യെമനില്‍ സമാധാനം പുനസ്ഥാപിക്കണം പോലും…നടന്നത് തന്നെ !

  174

  Yemen-protest-Feb-2011-US

  ഈ ലോകത്ത് ചില കാര്യങ്ങള്‍ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നടക്കില്ല…!!! പറഞ്ഞു വരുന്നത് യെമനെ കുറിച്ചും അവിടെ ‘സമാധാന അന്തരീക്ഷം’ ഉണ്ടാക്കാന്‍ പോയ ഐക്യരാഷ്ട്ര സഭയെ കുറിച്ചുമാണ്.

  സൗദി രാജ്യത്ത് ശക്തമായ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനില്‍ സമാധാനം പുനസ്ഥാപിയ്ക്കണമെന്ന യുഎന്നിന്റെ ആഹ്വാനം വെള്ളത്തില്‍ വരച്ച വര പോലെയാണ്.

  പ്രസിഡന്റ് അബ്ദുറഹ്ഹ് മന്‍സൂര്‍ ഹാദി അനുകൂല സൈന്യവും ഹൂദി വിമതരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി തായേസ് പട്ടണത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 27പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഇടയില്‍ സദായിലും സനായിലും ശക്തമായ വ്യോമാക്രമണം നടത്തി സൌദിയും ശക്തി തെളിയിക്കുന്നു. ന്‍സൂര്‍ ഹാദിയെ വീണ്ടും അധികാരത്തില്‍ എത്തിയ്ക്കുന്നതിനും വിമതരെ ഒഴിവാക്കി ഭരണം പിടിച്ചെടുക്കുന്നതിനും വേണ്ടിയാണ് സൗദി യുദ്ധ രംഗത്ത് സജീവമായി തുടരുന്നത്.

  വിമതര്‍ക്ക് നേരെ മാത്രമേ ആക്രമണം ഉണ്ടാകൂം എന്ന് സൗദി മുന്‍പ് പറഞ്ഞിരുന്നുവെങ്കിലും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. യുഎന്‍ മുന്നറിയിപ്പ് പോലും അവഗണിച്ചു നടത്തുന്ന ആക്രമണത്തെ സൗദി ഭാവിയില്‍ എങ്ങനെ ന്യായികരിക്കും എന്ന് കാത്തിരുന്നു കാണാം.