Literature
യൂറോപ്യന്‍ ജിപ്സികള് ഇന്ത്യയില്‍ നിന്നുമെന്ന് കണ്ടെത്തല്‍
യൂറോപ്പിലെ പല രാജ്യങ്ങളിലും ഇവര്‍ക്ക് വളരെയേറെ വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഇവരെ നിര്‍ബന്ധിത വന്ധീകരങ്ങള്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഈസ്റ്റ് യൂറോപ്പില്‍ ആണ് ഈ വിവേചനം ഏറ്റവും കൂടുതല്‍. അവിടങ്ങളിലെ തെരുവില്‍, ഭിക്ഷക്കാരെപ്പോലെ ഇവരെ നിങ്ങള്‍ക്ക് കാണാം. വെസ്റ്റ് യൂറോപ്പില്‍ ഇവര്‍ കാരവാനുകളിലും മറ്റും ജീവിക്കുന്നു.
117 total views

യൂറോപ്പില്‍ ജീവിക്കുന്ന ജിപ്സികള് എന്ന പേരില്‍ അറിയപ്പെടുന്ന നാടോടി ജനത ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ നിന്നും കുടിയേറിയവര്‍ ആണെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റൊമാനികള്‍ എന്നാണ് ഇവരെ വിളിക്കുന്നത്. റോമ എന്നും ഇവരെ വിളിക്കും. ഇതിന്റെ അര്‍ത്ഥം ജിപ്സി എന്നാണ്. യൂറോപ്പില്‍ മുഴുവനും ഇവരെ കാണാം. ഈജിപ്തില്‍ നിന്നുമാണ് ഇവര്‍ വന്നതെന്നായിരുന്നു ആദ്യം ഉണ്ടായിരുന്ന നിഗമനം. യൂറോപ്പില്‍ ഏതാണ്ട് പതിനൊന്നു മില്യന്‍ റൊമാനികള്‍ ഉണ്ടെങ്കിലും അവരുടെ ചരിത്രം അവഗണിക്കപ്പെട്ടു. ഈയിടെ സ്പെയിനില്‍ നിന്നും ഉള്ള ഗവേഷകര്‍ ഡി.എന്‍.എ ടെക്നിക്കുകള്‍ ഉപയോഗിച്ച് നടത്തിയ പഠനങ്ങളില്‍ ആണ് ഈ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടത്.
ഇതിനു മുന്‍പ് ഭാഷയുടെ സമാനതയും ചെറിയ ചില ജനിതക പഠനങ്ങളും ഇവരുടെ ഉത്ഭവം ഇന്ത്യയില്‍ നിന്നുമാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പഠനത്തില്‍ പതിമൂന്നു വിഭാഗം റൊമാനികളെ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ നൂറു കണക്കിന് വര്‍ഷങ്ങള്‍ ആയി ഇവര്‍ യൂറോപ്പിലെ മറ്റു ജനവിഭാഗങ്ങളുമായി വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതായി കാണാം. ഹിറ്റ്ലര്‍ ഏതാണ്ട് 200000 റൊമാനികളെ കൊന്നൊടുക്കിയതായി രേഖകള്‍ പറയുന്നു.
യൂറോപ്പിലെ പല രാജ്യങ്ങളിലും ഇവര്‍ക്ക് വളരെയേറെ വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഇവരെ നിര്‍ബന്ധിത വന്ധീകരങ്ങള്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഈസ്റ്റ് യൂറോപ്പില്‍ ആണ് ഈ വിവേചനം ഏറ്റവും കൂടുതല്‍. അവിടങ്ങളിലെ തെരുവില്‍, ഭിക്ഷക്കാരെപ്പോലെ ഇവരെ നിങ്ങള്‍ക്ക് കാണാം. വെസ്റ്റ് യൂറോപ്പില്‍ ഇവര്‍ കാരവാനുകളിലും മറ്റും ജീവിക്കുന്നു.
118 total views, 1 views today