യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്

498

maxresdefault

യെന്നായി അറിന്താല്‍ , ആട് ഒരു ഭീകരജീവിയാണ്……….
ഈ രണ്ട് സിനിമകളെ കുറിച്ചുള്ള എന്‍റെ അഭിപ്രായമാണ് ചുവടെ,സമയമുള്ളവര്‍ക്ക് വായിക്കാം അല്ലാത്തവര്‍ക്ക് എന്തെങ്കിലും ചെയ്യാം.

ആദ്യ ദിവസം തന്നെ സിനിമ കണ്ടിരുന്നുവെങ്കിലും അജിത്‌ എന്ന നടനെയും വ്യക്തിയെയും
വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലയില്‍ രണ്ട് ദിവസം കഴിഞ്ഞ് എഴുതാമെന്ന് വെച്ചു..

നായകന്‍ ആരായാലും ഗൌതം മേനോന്‍ സിനിമകള്‍ക്ക്‌ സ്വന്തമായ രണ്ട് സവിശേഷതകള്‍ ഉണ്ട്..
1.ആത്മഗതം പറയുന്ന നായകന്‍
2.ഇവള്‍ ഇത്രയും സുന്ദരിയായിരുന്നോ..? എന്ന് ചോദിക്കുംവിധം അവതരിപ്പിക്കപ്പെട്ട നായിക…

യെന്നെയി അറിന്താലും ഈ രണ്ട് കാര്യങ്ങളില്‍ സമ്പന്നമാണ്,ഈ രണ്ട് കാര്യങ്ങളില്‍ മാത്രം…
സീനുകള്‍ പുരോഗമിക്കുമ്പോള്‍ പ്രേക്ഷകന് ലഭിക്കുന്ന ഗൌതം മേനോന്‍ സിനിമകള്‍ക്ക്‌ അവകാശപ്പെട്ട ആ ആവേശമോ ലഹരിയോ ഒന്നും തന്നെ ഈ സിനിമയില്‍ ഇല്ല എന്ന് നിരാശയോടെ പറയേണ്ടി വരും..മുന്‍കാലത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ  സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന പലതും സിനിമയുടെ അവിടിവിടെയായി കാണാം..

വാരണം ആയിരത്തിലേത് പോലെ കാണാതായ കുട്ടിയെ തേടിയിറങ്ങുന്ന നായകനും,കാക്കാ കാക്കയിലെത് പോലെ വില്ലനില്‍ നിന്ന് സംരക്ഷിക്കാന്‍ നായികയെ വീട്ടില്‍ ഒളിപ്പിച്ച് പുറത്തു പോലീസുകാരെ കാവല്നിര്‍ത്തുന്ന നായകന്‍,സിനിമയുടെ നിര്‍ണ്ണായക ഘട്ടത്തില്‍
യാത്ര തിരിക്കുന്ന നായകനെയും എല്ലാ തവണത്തെയും പോലെ ഇത്തവണയും ഈ ഗൌതം മേനോന്‍ സിനിമയില്‍ കാണാന്‍ സാധിക്കും…

കാക്കാ കാക്കയും വാരണം ആയിരവുമൊക്കെ ആദ്യം അജിത്തിനോട് പറഞ്ഞിട്ടുള്ളതെങ്കിലും അദ്ദേഹത്തിന്‍റെ ഡേറ്റ് കിട്ടാത്തത് മൂലമാണ് സൂര്യയെ കാസ്റ്റ് ചെയ്തതെന്നുമൊക്കെ കേട്ടിട്ടുണ്ട്…ഒരു പക്ഷെ ആ വിഷമം തീര്‍ക്കാനായിരിക്കും അജിത്തിനെ കൊണ്ട് ഇതൊക്കെ വീണ്ടും ചെയ്യിപ്പിച്ചത്…

എപ്പിസോഡല്‍ നരേഷന്‍ ഫോളോ ചെയ്യുന്ന യെന്നായി അറിന്താല്‍ പല സ്ഥലങ്ങളിലും ബോറടിപ്പിക്കുന്നുണ്ട്…ഹാരിസ് ജയരാജിന്‍റെ സംഗീതവും ശരാശരിക്കും താഴെ മാത്രം നില്‍ക്കുന്നു..

