ്തതിനാലായിരുന്നു നിരോധനം.

2. ടര്‍കി: 2007നും 2010നും ഇടയില്‍ ആയിരുന്നു നിരോധനം. ടര്‍കി ജനതയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ യൂട്യുബില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

3. ജര്‍മ്മനി: ഒരു മ്യൂസിക് ബാന്‍ഡിനെ കുറിച്ചുള്ള തര്‍ക്കമായിരുന്നു അവസാനം നിരോധനതിലെത്തിയത്.

4. ലിബിയ: ഗദ്ദാഫിയുടെ കുടുംബത്തെ പറ്റിയും ഗവണ്മെന്ടിന് എതിരെയും ഉള്ള വീഡിയോകള്‍ ഉള്ളതിനാലായിരുന്നു യൂട്യുബ് നിരോധിച്ചത്.ഗദ്ദാഫി പിടിയിലായത്തിനു ശേഷം യൂട്യുബ് വീണ്ടും പുനസ്ഥാപിച്ചു.

5.  തായ്ലാന്‍ഡ്: തായ്ലാന്‍ഡിലെ രാജാവിന്റെ വികൃതമായ ഫോട്ടോ അടങ്ങിയ 44 സെക്കന്‍ട് ദൈര്‍ഖ്യമുള്ള വീഡിയോ പ്രചരിപ്പിച്ചതിനാലായിരുന്നു നിരോധനം.2007ല്‍ ആയിരുന്നു സംഭവം. നിരോധനം 5 മാസം നീണ്ടു നിന്നു.

6. ടര്‍ക്ക്മെനിസ്താന്‍ : 2009ല്‍ ആയിരുന്നു നിരോധനം . വ്യക്തമായ കാരണമൊന്നും ഇല്ലാതെ ആയിരുന്നു നിരോധിച്ചത്. കഫെകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പാസ്പോര്‍ട്ട്‌ നല്‍കണമായിരുന്നു.

7. ചൈന: വീഡിയോകള്‍ക്ക് ഉള്ള കര്‍ശന നിയമങ്ങള്‍ കാരണമായിരുന്നു നിരോധനം. 2009ല്‍ ആണ് നിരോധനം തുടങ്ങിയത്.എല്ലാ വീഡിയോകളും സൂക്ഷ്‌മപരിശോധന നടത്തിയായിരുന്നു അപ്പ് ലോഡ്  ചെയ്തിരുന്നത്.അശ്ലീലച്ചുവയുള്ള വീഡിയോകളും ആരോഗ്യപരമായുള്ള വീഡിയോകളും ആണ് പരിശോധന നടത്തിയത്.

8. നോര്‍ത്ത് കൊറിയ മേലുദ്യോഗസ്തന്മാര്‍ക് മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ.സാധാരണ ജനതക്ക് ഇന്ട്രാനെറ്റ് സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഏകദേശം 1000 സൈറ്റുകള്‍ അവര്‍ക്ക് ഉപയോഗിക്കാമായിരുന്നു.

9. ഇറാന്‍ : പ്രേസിടെന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു നിരോധനം. 2012ല്‍ യൂട്യുബിന് പകരമായി മെഹ്ര്‍ എന്ന സംവിധാനം ജനങ്ങള്‍ക്കായി ഗവണ്മെണ്ട് തുറന്നു കൊടുത്തു.ഇറാനിയന്‍ സംസ്കാരത്തെ വളര്‍ത്താനായിരുന്നു ഇത്.

10. പാകിസ്താന്‍ : മുസ്ലിംസിന് എതിരെയുള്ള “ഇന്നസ്സെന്‍സ് ഓഫ് മുസ്ലിംസ്”എന്ന വീഡിയോ അപ്പ് ലോഡ് ചെയ്തതിനാലായിരുന്നു  നിരോധനം. 2008ല്‍ വേറൊരു സൈറ്റിന്റെ നിരോധനത്തിനിടക്ക് ഉദ്യോഗസ്തര്‍ക്ക് കൈപ്പിഴ പറ്റി യൂട്യുബ് ബ്ലോക്ക് ചെയ്തിരുന്നു.