01

11 വര്‍ഷങ്ങള്‍ക്കും 3 മാസങ്ങള്‍ക്കും മുന്‍പ് 2003 ജൂണ്‍ 2 നു യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച മാര്‍സ് എക്സ്പ്രസ്സ്‌ എന്ന ചൊവ്വ പര്യവേഷക വാഹനം 2003 ഡിസംബറില്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ കടക്കുകയും 2004 ജനുവരി 14 ഓടെ ചൊവ്വയുടെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ നമുക്ക് അയച്ചു തരുകയും ചെയ്യുന്നുണ്ട്. കളറിലും 3ഡിയിലും ലഭിക്കുന്ന ആ ചിത്രങ്ങള്‍ നമ്മെ അല്ഭുതപ്പെടുത്തുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇക്കഴിഞ്ഞ 2013 ജൂണില്‍ അവരുടെ വിജയകരമായ പത്താം വാര്‍ഷികം ആഘോഷിച്ച യൂറോപ്യന്‍ സ്പേസ് ഏജന്‍സി ചൊവ്വയില്‍ പുരാതന കാലത്തില്‍ പ്രളയം ഉണ്ടായതായി കരുതപ്പെടുന്ന കാസെഇ വാലെസിന്റെ ഒരു ആകാശക്കാഴ്ച അടക്കമുള്ള വീഡിയോ തന്നെ നമ്മുടെ മുന്‍പില്‍ കാണിച്ചിരുന്നു.

Advertisements