മറ്റ് തമിഴ് മസാല സിനിമകളെ കാണുന്ന വീക്ഷണത്തില്‍ നിന്നല്ല ഒരു ഗൌതം മേനോന്‍ സിനിമയെ ഞാന്‍ സമീപിക്കുന്നത്,അതുകൊണ്ട് തന്നെ നിരാശയായിരുന്നു എനിക്ക് ഈ സിനിമ നല്‍കിയത്…

ഈ സിനിമക്ക് അവകാശപ്പെടാന്‍ ഉള്ള മേന്മകളില്‍ ഒന്ന് ,ഇന്ത്യന്‍ സിനിമയില്‍ തന്നെ സ്ക്രീന്‍ പ്രേസന്‍സിന്‍റെ കാര്യത്തില്‍ ഒന്നാമനായ അജിതെന്ന നടനെ 95 ശതമാനം സീനുകളിലും പ്രേഷകന് മുന്നിലെത്തിക്കാന്‍ മേനോന് സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്,വില്ലനുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ പോലും സ്പ്ലിറ്റ് സ്ക്രീന്‍ വെച്ച് മേനോന്‍ അത് മുതലാക്കിയിട്ടുണ്ട്..
സിനിമയുടെ മറ്റൊരു മുതല്‍കൂട്ട് അരുണ്‍ വിജയ്‌ എന്ന വില്ലന്‍റെ ഉശിരന്‍ പ്രകടനമാണ്..എല്ലാ ഗൌതം മേനോന്‍ സിനിമകളെയും പോലെ ഈ സിനിമയിലും നായികമാര്‍ അതീവ സുന്ദരികളാണ്..

ഇനിയൊരു അജിത്‌ ഫിലിം കാണാന്‍ മാസങ്ങള്‍ കാത്തിരിക്കണം എന്നുള്ളതിനാല്‍ തിയേറ്ററില്‍ പോയി തന്നെ സിനിമ കാണാം,നിരാശപ്പെടില്ല. പക്ഷെ ഗൌതം മേനോന്‍ സിനിമ എന്ന നിലയില്‍ സമീപിക്കുകയാണെങ്കില്‍ യെന്നായി അറിന്താല്‍ ഒരു നിരാശയായിരിക്കും സമ്മാനിക്കുന്നത്…

2.ആട്

ഈ സിനിമ പ്രഖ്യാപിക്കുന്നതിനു നാളുകള്‍ക്കു മുന്‍പ് തന്നെ മിഥുന്‍ മാനുവല്‍ തോമസ്‌ എന്ന ധീ സിനിമയുടെ സംവിധായകനെ നീലപുസ്തകത്തില്‍ പിന്തുടരുന്ന(FOLLOW) വ്യക്തി എന്ന നിലയില്‍ ആട് കുറെയധികം പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു..സിനിമയുടെ ട്രെയിലര്‍ ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയും ചെയ്തു…സിനിമയുടെ ആദ്യ അരമുക്കാല്‍ മണിക്കൂര്‍ ആ പ്രതീക്ഷകളെ അടിവരയിട്ട് ശരിവെക്കുകയും ചെയ്തു..പിന്നീടങ്ങോട്ട് ആട് ഒരു കല്ലു കടിയായി മാറുകയായിരുന്നു..

മികച്ച ഷോട്ടുകള്‍ കൊണ്ടും കഥാപാത്രങ്ങളുടെ മനോഹരമായ അവതരണത്തിലൂടെയും മിഥുന്‍ എന്ന സംവിധായകന്‍ വിജയിച്ചിട്ടുണ്ടെങ്കിലും ഇടുക്കിയിലേക്ക് പറിച്ച് നട്ട പഴയകാല സിനിമകളെ ഓര്‍മിപ്പിക്കുന്ന കഥയും തിരക്കഥയിലെ പാളിച്ചകളും സിനിമയേയും തിരക്കഥാകൃത്തിനെയും ആവറേജാക്കി മാറ്റുന്നു..ഷാന്‍ റഹ്മാന്‍റെ സംഗീതവും വിഷ്ണു നാരായാണന്‍റെ ഫ്രെയിമുകളും പ്രശംസ അര്‍ഹിക്കുന്നു.

ഈ സിനിമയില്‍ ഏറ്റവും ആകര്‍ശിച്ചത് ഇവ രണ്ടുമാണ്.

1.കഥാപാത്രങ്ങളുടെ ഇന്ട്രോയും അതിനൊത്ത മ്യൂസ്സിക്കും..
2.ക്ലൈമാക്സിലെ ആ പാട്ടും…

ഒരു പുതുമുഖ സംവിധായകന്‍റെ സിനിമയില്‍ കാണാവുന്ന ആ ഊര്‍ജ്ജം ഈ ആടിലുണ്ട്,പക്ഷെ അത് മാത്രമേ ഉള്ളൂ എന്നതാണ് സത്യം. പെരുച്ചാഴി ഒഴുക്കിയ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ സിനിമ കാണാന്‍ പോകാം എന്ന് തീരുമാനിച്ച് ഒട്ടും പ്രതീക്ഷിക്കാതെ പോയാല്‍ ഒരിക്കല്‍ കാണാം ഈ ഭീകരജീവിയെ….