Featured
യൂട്യൂബില്‍ ഇനി നിങ്ങളത്ര സുഖിക്കേണ്ട; എല്ലാം ഒരാള്‍ കാണുന്നുണ്ട്
യൂട്യൂബില്‍ ഏതു വൃത്തികെട്ട വീഡിയോകളും കണ്ടിട്ട് നിങ്ങള്‍ അങ്ങ് സുഖിക്കാം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. എല്ലാം കാണുന്ന ഒരാള്‍ മുകളില്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ദൈവത്തെ കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്. പകരം നിങ്ങള്‍ കാണുന്ന വീഡിയോ എന്താണെന്നും എവിടെയിരുന്നാണ് കാണുന്നതെന്നുമൊക്കെ അറിയാന്‍ ഒരാള്‍ വരുന്നു.
80 total views

യൂട്യൂബില്‍ ഏതു വൃത്തികെട്ട വീഡിയോകളും കണ്ടിട്ട് നിങ്ങള്‍ അങ്ങ് സുഖിക്കാം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. എല്ലാം കാണുന്ന ഒരാള്‍ മുകളില്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ദൈവത്തെ കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്. പകരം നിങ്ങള്‍ കാണുന്ന വീഡിയോ എന്താണെന്നും എവിടെയിരുന്നാണ് കാണുന്നതെന്നുമൊക്കെ അറിയാന്‍ ഒരാള്‍ വരുന്നു. വീഡിയോ കാണുന്നവരുടെ സിറ്റി, ഏറ്റവും പോപ്പുലര്‍ ആയ വീഡിയോ, കാണുന്നവരുടെ വയസ്, ജെന്‍ഡര്‍, വീഡിയോ എത്ര തവണ ഷെയര്‍ ചെയ്തിട്ടുണ്ട് എന്നീ വിവരങ്ങള്‍ തരുന്ന സംവിധാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വരാന്‍ പോകുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍
യൂട്യൂബ് ട്രെന്‍ഡ് മാപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അമേരിക്കയിലും യുകെയിലും നിലവിലുള്ള യൂട്യൂബ് ട്രെന്‍ഡ് മാപ്പ് ലോകമെമ്പാടും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . മുകളില്‍ പറഞ്ഞ പോലെ വീഡിയോ കാണുന്നവരുടെ സിറ്റി, ഏറ്റവും പോപ്പുലര്‍ ആയ വീഡിയോ, കാണുന്നവരുടെ വയസ്, ജെന്‍ഡര്‍, വീഡിയോ എത്ര തവണ ഷെയര്‍ ചെയ്തിട്ടുണ്ട് എന്നീ വിവരങ്ങള്‍ യൂട്യൂബിന്റെ പുതിയ ട്രെന്‍ഡ് മാപ്പിലൂടെ വ്യക്തമാവും.
യൂട്യൂബ് ട്രെന്‍ഡ് മാപ്പിന്റെ തംബ് നെയിലില്‍ ആ ലൊക്കേഷനിലെ പോപ്പുലര്‍ ആയ വീഡിയോ ഏതാണെന്നു വരെ മനസിലാക്കാം. ലോഗിന്‍ ചെയ്യുന്നവരുടെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍ നിന്നുമാണ് വയസും ജെന്‍ഡറും മനസിലാക്കുന്നത്. എന്നാല്‍ മാപ്പ് ഒരാളുടെ യൂസര്‍നെയിം ട്രാക്ക് ചെയ്യില്ലെന്നും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവിടില്ല.
എന്തായാലും പണി പാളി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
81 total views, 1 views today