Featured
യേശുവിനെ എങ്ങിനെ ബ്രെഡില്‍ നാം കാണുന്നു?
ഇല്ലാത്ത ഒരു വസ്തുവിനെ കാണുന്നതാണ് ഈ പ്രതിഭാസം. യേശുവിനെ ബ്രഡില്‍ കാണുന്നതും ആളുകളുടെ മുഖം ചന്ദ്രനില്‍ കാണുന്നതും എല്ലാം ഇക്കൂട്ടത്തില്‍ പെടും. കുറെ ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
125 total views

മുകളില്‍ കാണുന്ന പൂവിന്റെ ചിത്രം നിങ്ങളെ എന്താണ് ഓര്‍മ്മിപ്പിക്കുന്നത്? മിക്കവരും അതൊരു തലയോട്ടി പോലെ ആണെന്ന് വിചാരിക്കും. അതൊരു പൂവാണെന്ന് നമുക്കറിയാം. എങ്കിലും അതിനെ ഒരു തലയോട്ടി പോലെ എന്ന് നമ്മള് പറയുന്നു. എന്താണ് ഇതിനു കാരണം? Pareidolia എന്ന മാനസിക പ്രതിഭാസം ആണ് ഇത്. ഇങ്ങിനെ ഒരു കാര്യം ഉണ്ടെന്ന് പണ്ടുമുതലേ ശാസ്ത്ര ലോകം മനസ്സിലാക്കിയിരുന്നു. എന്നാല്‍ നമ്മുടെ തലച്ചോറിലെ ഫ്യൂസിഫോം ഗൈരസ് എന്ന സ്ഥലം ആണ് ഇതിന്റെ പിന്നിലെന്ന് ശാസ്ത്രജ്ഞന്മാര് ഈയിടെ സ്ഥിരീകരിച്ചു. ഈ സ്ഥലത്ത് ഇലക്ട്രിക്കല്‍ സ്ടിമുലേഷന്‍ നല്കിയപ്പോള് ആളുകളില്‍ ഉണ്ടായ പ്രതികരണങ്ങള്‍ നോക്കിയാണ് ഇത് മനസ്സിലാക്കിയത്.
എന്താണ് pareidolia?
ഇല്ലാത്ത ഒരു വസ്തുവിനെ കാണുന്നതാണ് ഈ പ്രതിഭാസം. യേശുവിനെ ബ്രഡില്‍ കാണുന്നതും ആളുകളുടെ മുഖം ചന്ദ്രനില്‍ കാണുന്നതും എല്ലാം ഇക്കൂട്ടത്തില്‍ പെടും. കുറെ ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
Our Lady of Guadalupe, in a tree trunkകൂടുതല്‍ വിവരങ്ങള്‍
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ നമ്മുടെ മുഖങ്ങള്‍ തിരിച്ചറിയുവാന്‍ തുടങ്ങുകയും നമ്മുടെ മുഖത്ത് നോക്കി അവര്‍ ചിരിക്കുകയും ചെയ്യും. ഇത് അവരുടെ നിലനില്പിന്റെ ഭാഗമായുള്ള ഒരുകാര്യം തന്നെയാണ്. ഇതുവഴി കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ സ്നേഹം ആര്ജ്ജിക്കുവാന് കഴിയുന്നു.
തലച്ചോറിലെ ഫ്യൂസിഫോം ഗൈരെയും ഇന്‍ഫീരിയര്‍ ടെമ്പറല്‍ ലോബും മുഖങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ലൈറ്റ് അപ്പ് ചെയ്യുന്നത് സ്കാനുകള്‍ കൊണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഫ്യൂസിഫോം ഗൈരയുടെ ക്ഷതങ്ങള്‍ ആളുകളില്‍ മുഖങ്ങള്‍ തിരിച്ചറിയുവാനുള്ള കഴിവുകള്‍ നഷ്ടപ്പെടുത്തുന്നു. Prosopagnosia എന്നാണു ഇതിനെ പറയുന്നത്. ഫ്യൂസിഫോം ഗൈരെയാണ് ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
126 total views, 1 views today